പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിലെ പ്രതിസന്ധി അയയുന്നില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതിന് കേന്ദ്രത്തിന് കത്തയക്കണമെന്നതിൽ ഉറച്ച നിലപാടിലാണ് സിപിഐ. ഇതിനിടെ, ഇപ്പോഴത്തെ പ്രശ്നങ്ങള്‍ അനാവശ്യ രാഷ്ട്രീയ വിവാദമെന്ന് വ്യക്തമാക്കി സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും മറ്റു പത്രങ്ങളിലും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ലേഖനവും പ്രസിദ്ധീകരിച്ചു. ഇന്ന് പുറത്തിറക്കിയ പത്രങ്ങളിലാണ് ശിവൻകുട്ടിയുടെ ലേഖനമുള്ളത്. ചര്‍ച്ചയിൽ സിപിഐ തള്ളിയ വാദങ്ങളാണ് വിദ്യാഭ്യാസ മന്ത്രി ലേഖനത്തിൽ ആവര്‍ത്തിക്കുന്നത്. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും മന്ത്രി ലേഖനത്തിൽ വിശദീകരിക്കുന്നു. മതനിരപേക്ഷത ഉറപ്പിക്കും എന്നും കുട്ടികളുടെ പക്ഷത്ത് എന്ന തലക്കെട്ടോടെയാണ് ലേഖനം. കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും കരിക്കുലത്തിൽ കേന്ദ്രം മാറ്റം വരുത്തില്ലെന്നും അത്തരം പ്രചാരണം അവാസ്തവമാണെന്നും മന്ത്രി ലേഖനത്തിൽ പറയുന്നു.

10:32 PM (IST) Oct 28
ഹമാസ്, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കമണ് വീണ്ടും ആക്രമണത്തിന് കാരണമെന്നാണ് വിവരം. മൃതദേഹം എന്ന് കാട്ടി ഇന്നലെ ഹമാസ് കൈമാറിയത് 2 വർഷം മുൻപ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന് ഇസ്രായേൽ ആരോപിച്ചു.
10:00 PM (IST) Oct 28
ബന്ദികളുടെ മൃതദേഹം കൈമാറുന്നതിൽ ഹമാസ് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രയേൽ
09:44 PM (IST) Oct 28
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ
09:23 PM (IST) Oct 28
എഐസിസി യോഗത്തില്‍ കർശന നിർദേശവുമായി രാഹുൽ ഗാന്ധി. കേരള നേതാക്കൾ ഒറ്റക്കെട്ടായി പോയേ തീരൂ എന്ന് കർശനമായി രാഹുല്‍ വ്യക്തമാക്കി
09:15 PM (IST) Oct 28
യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ, വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയതായും സംസ്ഥാന കമ്മിറ്റി അറിയിച്ചു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് കടുപ്പിക്കുകയാണ് വിദ്യാർത്ഥി സംഘടനകൾ.
09:09 PM (IST) Oct 28
കരൂർ ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്
09:00 PM (IST) Oct 28
വന്യജീവി ആക്രമണം തടയാൻ വനാതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ഫെൻസിംഗുകൾ തകരാറിലായാൽ ഇനി മുതൽ വനംവകുപ്പ് ജീവനക്കാർ തന്നെ നന്നാക്കും
08:44 PM (IST) Oct 28
കരയിലേക്ക് കയറാനുള്ള നടപടികൾക്ക് തുടക്കമായെന്നും ലാൻഡ് ഫാളിങ് പ്രതിഭാസം 3-4 മണിക്കൂർ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. അർധരാത്രിയോടെ മോൻത കര തൊടും. 'മോൻത'യുടെ ഇപ്പോഴത്തെ വേഗത മണിക്കൂറിൽ 15 കിലോമീറ്ററാണ്.
08:16 PM (IST) Oct 28
മറ്റന്നാൾ( ഒക്ടോബർ 30)ന് വൈകുന്നേരം 4.45 മുതൽ രാത്രി 8.00 വരെയാണ് താൽക്കാലികമായി നിർത്തിവയ്ക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര കണക്കിലെടുത്താണ് തീരുമാനം.
