വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷം. ആക്ഷേപവും രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഹാൻഡിലുകളാണ് രംഗത്തെത്തിയത്. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ആയുധമാക്കുകയാണ് യുഡിഎഫ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും ഉന്നയിച്ചാണ് യുഡിഎഫിൻ്റെ വിമർശനം. ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്.

11:56 PM (IST) Mar 08
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം ഉന്നയിച്ചു. അമേരിക്കൻ, ഇസ്രായേൽ സാമ്രാജ്യത്വത്തിന് മുന്നിൽ ഇന്ത്യയുടെ പരമാധികാരം പണയം വെച്ചുവെന്നും, മോദി-നെതന്യാഹു ബന്ധം ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു
11:32 PM (IST) Mar 08
ടി20 ലോകകപ്പിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ ടീമിനെ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവർ അഭിനന്ദിച്ചു. ടീമിന്റെ പോരാട്ടവീര്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ അഭിമാനം നിറച്ചുവെന്നും ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ അടക്കമുള്ള കളിക്കാർ അഭിനന്ദനം അർഹിക്കുന്നുവെന്നും അവർ പറഞ്ഞു
09:48 PM (IST) Mar 08
റിയാദ് വിമാനത്താവളത്തിൽ മൂന്ന് ദിവസമായി കുടുങ്ങിക്കിടന്ന മലയാളി യാത്രക്കാർക്ക് ആശ്വാസം. പലതവണ റീ-ഷെഡ്യൂൾ ചെയ്ത കോഴിക്കോട്ടേക്കുള്ള വിമാനം സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതിനെ തുടർന്ന് ഇന്ന് രാത്രി 11.45 ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു
09:24 PM (IST) Mar 08
പശ്ചിമേഷ്യൻ സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കയുടെയും ഇറാന്റെയും സൈനിക നീക്കങ്ങളെ അപലപിച്ച് ഒമാൻ സമാധാനത്തിന് ആഹ്വാനം ചെയ്തു.ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നുമാണ് ഒമാന്റെ നിലപാട്
08:38 PM (IST) Mar 08
പശ്ചിമേഷ്യൻ സംഘർഷത്തിൽ നേരിട്ട് പങ്കാളിയാകില്ലെന്ന് യുഎഇ ഔദ്യോഗികമായി വ്യക്തമാക്കി. യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു എന്ന അഭ്യൂഹങ്ങൾ തള്ളിയ രാജ്യം, നയതന്ത്ര ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അറിയിച്ചു
07:51 PM (IST) Mar 08
വയനാട്ടിലെത്തിയ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് താരത്തിനെതിരെ സൈബർ ആക്രമണം ശക്തമായി. ഇതോടെ പ്രതിരോധത്തിലായ പാർട്ടി വിവാദം അവസാനിപ്പിക്കാൻ ശ്രമം തുടങ്ങി. ഒടുവിൽ മമ്മൂട്ടി തന്നെ ജില്ലാ സെക്രട്ടറിയെ വിളിച്ച് സംസാരിച്ചതോടെ പ്രശ്നങ്ങൾക്ക് അയവ് വന്നെന്നാണ് സിപിഎം പ്രതീക്ഷ
07:15 PM (IST) Mar 08
കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന 17,226 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തൃക്കരിപ്പൂർ സ്വദേശി സി കെ മുഹമ്മദ് സഫീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
06:55 PM (IST) Mar 08
ഡാർക്ക് വെബ് വഴി രാജ്യവ്യാപകമായി ലഹരി വിതരണം ചെയ്തിരുന്ന 'ടീം കൽക്കി' എന്ന സംഘത്തെ എൻസിബി പിടികൂടി. മൂന്ന് മാസം നീണ്ട രഹസ്യ ഓപ്പറേഷനൊടുവിൽ സംഘത്തലവൻ അനുരാഗ് താക്കൂർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. നെതർലാൻഡ്‌സ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ലഹരിയെത്തിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കാണ് ഇവർ വിതരണം നടത്തിയിരുന്നത്
06:09 PM (IST) Mar 08
തൃണമൂൽ കോൺഗ്രസിന് ബംഗാളിലെ ജനങ്ങൾ വൈകാതെ മറുപടി നൽകുമെന്ന് നരേന്ദ്രമോദി. വിവാദം മുറുകുന്നതിനിടെ കൊൽക്കത്തയിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ സാന്താൾ വിഭാഗക്കാർക്കൊപ്പം മമത ബാനർജി നൃത്തം ചവിട്ടി.
05:50 PM (IST) Mar 08
തിരുവനന്തപുരം മുടവൻമുകൾ - സത്യൻ നഗർ പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളായ സത്യന്റെയും മോഹൻലാലിന്റെയും നാടുകളെ ബന്ധിപ്പിക്കുന്ന ഈ പാലം 2021-ലെ തുടർഭരണത്തിന്‍റെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്തു
05:00 PM (IST) Mar 08
നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇ ടി ടൈസൺ മാസ്റ്റർ മത്സരിക്കും. നിലവിൽ കൈപ്പമംഗലം എംഎൽഎയായ ടൈസൺ മാസ്റ്ററെ, സതീശന്റെ വിജയത്തുടർച്ചക്ക് തടയിടാനാണ് സിപിഐ രംഗത്തിറക്കുന്നത്
04:29 PM (IST) Mar 08
വി കുഞ്ഞികൃഷ്ണന് പിന്തുണ നൽകാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്. വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയായാൽ എതിർക്കുമെന്നും കോൺഗ്രസുകാരെ ആക്രമിച്ചവരെ പിന്തുണയ്ക്കാനാകില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.
