പുരുഷന്‍മാര്‍ ചോക്ലേറ്റ് കഴിച്ചാല്‍..

By Web DeskFirst Published Jul 22, 2018, 5:32 PM IST
Highlights
  •  ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുമുണ്ട്

ചോക്ലേറ്റ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.  ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുമുണ്ട് . പുരുഷന്‍മാര്‍ ചോക്ലേറ്റ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് അവരുടെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ സഹായിക്കും. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള കൊക്കൊ ആണ്  ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്. 

ചോക്ലേറ്റ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന കോക്കോ കുരുവില്‍ ഫ്ലാവനോള്‍സ് എന്ന പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. എപികേറ്റ്ചിന്‍ വിഭാഗത്തില്‍പ്പെട്ട ഫ്ലാവനോള്‍സ് ആണ് കൊക്കോ കുരുവില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ ആയാസരഹിതമാക്കുന്ന, നൈട്രിക് ഓക്‌സൈഡ് ധാരാളമായി ലഭ്യമാക്കുന്ന ആന്റി ഓക്‌സിഡന്റാണ്. ഇതുവഴി രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും ആകും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുന്നതിലൂടെ, ഹൃദ്രോഗം, മസ്‌തിഷ്‌ക്കാഘാത സാധ്യതകള്‍ കുറയ്‌ക്കാനുമാകും. 

click me!