കൊവിഡ് 19; അമേരിക്കയിൽ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു

By Web TeamFirst Published Apr 2, 2020, 10:32 AM IST
Highlights

കൊവിഡ് 19 ബാധിച്ച് ആറ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. അമേരിക്കയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് 19 ബാധിച്ച് ആറ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. അമേരിക്കയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ഒരു കുഞ്ഞ് മരിച്ചുവെന്ന വാർത്ത് ഹൃദയഭേദകമായ വേദനയോടെ ഞങ്ങൾ സ്ഥിരീകരിക്കുകയാണ്. ഹാർട്ട്ഫോർഡ് മേഖലയില്‍ നിന്നുള്ള ആറ് ആഴ്ച പ്രായമായ ശിശുവാണ് മരിച്ചത്.. കഴിഞ്ഞ ആഴ്ചയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് പക്ഷെ രക്ഷിക്കാനായില്ല.. കഴിഞ്ഞ ദിവസമാണ് കുട്ടി കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്..' ഗവർണർ നെഡ് ലാമോന്റ് ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞയാഴ്ച ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടിയും അമേരിക്കയില്‍ കൊറോണ ബാധിച്ച്‌ മരണപ്പെട്ടിരുന്നു. ഇന്തോനേഷ്യയിലും ബ്രിട്ടനിലും വൈറസ് ബാധിച്ച് കുട്ടികൾ മരിച്ചിരുന്നു. ഇന്തോനേഷ്യയിൽ 11 വയസുള്ള പെൺകുട്ടിയും ബ്രിട്ടനിൽ 13 വയസുള്ള ആൺകുട്ടിയുമാണ് മരിച്ചത്.

 

 

click me!