തൃശൂര്‍ കുന്നംകുളം പഴഞ്ഞി മങ്ങാട് മളോര്‍കടവിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് മങ്ങാട് സ്വദേശി മിഥുന് വെട്ടേറ്റത്. സംഭവത്തിൽ നാലുപേര്‍ പിടിയിലായി

തൃശൂര്‍: തൃശൂർ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. പഴഞ്ഞി മങ്ങാട് മളോർകടവിൽ ആണ് സംഭവം. മങ്ങാട് സ്വദേശി കുറുമ്പൂർ വീട്ടിൽ മിഥുനാണ് വെട്ടേറ്റത്. ഇന്ന് വൈകിട്ട് ആറുമണിയോടെ മാളോർ കടവ് കോതൊട്ട് അമ്പലത്തിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു,രാകേഷ്, അരുൺ എന്നിവരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. മിഥുന്‍റെ സഹോദരനുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായത്. മർദനത്തിൽ ചെവിക്കുൾപ്പെടെ പരിക്കേറ്റ മിഥുനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ലഹരിക്കടിമകളായ പ്രതികളാണ് ആക്രമണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.