രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചു. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന് തടസ്സമല്ലെന്നാണ് പൊലീസ് വാദം. രാഹുൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണവും പൊലീസ് തള്ളുകയാണ്. എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകി. പരാതിക്കാരിയുമായി പീഡനം നടന്ന ഫ്ലാറ്റിലെത്തി പൊലിസ് മഹസ്സർ രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.

11:41 PM (IST) Nov 30
മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു നവജിത്ത് നടരാജൻ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പിതാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
11:20 PM (IST) Nov 30
ഇതാണ് പുരുഷ കമ്മീഷൻ വേണമെന്ന് പറയുന്നത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും യുവതിയുടെ ഫോട്ടോ എവിടേയും ഇട്ടിട്ടില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. വൈദ്യ പരിശോധനയ്ക്കായി കൊണ്ട് പോകുമ്പോഴാണ് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
10:33 PM (IST) Nov 30
രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പുതിയ ഒരു വകുപ്പ് കൂടി ചുമത്തിയെന്നും ദീപ രാഹുൽ ഈശ്വർ. മറ്റൊരു സാമൂഹ്യ മാധ്യമ പോസ്റ്റിനെ ഉദ്ധരിച്ച് പറഞ്ഞതിനാണ് പുതിയ വകുപ്പ് ചുമത്തിയത്. കോടതിയിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും ദീപ മാധ്യമങ്ങളോട് പ്രതികരിച്ചു.
10:18 PM (IST) Nov 30
വിശ്വജിത്ത് എന്നയാളാണ് മാതാപിതാക്കളെ വെട്ടിയത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല.
09:36 PM (IST) Nov 30
വീട്ടിൽ നോട്ടീസ് നൽകിയ പൊലീസ്, ചോദ്യം ചെയ്യാനായി ജോബിയുടെ സുഹൃത്തിനെ കൊണ്ടുപോവുമെന്നാണ് വിവരം. നേരത്തെ, രാഹുലിനെ അന്വേഷിച്ച് പ്രത്യേക പൊലീസ് സംഘം അടൂരിൽ സുഹൃത്ത് ഫെന്നി നൈനാന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
09:04 PM (IST) Nov 30
പാർട്ടി നേതൃത്വം ഒറ്റക്കെട്ടായെടുത്ത തീരുമാനത്തെ തള്ളിപ്പറയുന്ന തരത്തിൽ സുധാകരന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായപ്പോൾ അതിനെ രൂക്ഷമായി വിമർശിച്ചത് തനിക്ക് അടിയുറച്ച പാർട്ടി ബോധത്തിൽ നിന്ന് പിന്നോട്ട് പോകുന്ന നിലപാട് ഇല്ലാത്തതിനാലാണ്.
08:25 PM (IST) Nov 30
രാഹുൽ ഈശ്വറിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തെന്നായിരുന്നു രാഹുൽ ഈശ്വറിൻ്റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിഗോധനക്കിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു.
07:38 PM (IST) Nov 30
ഉത്തർപ്രദേശിൽ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തു. 6 കാരനായ സർവേഷ് സിങ് ആണ് വീട്ടിൽ ജീവനൊടുക്കിയത്. ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പ്.
07:00 PM (IST) Nov 30
രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷിച്ച് പ്രത്യേക പൊലീസ് സംഘം അടൂരിലെ സുഹൃത്ത് ഫെന്നി നൈനാന്റെ വീട്ടിലെത്തി. പൊലീസ് സംഘം വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഫെന്നി ഫൈനാൻ പറയുന്നു.
06:31 PM (IST) Nov 30
ഇരയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്താൻ പാടില്ല. സൈബർ ഗ്രൂപ്പുകൾക്ക് എതിരെയും കുറ്റക്കാർക്കെതിരെയും കൃത്യമായ പ്രോസിക്യൂഷൻ നടപടി ഉണ്ടാകും. പരാതിയിൽ പറഞ്ഞിരിക്കുന്ന കൂടുതൽ പേർക്കെതിരെയും നടപടിയെടുക്കുമെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.
06:17 PM (IST) Nov 30
ചാലക്കുടി പുഴയിൽ മുങ്ങിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എളവൂർ സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്.
