സെക്രട്ടറിയേറ്റ് യോ​ഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാൽസലാം എന്ന് മാത്രമായിരുന്നു പ്രതികരണം.

തിരുവനന്തപുരം: പിഎം ശ്രീ തർക്കത്തിൽ കടുത്ത നിലപാടുമായി സിപിഐ. നാളെത്തെ മന്ത്രിസഭ യോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചു. ഇന്ന് ചേർന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഓൺലൈനായിട്ടാണ് യോ​ഗം ചേർന്നത്. സെക്രട്ടറിയേറ്റ് യോ​ഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാൽസലാം എന്ന് മാത്രമായിരുന്നു പ്രതികരണം. പ്രശ്നപരിഹാരത്തിനായി എംഎ ബേബി ഇടപെട്ടിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണിൽ സംസാരിച്ചു, വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് അറിയിച്ചു. മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങൾ തന്നെയാണ് ബേബിയും ആവർത്തിച്ചത്. പദ്ധതിയിലെ മെല്ലെ പോക്കും ക്യാബിനറ്റിലെ സബ് കമ്മിറ്റിയും ആണ് നിർദ്ദേശിച്ചത്. ഇക്കാര്യം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ബിനോയ് വിശ്വം റിപ്പോർട്ട് ചെയ്തു. സമവായ ചർച്ചകളും ശ്രമങ്ങളും തുടരാനാണ് തീരുമാനം.

Add Asianetnews as a Preferred SourcegooglePreferred

പ്രശ്നപരിഹാരത്തിന് എംഎ ബേബിയുടെ ഇടപെടല്‍; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം