സെപ്റ്റംബര്‍ 9ന് ജനിക്കുന്ന കുട്ടികള്‍ക്ക് എട്ടുലക്ഷം രൂപ സമ്മാനം

By Web TeamFirst Published Aug 31, 2018, 9:31 PM IST
Highlights

ഇതേ ദിവസം ജനിച്ചാല്‍ മാത്രം പോര, ജനിക്കുന്ന കുട്ടിക്ക് ആദ്യ നാമം 'ഹാര്‍ലാന്‍ഡ' എന്നുകൂടിയാക്കുകയും വേണം. കെ.എഫ്.സി.യുടെ സ്ഥാപകനായ ഹാര്‍ലാന്‍റിന്‍റെ 128-മത് ജന്മദിനമാണ് സെപ്റ്റംബര്‍ 9ന്

വരുന്ന സെപ്റ്റംബര്‍ 9ന് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് എട്ടുലക്ഷം രൂപ സമ്മാനവുമായി കെന്‍റക്കി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി). ഇതേ ദിവസം ജനിച്ചാല്‍ മാത്രം പോര, ജനിക്കുന്ന കുട്ടിക്ക് ആദ്യ നാമം 'ഹാര്‍ലാന്‍ഡ' എന്നുകൂടിയാക്കുകയും വേണം. കെ.എഫ്.സി.യുടെ സ്ഥാപകനായ ഹാര്‍ലാന്‍റിന്‍റെ 128-മത് ജന്മദിനമാണ് സെപ്റ്റംബര്‍ 9ന്. ആ ദിവസത്തിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനാണ് ഇതേ ദിവസം ജനിക്കുന്ന കുട്ടികള്‍ക്ക് ഹാര്‍ലാന്‍ഡ് എന്ന് പേരിട്ടാല്‍ കമ്പനി ഇത്രയും തുക സംഭാവന നല്‍കുന്നത്.

അന്ന് ജനിക്കുന്ന കുട്ടികളില്‍ ഭാഗ്യവാനായ കുട്ടിക്കായിരിക്കും തുക സമ്മാനമായി ലഭിക്കുന്നത്. സമ്മാനമായി ലഭിക്കുന്ന പണം കുട്ടിയുടെ കോളജ് വിദ്യാഭ്യാസത്തിനായി വിനിയോഗിക്കാം. സെപ്റ്റംബര്‍ 9 മുതല്‍  കെ.എഫ്.സിയുടെ ഔദ്യോഗികമായ വെബ്‌സൈറ്റില്‍ അപേക്ഷ ഫോം ലഭ്യമായിതുടങ്ങും. 

30ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. കുട്ടിയുടെ പേര്, ജനന തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവയെല്ലാം അടങ്ങിയതാണ് ആപ്ലിക്കേഷന്‍ ഫോം. വിവരങ്ങള്‍ എല്ലാം കൃത്യമാണോ എന്ന് വിലയിരുത്തിയതിന് ശേഷമായിരിക്കും സമ്മാനത്തുക അര്‍ഹമായ കുട്ടിയ്ക്ക് നല്‍കുക. കെ.എഫ്.സി സ്ഥാപകന്റെ പേരിനെ കൂടുതല്‍ പ്രചരിപ്പിക്കുക എന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നതെന്നു കമ്പനി വ്യക്തമാക്കി.

click me!