ബെംഗളൂരുവിൽ വിദേശ മോഡലിന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഡെലിവറി ബോയ് അറസ്റ്റിൽ. ബ്ലിങ്ക് ഇറ്റ് എന്ന ഓൺലൈൻ ആപ്പിന്‍റെ ഡെലിവറി ബോയ് ആണ് പിടിയിലായത്.
ബെംഗളൂരു: ബെംഗളൂരുവിൽ വിദേശ മോഡലിന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഡെലിവറി ബോയ് അറസ്റ്റിൽ. ബ്ലിങ്ക് ഇറ്റ് എന്ന ഓൺലൈൻ ആപ്പിന്‍റെ ഡെലിവറി ബോയ് ആണ് പിടിയിലായത്. കോളേജ് വിദ്യാർത്ഥിയാണ് പിടിയിലായ കുമാർ റാവു. ബെംഗളൂരുവിലെ ആര്‍ടി നഗറിൽ വെച്ചാണ് സംഭവം. ബ്രസീൽ സ്വദേശിയായ മോഡലാണ് പരാതിക്കാരി. ഇവരുടെ പരാതിയിൽ കേസെടുത്ത ബെംഗളൂരു പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. യുവതി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവര്‍ ചെയ്യാനെത്തിയതായിരുന്നു കുമാര്‍ റാവു. ഇതിനിടയിൽ യുവതിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