05:55 PM (IST) Nov 30
അപകടത്തിൽ 40ലേറെ പേർക്ക് പരിക്കേറ്റു. രണ്ടു ബസ്സുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്. മരണസംഖ്യ ഉയരുമോ എന്ന ആശങ്കയും നിലവിലുണ്ട്. ഇടിയുടെ ആഘാതത്തിൽ ഒരു ബസ്സിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. സ്ഥലത്ത് ആംബുലൻസുകളെത്തിയിട്ടുണ്ട്.
05:42 PM (IST) Nov 30
സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദിച്ച കേസില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി പി എം മനോജിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആഭ്യന്തര വകുപ്പിൻ്റേതാണ് നടപടി.
05:21 PM (IST) Nov 30
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു
05:14 PM (IST) Nov 30
ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ ക്യാമ്പിലേക്ക് കൊണ്ടുപോയി. സൈബർ പൊലീസ് ആണ് രാഹുൽ ഈശ്വറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പരാതിക്കാരി നൽകി പരാതിയിലാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്.
04:25 PM (IST) Nov 30
മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം അവസാനിപ്പിച്ച് ഒരു വിഭാഗം. സമരവേദി വിട്ടിറങ്ങിയ വിമതർ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. ഇവർ പുതിയ സമരവേദിയിൽ മുദ്രാവാക്യം മുഴക്കി സമരം ആരംഭിക്കുകയും ചെയ്തു.
04:22 PM (IST) Nov 30
70 കാരിയെ ശുശ്രൂഷിക്കാൻ ജോലിക്കെത്തിയ 58 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി റെന്നി റോയെ എറണാകുളത്തു നിന്നാണ് പിടിയിലായത്. പതിനാറാം തീയതിയാണ് 70 കാരിയുടെ മകൻ റെന്നി എറണാകുളത്തുനിന്ന് വരുന്നത്.
03:04 PM (IST) Nov 30
പാലക്കാട്ടെ രാഹുൽ മാങ്കുട്ടത്തലിന്‍റെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ അതിജീവിത ഫ്ലാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചില്ല
02:49 PM (IST) Nov 30
പാലക്കാട് ജില്ലയിൽ കള്ള് പരിശോധനക്കായി മറ്റ് ജില്ലകളിൽ നിന്നും ഉദ്യോഗസ്ഥരെ ഒരു മാസത്തേക്ക് ജോലിക്ക് നിയോഗിച്ചിട്ടുള്ള എക്സൈസ് വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവ് ഭേഭഗതി ചെയ്തു.
02:00 PM (IST) Nov 30
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്ന ഘട്ടത്തിൽ തന്നെ പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും വി ടി ബൽറാം.
01:59 PM (IST) Nov 30
ഡിറ്റ് വാ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മൂന്ന് മരണം. ഡെൽറ്റ ജില്ലകളിൽ കനത്ത മഴയിൽ വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ നാളെ രാവിലെ വരെ മഴ തുടരും
01:33 PM (IST) Nov 30
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം പാർട്ടിയുടെ അറിവോടെയല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
01:02 PM (IST) Nov 30
ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തേടി എസ്ഐടി സംഘം. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പാലക്കാട് ഫ്ലാറ്റിൽ വീണ്ടും എസ്ഐടി സംഘം വിശദമായ പരിശോധന ആരംഭിച്ചു. ഇതിനിടെ, പരാതിക്കാരിക്കെതിരായ സൈബര്‍ ആക്രമണത്തിൽ പൊലീസ് കേസെടുത്തു
01:00 PM (IST) Nov 30
കാറിനടിയിൽ പെട്ട കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ബെംഗളൂരുവിൽ നെലമംഗലയിലാണ് സംഭവം. നെലമംഗല പൊലീസ് കേസെടുത്തു.
12:23 PM (IST) Nov 30
വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഉമേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പ് റിപ്പോർട്ടിൽ പറയുന്നു.
