രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

10:11 PM (IST) Dec 01
പകൽ താപനിലയിൽ ശനിയാഴ്ചയും ഞായറാഴ്ചയും തമ്മിൽ പുനലൂരിൽ രേഖപെടുത്തിയത് 8.8°c. വ്യത്യാസം. തിരുവനന്തപുരം സിറ്റിയിൽ 5.2°c. ഇടുക്കി, പാലക്കാട്, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും 5°c മുതൽ 8 °c വരെ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്തു
09:55 PM (IST) Dec 01
ഇടമലയാര്‍ ജലസേചന പദ്ധതിയുടെ അങ്കമാലി ഓഫിസിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വില്‍സന്‍ പതിനയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സിന്‍റെ കെണിയില്‍ വീണത്.
09:26 PM (IST) Dec 01
രാഹുൽ ഈശ്വറിന്‍റെ റിമാൻഡ് റിപ്പോർട്ടിലെയും കോടതി ഉത്തരവിന്‍റെയും വിശദാംശങ്ങൾ പുറത്ത്. പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പെടെ ഇയാളുടെ ലാപ്ടോപ്പിൽ കണ്ടെത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളടങ്ങുന്നതാണ് റിമാൻഡ് റിപ്പോർട്ട്
08:52 PM (IST) Dec 01
ഇഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും മസാല ബോണ്ട് വിനിയോഗത്തിൽ ക്രമക്കേടില്ലെന്നും കിഫ്ബി പറയുന്നു.
08:50 PM (IST) Dec 01
കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസമായി ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് കുറയും. യൂണിറ്റിന് 10 പൈസയായിരുന്നത് പ്രതിമാസ ബില്ലുകാർക്ക് 5 പൈസയും ദ്വൈമാസ ബില്ലുകാർക്ക് 8 പൈസയുമായി കുറയുമെന്ന് കെഎസ്ഇബി അറിയിച്ചു
07:52 PM (IST) Dec 01
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ രാജ്യങ്ങളിലെ എംബസികൾ പൂർണമായി അടച്ചുപൂട്ടാൻ തീരുമാനിച്ചതായി ഫിൻലൻഡ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. 2026 ഓടെ നടപടികൾ പൂർത്തിയാക്കുമെന്നും വിദേശകാര്യ മന്ത്രി എലീന വാൾട്ടോനൻ വ്യക്തമാക്കി
07:29 PM (IST) Dec 01
എസ്ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വോട്ടുകൾ ഒഴിവാക്കാൻ നീക്കമുള്ളതായും ഹർജിയിൽ ആരോപിക്കുന്നു. എസ്ഡിപിഐ അധ്യക്ഷൻ സിപി അബ്ദുൾ ലത്തീഫാണ് ഹർജി നൽകിയത്.
07:17 PM (IST) Dec 01
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ ലോറി ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
07:09 PM (IST) Dec 01
ഹർജിക്കാരോട് വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാന്‍ കോടതി നിർദ്ദേശിച്ചു. ഏകീകൃത വഖഫ് മാനേജ്മെന്റ് ശാക്തീകരണ ആക്ട് പ്രകാരം സമയപരിധി നീട്ടാൻ അധികാരം വഖഫ് ട്രൈബ്യൂണലുകൾക്കാണെന്ന് വിശദീകരിച്ച ബെഞ്ച് ഹര്‍ജികളിലെ അപേക്ഷകള്‍ തീർപ്പാക്കി
06:55 PM (IST) Dec 01
അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഭർത്താവ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാരോണിൻ്റെ അമ്മ മക്കോത്ത് വീട്ടിൽ രജനിയേയും (48) പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
06:28 PM (IST) Dec 01
കണ്ണൂർ നഗരത്തിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. കണ്ണൂര്‍ കാൾടെക്സ് എൻ എസ് ടാക്കീസിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്
06:16 PM (IST) Dec 01
ജാമ്യഹർജി തള്ളിയതിന് ശേഷം ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും പൊലീസ് വിലക്കിയെങ്കിലും ജീപ്പിൽ കയറ്റുന്നതിനിടെയാണ് രാഹുൽ നിരാഹാരമിരിക്കുമെന്ന് പ്രതികരിച്ചത്.