03:22 PM (IST) Mar 08
മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് പ്രചരണം തുടങ്ങി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ.
02:33 PM (IST) Mar 08
ജാഗ്രത കടുപ്പിച്ച് ദില്ലി പൊലീസ്. എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും സിസിടിവി നീരീക്ഷണം കാര്യക്ഷമമാക്കാനും ദില്ലി പൊലീസ് കമ്മീഷണർ നിർദേശം നൽകി.
01:46 PM (IST) Mar 08
അമേരിക്കൻ- ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് എഴുത്തുകാരി സാറാ ജോസഫ്. ലോക വനിതാ ദിനത്തിലാണ് ആഹ്വാനം.
01:16 PM (IST) Mar 08
മഞ്ചേരിയിൽ എംഎൽഎ യു എ ലത്തീഫിനെതിരെ അസഭ്യ കമന്റിട്ട യുവാവിന് മർദനം. എംഎൽഎയുടെ മകൻ അമീറും സംഘവും ചേർന്ന് യുവാവിനെ മർദിക്കുകയായിരുന്നു. മഞ്ചേരി പൊലീസ് കേസെടുത്തു.
12:38 PM (IST) Mar 08
മിഠായിത്തെരുവിൽ ഒരു രൂപക്ക് ഷൂ വാങ്ങാനെത്തിയത് ഇരുപതിനായിരത്തിലധികം പേർ. സംഭവത്തിൽ കട ഉടമകൾക്കെതിരെ കേസെടുത്തു.
12:13 PM (IST) Mar 08
മണ്ഡലത്തിൽ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തും പാർട്ടി നേതാക്കളെ കണ്ടും ശോഭ സജീവമായി. അതേസമയം ശോഭയുടെ പരിപാടിയിൽ നിന്ന് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ തുടക്കത്തിൽ വിട്ടു നിന്നത് കല്ലുകടിയായി.
11:30 AM (IST) Mar 08
മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. മമ്മൂട്ടിയെ ആരും വയനാട് ടൗൺഷിപ്പ് കാണാൻ ക്ഷണിച്ചതല്ലെന്നും സ്വമേധയാ തോന്നി വന്നതാണെന്നും ദീപ്തി
10:59 AM (IST) Mar 08
ദുരന്ത മേഖലയിൽ സജീവമായി പ്രവർത്തിച്ച ആളാണ് വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ആ നിലയിലാണ് അവിടെ പോയത്. ഇക്കാര്യങ്ങൾ മനസ്സിലാക്കുന്ന ആളാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്
10:39 AM (IST) Mar 08
അഖിലേന്ത്യാ നേതൃത്വം പാലക്കാട്ടെ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ തനിക്ക് ചുമതല നൽകി. ബിജെപി പാലക്കാട് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും പാർട്ടിയിൽ വിഭാഗീയതയില്ലെന്നും ശോഭ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
09:28 AM (IST) Mar 08
വാഗ്ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നൽകിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്.
08:48 AM (IST) Mar 08
ഇന്നലെ രാത്രി എട്ടിനും ഒൻപതിനും ഇടയിലാണ് ആക്രമണം ഉണ്ടായത്. അങ്കമാലി - ആലുവ ഭാഗത്തു വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിൻ്റെ ഗ്ലാസിന് കേടുപാട് സംഭവിച്ചു. എന്നാൽ യാത്രക്കാർക്ക് ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല.
08:19 AM (IST) Mar 08
വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടത്തിൽപ്പെട്ട കൊല്ലത്തെ മത്സ്യബന്ധന ബോട്ടിലെ ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനായില്ല. ശക്തികുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. 11 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്ന ബോട്ടിലെ 9 പേരെ കപ്പലിൽ തന്നെ രക്ഷപ്പെടുത്തി. എന്നാൽ കടലിൽ മുങ്ങി താഴ്ന്ന രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല. തമിഴ്നാട്, വെസ്റ്റ് ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ശക്തികുളങ്ങര ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ ആയിരുന്നു അപകടം.
08:18 AM (IST) Mar 08
ക്യൂബയെ നോട്ടമിട്ട് പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ക്യൂബ ഇപ്പോഴത്തെ രൂപത്തിൽ അവസാനഘട്ടത്തിലേക്കാണെന്നും സാമ്പത്തിക പ്രതിസന്ധി ഗുരുതരമാണെന്നും ട്രംപ് പറഞ്ഞു. വെനസ്വേല പോലെ വലിയ മാറ്റം വരാനിരിക്കുന്നു. ക്യൂബൻ അധികാരികൾ ഒരു കരാറിനായി അമേരിക്കയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
08:18 AM (IST) Mar 08
ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ഉന്നമിട്ട് ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണം. ആക്രമണത്തിൽ കനത്ത നാശമാണ് ഇറാനിലുണ്ടായത്. അതിനിടെ, ഹിസ്ബുല്ലയുടെ ആക്രമണത്തിൽ രണ്ടു ഇസ്രയേലി സൈനികർക്ക് കൂടി പരിക്കേറ്റു. അതേസമയം, യുദ്ധത്തിൽ ബ്രിട്ടൻ പങ്കാളി ആകാത്തതിൽ നീരസം പ്രകടിപ്പിച്ച് ട്രംപ് രംഗത്തെത്തി. ഇനി യുദ്ധക്കപ്പലുകൾ അയക്കേണ്ടെ ആവശ്യമില്ലെന്നും യുദ്ധം ജയിച്ചതിന് ശേഷം കൂടെ കൂടേണ്ടെന്നും ബ്രിട്ടൻ്റെ ഈ നീക്കം മറക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.