കേന്ദ്രത്തിനെതിരെ വിമ‌ർശനവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിൽ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. അതിൽ പറയുന്ന എല്ലാ പദ്ധതികളും കേരളത്തിൽ നടപ്പിലാക്കി. കേന്ദ്രം അനുവദിക്കാനുള്ള ഫണ്ട് മാത്രം കേരളത്തിനനുവദിച്ചു തന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. വിദ്യാഭാസ നിലവാരത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃക ആവുകയാണ്. കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. 100 ഒന്നാം ക്ലാസിൽ എത്തുന്ന 99% ത്തിലധികം കുട്ടികളും പത്താംക്ലാസിൽ എത്തുന്നു. തുടർ പഠനത്തിലെ ശരാശരിയിൽ കേരളം വളരെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദേശീയ ശരാശരി 63 ശതമാനം മാത്രമാണ്. 99.01 സ്കൂളുകളിലും ആധുനിക സൗകര്യങ്ങളുണ്ട്. 91 ശതമാനം സ്കൂളുകളിലും ഇൻ്റർനെറ്റ് സൗകര്യമുണ്ട്. ഭൗതീക സാഹചര്യത്തിലും കേരളം ഒന്നാമതാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല. കേരളത്തിന് ഈ വർഷം വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ചത് പൂജ്യം തുകയാണ്. ഇത് കടുത്ത അനീതിയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ്. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. സാധാരണക്കാരായ കുട്ടികളുടെ ഭക്ഷണവും യൂണിഫോമും ഒക്കെ ഈ ഫണ്ടിൽനിന്നാണ്. ബിജെപിയുടെ സംസ്ഥാന നേതൃത്വം ഇതിനു മറുപടി പറയണം. വരാൻ പോകുന്ന രണ്ട് തെരഞ്ഞെടുപ്പിലും സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുവാവാനാണ് പരിശ്രമം.സംസ്ഥാന ബിജെപി നേതൃത്വം കൂടി അറിഞ്ഞുകൊണ്ടാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ബുദ്ധിമുട്ടുണ്ടായാൽ അത് കണ്ട് ആഹ്ലാദിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വമെന്നും മന്ത്രി പറഞ്ഞു.