മുള്ളന്‍പന്നിക്കുഞ്ഞിന് വേണ്ടി വിമാനത്തിന്‍റെ ടേക്ക് ഓഫ് നിര്‍ത്തിവെച്ച് പൈലറ്റ്

By Web TeamFirst Published Sep 30, 2019, 1:52 PM IST
Highlights

റണ്‍വേയിലൂടെ നടന്നു നീങ്ങുന്ന മുള്ളന്‍പന്നി കുഞ്ഞിന്‍റെ സുരക്ഷയ്ക്ക് വേണ്ടിയാണ് വിമാനത്തിന്‍റെ ടേക്ക് ഓഫ് നിര്‍ത്തിവെച്ചത്

മുള്ളന്‍പന്നിക്കുഞ്ഞിന് വേണ്ടി വിമാനത്തിന്‍റെ ടേക്ക് ഓഫ് നിര്‍ത്തിവെച്ച് പൈലറ്റ്. സ്കോര്‍ട്ട്ലന്‍ഡിലാണ് സംഭവം. എല്ലാ നിര്‍ദ്ദേശങ്ങളും ലഭിച്ച ശേഷം പറക്കാനായി ഒരുങ്ങുകയായിരുന്നു പൈലറ്റ്. ആ സമയത്താണ് ഒരു മുള്ളന്‍ പന്നിയുടെ കുഞ്ഞ് റണ്‍വേയിലൂടെ നടന്നു നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പൈലറ്റ്  
മുള്ളന്‍ പന്നിക്കുഞ്ഞിന് കടന്നു പേകുന്നതിന് വേണ്ടി സൗകര്യം ഒരുക്കുകയുമായിരുന്നു. 

ഇതേക്കുറിച്ച് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് ട്വിറ്ററില്‍ കുറിച്ചത്. 'വിമാനം ഉയരാനുള്ള എല്ലാ നിര്‍ദ്ദേശവും ലഭിക്കുകയും ടേക്ക് ഓഫിന് സമയമാകുകയും ചെയ്തു. ആ സമയത്താണ് പെട്ടന്ന് വിമാനം നിര്‍ത്തിയായി നിര്‍ദ്ദേശം ലഭിച്ചത്. തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ എത്തി കാരണം വിശദീകരിക്കുകയും ചെയ്തു'.

ഒരു മുള്ളന്‍ പന്നിയുടെ കുഞ്ഞ് റണ്‍വേയിലൂടെ നടന്നു നീങ്ങുന്നതായും അതിന്‍റെ സുരക്ഷയ്ക്ക് വേണ്ടിയാണ് വിമാനത്തിന്‍റെ ടേക്ക് ഓഫ് നിര്‍ത്തിവെച്ചത് എന്നുമായിരുന്നു ക്യാപ്റ്റന്‍ വിശദീകരിച്ചതെന്നും വിമാനത്തിലെ യാത്രക്കാരന്‍ വ്യക്തമാക്കുന്നു. ഈസമയത്ത് 30 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
 

click me!