'വിശേഷമൊന്നും ആയില്ലേ'; പെണ്‍കുട്ടികളുടെ കരിയര്‍ സമ്മര്‍ദ്ദത്തിലാക്കിയ ചോദ്യം; കുറിപ്പുമായി മുരളി തുമ്മാരുകുടി

By Web TeamFirst Published Jan 1, 2021, 6:19 PM IST
Highlights

ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍, ഇത്രയും സ്വകാര്യമായ ഒരു കാര്യത്തെ പറ്റി,  ഇത്തരത്തില്‍  ഒരു പിന്തിരിപ്പന്‍ ചോദ്യവുമായി ബോര്‍ഡ് വക്കുന്നതും ശരിയല്ല
 

വിവാഹിതരായ സ്ത്രീകളോട് വിശേഷമൊന്നുമായില്ലേ എന്ന ചോദ്യം പിന്തിരിപ്പനും സ്ത്രീകളെ ഏറെ വേദനിപ്പിക്കുന്നതുമാണെന്ന് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം ഉദ്യോഗസ്ഥന്‍ മുരളി തുമ്മാരുകുടി. അദ്ദേഹത്തിന്റേ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. 'വിശേഷം' ആകേണ്ടത് എന്നത് അവര്‍ ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്. ഇനി അഥവാ 'വിശേഷമാകാന്‍' വൈദ്യശാസ്ത്രത്തിന്റെ സഹായം ആവശ്യമെങ്കില്‍ അതും സ്വകാര്യമാണ്. നാട്ടുകാരും ബന്ധുക്കളും ഒന്നും പുറകെ കൂടേണ്ട കാര്യമില്ലെന്നും അദ്ദേഹം കുറിച്ചു. അനവധി പെണ്‍കുട്ടികളുടെ കരിയര്‍ ആണ് ഈ 'വിശേഷം' ആകാനുള്ള സമ്മര്‍ദ്ദം കൊണ്ട് കുഴപ്പത്തിലായിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്


വിശേഷമൊന്നും ആയില്ല  
തലമുറകളായി കേരളത്തിലെ വിവാഹിതരായ ഏറെ സ്ത്രീകളെ വിഷമിപ്പിച്ചിട്ടുള്ള, ഇപ്പോഴും വിഷമിപ്പിക്കുന്ന  ചോദ്യമാണ് 'വിശേഷമൊന്നും ആയില്ലേ' എന്നത്. സത്യത്തില്‍ എപ്പോഴാണ് ഒരാള്‍ക്ക് 'വിശേഷം' ആകേണ്ടത് എന്നത് അവര്‍ ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്. ഇനി അഥവാ 'വിശേഷമാകാന്‍' വൈദ്യശാസ്ത്രത്തിന്റെ സഹായം ആവശ്യമെങ്കില്‍ അതും സ്വകാര്യമാണ്. നാട്ടുകാരും ബന്ധുക്കളും ഒന്നും പുറകെ കൂടേണ്ട കാര്യമില്ല.

ഈ ചോദ്യം സാധാരണമാണെങ്കിലും നിര്‍ദ്ദോഷമല്ല. അനവധി പെണ്‍കുട്ടികളുടെ കരിയര്‍ ആണ് ഈ 'വിശേഷം' ആകാനുള്ള സമ്മര്‍ദ്ദം കൊണ്ട് കുഴപ്പത്തിലായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ചോദ്യം എനിക്ക് ഒട്ടും ഇഷ്ടമല്ല. ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍, ഇത്രയും സ്വകാര്യമായ ഒരു കാര്യത്തെ പറ്റി,  ഇത്തരത്തില്‍  ഒരു പിന്തിരിപ്പന്‍ ചോദ്യവുമായി ബോര്‍ഡ് വക്കുന്നതും ശരിയല്ല എന്നാണെന്റെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായം അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.


 

click me!