പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും തമ്മിലുള്ള ചർച്ച ഇന്ന്. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് ഇരു നേതാക്കളും തമ്മിലുള്ള ചർച്ച നിശ്ചയിച്ചിരിക്കുന്നത്.

09:54 PM (IST) Aug 31
തൃശൂര്‍ കുന്നംകുളം പഴഞ്ഞി മങ്ങാട് മളോര്‍കടവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് മങ്ങാട് സ്വദേശി മിഥുന് വെട്ടേറ്റത്. സംഭവത്തിൽ നാലുപേര്‍ പിടിയിലായി
09:19 PM (IST) Aug 31
തിരുവല്ലയിൽ മക്കളോടൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് അനീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. അനീഷിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം
08:38 PM (IST) Aug 31
08:17 PM (IST) Aug 31
മിന്നൽ പ്രളയത്തെ തുടർന്ന് കൽപ്പ എന്ന സ്ഥലത്താണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്
08:10 PM (IST) Aug 31
ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ അറിയാം
07:44 PM (IST) Aug 31
തന്നെ ഇരയാക്കാനും ഒരു ചാനൽ ശ്രമിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മ
07:42 PM (IST) Aug 31
കണ്ണൂര്‍ കണ്ണപുരം സ്ഫോടന കേസിൽ പ്രതി അനു മാലിക്കിനെ കണ്ണൂര്‍ സ്പെഷ്യൽ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. സ്ഫോടനത്തിൽ രാഷ്ട്രീയ ബന്ധമില്ലെന്നും പ്രതി നിരന്തരം സമാന സ്വഭാവമുള്ള കുറ്റം ചെയ്തതായും പൊലീസ് വ്യക്തമാക്കി
06:42 PM (IST) Aug 31
നബീൽ, അഭിജിത്ത് എന്നിവരെയാണ് കാണാതായത്
06:30 PM (IST) Aug 31
വയനാട് ജില്ലയെയും കോഴിക്കോട് ജില്ലയെയം തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത പദ്ധതി പിണറായി വിജയനെ പോലെ നിശ്ചയദാര്‍ഢ്യമുള്ള ഒരാള്‍ ഇല്ലായിരുന്നെങ്കിൽ നടപ്പിലാകുമായിരുന്നില്ലെന്ന് താമരശ്ശേരി ബിഷപ്പ് പറഞ്ഞു
05:50 PM (IST) Aug 31
9നാണ് തലസ്ഥാനത്ത് ഘോഷയാത്ര നടക്കുന്നത്
05:49 PM (IST) Aug 31
തൃശൂര്‍ നടത്തറയിൽ ദേശീയപാതയിൽ വെച്ച് നായ കുറുകെ ചാടിയതിനെതുടര്‍ന്ന് ബൈക്കിൽ നിന്ന് വീണ യുവാവിന് പരിക്ക്. ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിനെ ജീപ്പിടിക്കുകയായിരുന്നു
05:46 PM (IST) Aug 31
ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ലോകത്തിന് ഗുണകരമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്തുന്നത് ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
05:25 PM (IST) Aug 31
05:27 PM (IST) Aug 31
ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാതയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
05:26 PM (IST) Aug 31
തൃശൂരിൽ വീട്ടിലെ ശുചിമുറി പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് വീട്ടുടമസ്ഥൻ മരിച്ചു. പഴയന്നൂര്‍ ചീരകുഴി സ്വദേശി രാമൻകുട്ടിയാണ് (51)മരിച്ചത്
04:36 PM (IST) Aug 31
മിന്നൽ പ്രളയത്തെതുടര്‍ന്ന് ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കെസി വേണുഗോപാൽ എംപി അറിയിച്ചു. നാളെയോടെ ഇവരെ തിരികെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
04:18 PM (IST) Aug 31
ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളാണെന്നും ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനം. ന്യായമായ വ്യാപാരം ഉറപ്പാക്കാനും സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും ധാരണയിലെത്തി
04:07 PM (IST) Aug 31
ആനയെ അഴിക്കാൻ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു
03:22 PM (IST) Aug 31
ലോറിയിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി
03:00 PM (IST) Aug 31
കേന്ദ്രത്തിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി
02:52 PM (IST) Aug 31
25 പേരടങ്ങുന്ന സംഘമാണ് കൽപ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്
01:45 PM (IST) Aug 31
ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാറുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ
12:28 PM (IST) Aug 31
എൻഡിഎ മുന്നണിയിൽ ജനാധിപത്യ രാഷ്ട്രീയപാർട്ടിക്ക് ഒരു പരിഗണനയും കിട്ടിയില്ലെന്ന് സികെ ജാനു
11:52 AM (IST) Aug 31
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി
10:59 AM (IST) Aug 31
അതുല്യയെ കൊലപ്പെടുത്തുമെന്ന് പ്രതി സതീഷ് പറയുന്ന ദൃശ്യങ്ങളാണ് അതുല്യയുടെ കുടുംബം കോടതിയിൽ ഹാജരാക്കിയത്
10:58 AM (IST) Aug 31
സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന് പരാതി
10:04 AM (IST) Aug 31
ദില്ലിയിൽനിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തര ലാൻ്റിംഗ് നടത്തി
09:40 AM (IST) Aug 31
നിലമ്പൂരിലെ യുവാവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവുമായി കുടുംബം
09:11 AM (IST) Aug 31
അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ചുരുളഴിയാതെ സാമ്പത്തിക ഇടപാട്. ആശ ബെന്നിയുടെ സാമ്പത്തിക ഇടപാടില്‍ ഉത്തരം കിട്ടാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്.
08:54 AM (IST) Aug 31
ഷാജൻ സ്കറിയയ്ക്ക് എതിരായ അക്രമത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്
08:35 AM (IST) Aug 31
കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി തുരങ്കപ്പാതയുടെ നിർമാണ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
08:25 AM (IST) Aug 31
തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്.
08:23 AM (IST) Aug 31
പാലക്കാട് മീനാക്ഷിപുരത്ത് പോഷകാഹാരക്കുറവ് നേരിടുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണ് മരിച്ചത്.
08:21 AM (IST) Aug 31
കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിൽ പോകാൻ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്.
08:20 AM (IST) Aug 31
പാബ്ലോ നെരൂദയുടെ പേരിൽ ചാറ്റ് ജിപിടി ടൂൾ ഉപയോഗിച്ച് തയ്യാറാക്കിയ കവിത ഇടം പിടിച്ചതിൽ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനോട് വൈസ് ചാൻസലർ അടിയന്തര റിപ്പോർട്ട് തേടി.
08:19 AM (IST) Aug 31
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങും തമ്മിലുള്ള ചർച്ച ഇന്ന്. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് ചർച്ച. ഏഴ് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് മോദി ചൈനയിലെത്തിയത്.