
ശരീരത്തിൽ മൊത്തത്തിലുള്ള ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് മഗ്നീഷ്യം. ശരീരത്തിലെ പേശികളുടെ പ്രവർത്തനം, നാഡികളുടെ ആരോഗ്യം, ഊർജ്ജ ഉൽപ്പാദനം എന്നിവയുൾപ്പെടെ 300-ലധികം പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്ന പോഷകമാണ് മഗ്നീഷ്യം. വികസിത രാജ്യങ്ങളിലെ ജനസംഖ്യയുടെ 15-20% പേർക്കും മഗ്നീഷ്യം കുറവുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
മഗ്നീഷ്യത്തിന്റെ കുറവ് അസാധാരണമായ ഹൃദയ താളം, രക്താതിമർദ്ദം, ഹൃദയസ്തംഭനം, ഹൃദ്രോഗങ്ങൾ, പ്രമേഹം, ഓസ്റ്റിയോപൊറോസിസ് എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടെങ്കിൽ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. ഇത് വീക്കം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കലോറിയും പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാൽ മിതത്വം പ്രധാനമാണ്. ഒന്നോ രണ്ടോ കഷ്ണം ഡാർക്ക് ചോക്ലേറ്റ് കഴിക്കാവുന്നതാണ്.
അവാക്കാഡോ
അവാക്കാഡോയാണ് മറ്റൊരു ഭക്ഷണം. ഇതിൽ മഗ്നീഷ്യത്തിന്റെ അളവ് കൂടുതലാണ്. ഒരു ഇടത്തരം അവോക്കാഡോയിൽ ഏകദേശം 58 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
ബദാം
ബദാമിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ആരോഗ്യകരമായ ഹൃദയത്തിന് വളരെ നല്ലതാണ്. പതിവായി നട്സ് കഴിക്കുന്നത് മെച്ചപ്പെട്ട ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ മഗ്നീഷ്യം പ്രധാനമാണ്.
പാലക്ക് ചീര
ഇലക്കറികൾ മഗ്നീഷ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടങ്ങളാണ്. ഒരു കപ്പ് വേവിച്ച ചീര ഏകദേശം 157 മില്ലിഗ്രാം മഗ്നീഷ്യം നൽകുന്നു. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും വാർദ്ധക്യത്തിന്റെ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
പയർവർഗങ്ങൾ
പയർവർഗ്ഗങ്ങളിൽ പ്രത്യേകിച്ച് മഗ്നീഷ്യം കൂടുതലാണ്. വേവിച്ച ഒരു കപ്പിൽ ഏകദേശം 120 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അവയിൽ നാരുകളും പ്രോട്ടീനും കൂടുതലാണ്. അതിനാൽ ദഹന ആരോഗ്യത്തിന് ഗുണം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam