കായികമേളയിലെ പ്രായത്തട്ടിപ്പ് പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കായികമേളയിലെ പ്രായത്തട്ടിപ്പ് പരാതിയിൽ കര്‍‌ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രായത്തട്ടിപ്പ് നടത്തുന്നവർ ചെയ്യുന്നത് ചതിയാണെന്നും തട്ടിപ്പുകാരെ ഇനി ഒരു മേളയിലും മത്സരിപ്പിക്കില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സ്കൂളുകൾക്കെതിരെയും നിയമനടപടിയെടുക്കും. മഹായജ്ഞത്തിൽ കറ വീഴ്ത്തുകയാണ് ചിലർ. പ്രായപരിശോധന കാര്യക്ഷമമാക്കുമെന്നും രജിസ്ട്രേഷൻ കുറ്റമറ്റതാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തട്ടിപ്പ് തടയാൻ പ്രത്യേകം ഉത്തരവിറക്കും. മുളവടിയുമായും സ്‌പൈക്സ് ഇല്ലാതെയും കായികമേളക്ക് എത്തേണ്ടെന്നും മന്ത്രി പറഞ്ഞു. തുല്യത ഉറപ്പാക്കാൻ നടപടിയെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി സ്പോൺസർമാർ വഴി ഉപകരണങ്ങൾ വാങ്ങി നൽകുമെന്നും അറിയിച്ചു. ജില്ലാതലം മുതൽ പദ്ധതി നടപ്പാക്കും. 

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്