06:09 PM (IST) Dec 01
ചെന്നൈയിലും തിരുവളളൂരിലും റെഡ് അലർട്ടാണ്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
06:01 PM (IST) Dec 01
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സ്ഥാപനം തൃണമൂൽ കോൺഗ്രസിനുവേണ്ടി എസ്ഐആർ നടപടികളിൽ അനധികൃതമായി ഇടപെടുന്നെന്ന് ബിജെപി.
05:59 PM (IST) Dec 01
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് മുന്നോട്ടുപോകുമെന്നും നിലവിൽ നടപടികള്‍ മാറ്റിവെയ്ക്കാനാകില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെ എസ്ഐആറിനെതിരായ ഹര്‍ജികളിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം കമ്മീഷൻ സത്യവാങ്മൂലം നൽകി
05:48 PM (IST) Dec 01
തട്ടിപ്പുകളില്‍ ബാങ്കര്‍മാരുടെ പങ്കുള്‍പ്പെടെ അന്വേഷിക്കാന്‍ കോടതി സിബിഐക്ക് സ്വതന്ത്ര്യ അധികാരം നല്‍കി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്.
05:39 PM (IST) Dec 01
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കുന്നതിന് നീക്കം. ഇതിനായി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗം.
05:23 PM (IST) Dec 01
സജ്ജീകരണങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ശബരിമലയിൽ കേരള സദ്യ നൽകുന്നത് വൈകും. നാളെ മുതൽ സദ്യ നൽകാനായിരുന്നു തീരുമാനം. ഈ മാസം അഞ്ചിന് നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം.
04:59 PM (IST) Dec 01
കോടതി പറയുന്ന ഏത് ഉപാധിയും അംഗീകരിക്കുമെന്ന് സന്ദീപ് വാര്യർ. അന്വേഷണവുമായി സഹകരിക്കും. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിലാണ് സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
04:48 PM (IST) Dec 01
ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇഡി നോട്ടീസ് വരാറുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കിഫ്‌ബിയെ അപകീർത്തിപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
04:34 PM (IST) Dec 01
കഠിനംകുളം പുതുക്കുറിച്ചി നോർത്ത് വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ഭർത്താവിനും ബന്ധുക്കൾക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം.
03:54 PM (IST) Dec 01
മൂന്നു തെളിവുകൾ കൂടിയാണ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ്വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ് സമർപ്പിച്ചത്. ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്.
02:27 PM (IST) Dec 01
കടയ്ക്കാവൂർ പോക്സോ കേസിലെ അതിജീവിതയുടെ പേര് വിഡിയോയിൽ വെളിപ്പെടുത്തിയതിൽ സൂരജ് പാലക്കാരനെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി. വീണ്ടും ഇക്കാര്യങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് താക്കീത്.
02:08 PM (IST) Dec 01
സൂരജ് ലാമയെ കാണാതായതുമായി ബന്ധപ്പെട്ട ഹര്‍ജിയിൽ ഇടപെടലുമായി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനിടെ, കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടെ മകൻ തിരിച്ചറിഞ്ഞില്ല.
01:28 PM (IST) Dec 01
ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവൻ ഇന്നുമുതൽ ലോക്ഭവൻ എന്നറിയപ്പെടും. രാജ് ഭവന്റെ മുന്നിലെ പഴയ ബോർഡ് അഴിച്ചു മാറ്റി. പുതിയ ബോർഡ് നാളെ ഉച്ചയോടെ ആയിരിക്കും സ്ഥാപിക്കുക.
01:27 PM (IST) Dec 01
ഇരക്കെതിരെ സൈബർ ആക്രമണം ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അവർ കോൺഗ്രസുകാരല്ലെന്ന് ചാണ്ടി ഉമ്മൻ. സന്ദീപ് വാര്യർക്കെതിരായ കേസ് അദ്ദേഹം നേരിടുമെന്നും യുവതിയുടെ ആരോപണം വന്നപ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും ചാണ്ടി ഉമ്മൻ.