08:05 PM (IST) Oct 28
പാലക്കാട് ഒറ്റപ്പാലത്താണ് തിമിംഗല ഛർദിലുമായി ഒരാൾ പിടിയിലായത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാറൂക്ക് ആണ് വനം വകുപ്പിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 4.6 കിലോ തമിംഗല ഛർദിലാണ് കണ്ടെത്തിയത്.
07:31 PM (IST) Oct 28
ചൂലൂർ സ്വദേശി രജീഷിനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന എ വൺ ട്രാവൽസിന്റെ ബസ്സിൽ വച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്.
07:28 PM (IST) Oct 28
പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻറെ മകൻ റിസ‌്‌വാനാണ് മരിച്ചത്
06:33 PM (IST) Oct 28
കെപിസിസി നേതൃത്വത്തിന് എതിരെ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തിൽ കടുത്ത വിമർശനം ഉയർത്തി മുതിർന്ന നേതാക്കൾ
06:12 PM (IST) Oct 28
കഴിഞ്ഞ ദിവസം രാത്രി നടന്ന അപകടത്തില്‍ ബിജു എന്നയാൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ബിജുവും ഭാര്യ സന്ധ്യയും ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വീട്ടില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.
05:43 PM (IST) Oct 28
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത.
05:11 PM (IST) Oct 28
മൂല്യനിർണയ കമ്മിറ്റി ചെയർമാന്‍റെ ശുപാർശ റദ്ദാക്കണമെന്നാണ് പരാതിയിലുള്ളത്. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകൻ വിപിൻ വിജയനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വകുപ്പ് മേധാവി വൈസ് ചാൻസിലർക്ക് പരാതി നൽകി.
04:43 PM (IST) Oct 28
ജില്ലാ സെക്രട്ടറിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ജില്ലാ പ്രസിഡൻ്റിൻ്റെ ആരോപണം. സ്പിരിറ്റ് മാഫിയക്ക് ചെമ്പടയുടെ കാവൽ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയത്.
04:32 PM (IST) Oct 28
ശിക്ഷ ഈ മാസം 30ന് വിധിക്കും. തൊടുപുഴ അഡീഷണൽ ജില്ലാ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.
03:34 PM (IST) Oct 28
സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാൽസലാം എന്ന് മാത്രമായിരുന്നു പ്രതികരണം.
03:23 PM (IST) Oct 28
പാലക്കാട്ടെ ചിറ്റൂരിലെ സ്പിരിറ്റ് വേട്ടയിൽ മുഖ്യപ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയില്‍ നിന്നും പുറത്താക്കി
02:59 PM (IST) Oct 28
പാലക്കാട് മുതുതല കൊടുമുണ്ടയില്‍ വീടിന് തീയിട്ടു. മച്ചിങ്ങതൊടി കിഴക്കേത്തിൽ ഇബ്രാഹിമിന്‍റെ വീടിനാണ് തീയിട്ടത്
02:51 PM (IST) Oct 28
മുരാരി ബാബുവിനെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമിരുത്തി എസ്ഐടി ചോദ്യം ചെയ്യും. ആവശ്യപ്പെടുന്ന രേഖകൾ നൽകാത്ത ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.
02:26 PM (IST) Oct 28
കൊടുങ്ങല്ലൂരിൽ കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച് വഴി ഉപേക്ഷിച്ച സംഭവത്തിൽ മൂന്നുപേർ പിടിയില്‍
02:19 PM (IST) Oct 28
ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിൻ്റെ ശ്രീകോവിലുള്ളിൽ അതിക്രമിച്ചു കയറിയതിന് ക്ഷേത്ര ജീവനക്കാർ ഇയാളെ തടഞ്ഞു വെച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു.
01:27 PM (IST) Oct 28
പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് കൊച്ചിയിൽ പിടിയിൽ. മലപ്പുറം സ്വദേശി അജിത്തിനെ ആണ് കടവന്ത്ര പൊലീസ് പിടികൂടിയത്.