11:58 AM (IST) Nov 30
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള സമയപരിധി നീട്ടി. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11വരെ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16ന് കരട് പട്ടികയും ഫെബ്രുവരി 16ന് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കണം
11:37 AM (IST) Nov 30
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പാലക്കാട്ടെ ഫ്ലാറ്റിലെ പ്രാധമിക പരിശോധന പൂർത്തീകരിച്ച് പ്രത്യേക അന്വേഷണ സംഘം. പരിശോധന പൂർത്തീകരിച്ചതിന് ശേഷം ഉദ്യോഗസ്ഥർ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തി
10:46 AM (IST) Nov 30
കര്‍ണാടകയിലെ അധികാര തര്‍ക്കം ഒഴിയുന്നു. 2028വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിമായി തുടരും. അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാര്‍ തന്നെയായിരിക്കും പ്രധാനമുഖമെന്നും സിദ്ധരാമയ്യ ഉറപ്പു നൽകി. ഇന്നലെ നടന്ന പ്രാതൽ ചര്‍ച്ചക്കിടെയാണ് ഇതുസംബന്ധിച്ച ധാരണയായത്.
10:15 AM (IST) Nov 30
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിൽ മൂന്നുപേർ അറസ്റ്റില്‍. ഹൽദവാനിയിൽ നിന്നാണ് മൂന്നുപേരെ പിടികൂടിയത്. ഇതില്‍ ഒരു മതപണ്ഡിതനും ഉൾപ്പെടുന്നു
09:49 AM (IST) Nov 30
മുഴുവൻ പാർട്ടികളും സമുദായങ്ങളും തനിക്ക് വോട്ടുചെയ്തു എന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരില്‍ ബിജെപി കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു ആദ്ദേഹം
09:47 AM (IST) Nov 30
നവീകരണ ജോലികൾ പൂർത്തിയാക്കാതെ കലൂർ സ്റ്റേഡിയം സ്പോൺസർ ജിസിഡിഎയ്ക്ക് കൈമാറി. സ്റ്റേഡിയത്തിനകത്തെ ജോലികൾ പൂർത്തിയായിയെന്നാണ് ജിസിഡിഎ ചെയർമാൻ പറയുന്നത്. ബാക്കിയുള്ള ജോലികൾ ജിസിഡിഎയും സ്പോൺസറും സംയുക്തമായി പൂർത്തിയാക്കുമെന്നും ചെയര്‍മാൻ പറഞ്ഞു
09:07 AM (IST) Nov 30
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണത്തിൽ പ്രതികരിച്ച് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും അല്ലാത്തത് അസ്‌തമിക്കും എന്നും മുരളീധരൻ പറഞ്ഞു
08:41 AM (IST) Nov 30
രാഹുൽ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കില്ലെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ
08:32 AM (IST) Nov 30
യുവതിയെ കേസില്‍ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പല തവണ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ് പി എ ഉമേഷിനെതിരെ ബലാത്സംഗ കേസും അച്ചടക്ക നടപടിയും ഉടനുണ്ടാകും. ഉമേഷിനെതിരായ റിപ്പോര്‍ട്ട് ഡിജിപി നാളെ സര്‍ക്കാരിന് നൽകും.
07:08 AM (IST) Nov 30
ഇടത്തരം മുസ്ലിം കുടുംബത്തിലെ വീട്ടമ്മയിൽ നിന്നും കേരളത്തിലെ പൊതുരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായുള്ള കനത്തിൽ ജമീലയുടെ വളർച്ചയും ജനകീയസൂത്രണത്തിനൊപ്പമായിരുന്നു. 1996ൽ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡണ്ടന്‍റായാണ് ജമീലയുടെ പൊതുരംഗത്തേക്കുള്ള പ്രവേശനം
06:44 AM (IST) Nov 30
അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്കാരം മറ്റന്നാൾ നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമമസ്ജിദിലാണ് സംസ്കാരം. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും
06:24 AM (IST) Nov 30
മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് അവസാനിക്കും. രണ്ടര മണിക്ക് മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിൽ എത്തി നിലവിൽ സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകി സമരം അവസാനിപ്പിക്കും
05:52 AM (IST) Nov 30
ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചു. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന് തടസമല്ലെന്നാണ് പൊലീസ് വാദം. തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണവും പൊലീസ് തള്ളുകയാണ്