ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണപ്പാളിയും കൊണ്ടുനടന്നാൽ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. ജനങ്ങൾക്ക് എല്ലാം അറിയാം. ശബരിമല വിഷയത്തിൽ ഉത്തരവാദിയാരാണോ അവരെ പുറത്ത് കൊണ്ടുവരണം. ആരായാലും പാർട്ടി സംരക്ഷിക്കില്ല. എസ്ഐടി അന്വേഷണത്തിന് പൂർണ പിന്തുണ ഉണ്ടാകുമെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ ഉചിതമായ നടപടി എടുക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉഭയ കക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ എന്താണ് കുഴപ്പം എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നത്. ഒരു സ്കാൻ പോലും ചെയ്യാതെ ഗർഭഛിദ്രം നടത്തുന്നത് ഗുരുതരമായ കാര്യമാണ്. കോൺ​ഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എടുത്ത പോലുള്ള നടപടി ആയിരിക്കില്ല ശബരിമല കേസിൽ സിപിഎം എടുക്കുകയെന്നും അതിൽ ആരും ആശങ്കപ്പെടേണ്ടെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.