01:02 PM (IST) Oct 28
പ്രദേശത്ത് സംഘർഷം രൂക്ഷമായതിനെ തുടർന്ന് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എലപ്പുള്ളി പഞ്ചായത്ത് ഗേറ്റ് തടസ്സപ്പെടുത്തി നിൽക്കുകയായിരുന്നു സിപിഎം പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.
12:39 PM (IST) Oct 28
എറണാകുളക്ക് ഭക്ഷ്യവകുപ്പിന്‍റെ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട യോഗം മാറ്റിവെച്ച് മുഖ്യമന്ത്രി. യോഗത്തിനെത്തിയ മുഖ്യമന്ത്രി മില്ലുടമകളില്ലെന്ന് പറഞ്ഞ് ഇറങ്ങിപോവുകയായിരുന്നു. സിപിഐ മന്ത്രിമാരടക്കമുളളവർ യോഗത്തിനായി എത്തിയിരുന്നു
12:34 PM (IST) Oct 28
ടിസി വാങ്ങിപ്പോയ വിദ്യാർത്ഥിയെ തിരികെ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. കാർഷിക സർവകലാശാല അധികൃതരുമായി സംസാരിച്ചു.
12:27 PM (IST) Oct 28
ടി.പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികളുടെ ജയിലിലെ കുറ്റകൃത്യങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൊടി സുനിയെ തവനൂരിലെ ജയിലിലേക്ക് മാറ്റിയത്.
12:17 PM (IST) Oct 28
പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. ഏറെനാളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്
11:56 AM (IST) Oct 28
ഇളമ്പള്ളി സർക്കാർ യുപി സ്കൂളിന് നേരെയാണ് ആക്രമണമുണ്ടയത്. സ്കൂളിന്റെ ജനലും വാതിലും തകർത്തു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
11:35 AM (IST) Oct 28
വാരാപ്പുഴയിലെ അഗതി മന്ദിരത്തിൽ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയും മുറിയ്ക്കുകയും ചെയ്ത് സംഭവത്തിൽ മൂന്നുപേര്‍ പിടിയിൽ. കൊടുങ്ങല്ലൂരിൽ വെച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
11:11 AM (IST) Oct 28
കായികമേളയിലെ പ്രായത്തട്ടിപ്പ് പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
10:59 AM (IST) Oct 28
ബെംഗളൂരുവിൽ വിദേശ മോഡലിന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഡെലിവറി ബോയ് അറസ്റ്റിൽ. ബ്ലിങ്ക് ഇറ്റ് എന്ന ഓൺലൈൻ ആപ്പിന്‍റെ ഡെലിവറി ബോയ് ആണ് പിടിയിലായത്.
10:44 AM (IST) Oct 28
സംസ്ഥാന സ്കൂള്‍ കായികമേളയിൽ 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം
09:37 AM (IST) Oct 28
വയനാട് കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്നാണ് സംശയിക്കുന്നത്. രണ്ടുകാലും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണുള്ളത്
08:53 AM (IST) Oct 28
പാലക്കാട്ട് നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും പ്രതി. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് കേസിൽ പ്രതി ചേര്‍ത്തത്. ഹരിദാസൻ ഒളിവിലാണെന്ന് പൊലീസ്
08:32 AM (IST) Oct 28
സ്വർണ കവർച്ചയിൽ ദേവസ്വം ഉദ്യോഗസ്ഥരോട് കടുപ്പിച്ച് എസ്ഐടി.രേഖകൾ നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. അതേസമയം, പഴയ കൊടിമരത്തിലെ വാജി വാഹനം തിരിച്ച് എടുക്കണമെന്ന തന്ത്രിയുടെ ആവശ്യം എക്സിക്യൂട്ടീവ് ഓഫീസറും പരിഗണിച്ചില്ല
07:33 AM (IST) Oct 28
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. കരൂരിൽ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ വിജയ് പറഞ്ഞു. മഹാബലിപുരത്തെ റിസോര്‍ട്ടിലായിരുന്നു കൂടിക്കാഴ്ച