01:16 PM (IST) Dec 01
ശബരിമല സ്വര്‍ണകൊള്ള കേസിൽ കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു.വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഹര്‍ജിയിൽ വ്യക്തമാക്കി
01:11 PM (IST) Dec 01
ഒളിപ്പിച്ചു വച്ച സ്ഥലം സിപിഎമ്മിന് അറിയില്ലെങ്കിൽ കൂടെ പോകാൻ താനും തയ്യാറാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിൽ സണ്ണി ജോസഫ് പറഞ്ഞു.
12:45 PM (IST) Dec 01
പാലക്കാട് ജില്ലാ കമ്മിറ്റിയാണ് സന്ദീപ് വാര്യർക്കെതിരെ പരാതി നൽകിയത്. ജില്ലാ സെക്രട്ടറി കെസി റിയാസുദ്ദീനാണ് പരാതി നൽകിയത്. ഇന്നലെ സന്ദീപ് വാര്യരുൾപ്പെടെ നാലുപേരെ കേസിൽ പ്രതിയാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യഹർജി നൽകി.
12:44 PM (IST) Dec 01
മുഖ്യമന്ത്രി പിണറായി വിജയൻ, തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി ഇഡി. കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തൽ എന്നതാണ് ഇഡി വ്യക്തമാക്കുന്നത്.
12:42 PM (IST) Dec 01
ശബരിമല മണ്ഡലകാലം സീസണിൽ ശരാശരി 40 മുതൽ 42 പേർ വരെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നുണ്ട്. ഭൂരിഭാഗവും 40 നും 60 നും ഇടയിൽ പ്രായമുള്ളവരാണ്. പെട്ടെന്നുണ്ടാകുന്ന ശാരീരിക ആയാസമാണ് ഒരു പരിധി വരെ മരണ കാരണം.
12:36 PM (IST) Dec 01
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്
12:29 PM (IST) Dec 01
ബിഎൽഒമാരുടെ ആത്മഹത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്. 30 ബിഎൽഒമാർ ഇതുവരെ രാജ്യത്ത് ജോലിഭാരം താങ്ങാനാകാതെ ആത്മഹത്യ ചെയ്തെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്
11:58 AM (IST) Dec 01
രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ. ഇന്ന് കോടതിയിൽ ഹാജരാക്കും. പൗഡിക്കോണത്തെ വീട്ടിൽ നിന്നും ലാപ്ടോപ് എടുക്കുന്നതിനായി രാഹുൽ ഈശ്വറിനെ എത്തിച്ചു.
11:53 AM (IST) Dec 01
മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് വന്നതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
11:29 AM (IST) Dec 01
ജനങ്ങളെ ബിജെപി നിരന്തരമായി കബളിപ്പിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ബിജെപിയുടെ പ്രകടന പത്രിക ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടികൾ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
11:25 AM (IST) Dec 01
ലൈംഗിക പീഡന കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് നിന്ന് മുങ്ങിയത് സിനിമ താരത്തിന്‍റെ കാറിലെന്ന് സംശയം. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന വിവരം പൊലീസിന് ലഭിച്ചു
10:49 AM (IST) Dec 01
പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനവികാരം എതിരാണെന്ന് പ്രതിപക്ഷം ഇനിയെങ്കിലും തിരിച്ചറിയണമെന്നും നിങ്ങളുടെ നിരാശയും രോഷവും പാർലമെൻ്റിൽ വന്ന് തീർക്കരുതെന്നും മോദി പറഞ്ഞു.
10:46 AM (IST) Dec 01
മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായ വിജയന് ഇഡി അയച്ച നോട്ടീസ് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് മന്ത്രി വി ശിവൻകുട്ടി. നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയെ സഹായിക്കാനാണ് ഇഡി നീക്കമെന്നും ശിവൻകുട്ടി പറഞ്ഞു.
10:41 AM (IST) Dec 01
മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് വന്നതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