എറണാകുളം അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.
കൊച്ചി: എറണാകുളം അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ഈരാറ്റുപേട്ട സ്വദേശി അജ്മൽ ഷായും കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്തുമാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെ അങ്കമാലി ടിബി ജംഗ്ഷന് സമീപം കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരി. രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്നുള്ള പരിശോധന. ഓണം ലക്ഷ്യമിട്ട് എത്തിച്ച രാസലഹരിയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

