കാറിനടിയിൽ പെട്ട കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ബെം​ഗളൂരുവിൽ നെലമംഗലയിലാണ് സംഭവം. നെലമംഗല പൊലീസ് കേസെടുത്തു.

ബെം​ഗളൂരു: ബെം​ഗളൂരുവിൽ കാറിനടിയിൽ പെട്ട കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. നെലമംഗലയിലാണ് സംഭവം. വീടിന് മുന്നിലെ റോ‍ഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാർ ഇടിക്കുകയായിരുന്നു. കുട്ടി കാറിനടിയിൽപ്പെട്ടിരുന്നു. മുൻചക്രങ്ങൾ കയറിയിറങ്ങിയെങ്കിലും കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മുഖത്തും തലയിലും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ നെലമംഗല പൊലീസ് കേസെടുത്തു.

YouTube video player