നീളമുളള കണ്‍പീലിക്കായി ചില വഴികള്‍

By Web DeskFirst Published Jul 23, 2018, 12:45 PM IST
Highlights
  • നല്ല അഴകുളളതും നീളമുളളതുമായ കണ്‍പീലിയുണ്ടാകാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. 

കണ്ണിന്‍റെ ഭംഗി കണ്‍പീലിയിലാണ് എന്നുപറഞ്ഞാല്‍ തെറ്റുപറയാന്‍ കഴിയില്ല. നല്ല അഴകുളളതും നീളമുളളതുമായ കണ്‍പീലിയുണ്ടാകാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. ചില വഴികള്‍ നോക്കാം. 

ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ആവണക്കെണ്ണ പീലികളില്‍ പുരട്ടുക.  ആവണക്കെണ്ണ മസ്‌കാര ബ്രഷ് ഉപയോഗിച്ച് കണ്‍പീലിയില്‍ പുരട്ടുന്നത് പീലി വളരുന്നതിനും കരുത്ത് നല്‍കുന്നതിനും സഹായിക്കും.  

കറ്റാര്‍വാഴ കണ്‍പീലികളില്‍ തേച്ച് പിടിപ്പിക്കുന്നത് കണ്‍പീലികള്‍ക്ക് ആരോഗ്യം നല്‍കും.

കണ്‍പീലിക്ക് കരുത്ത് നല്‍കാന്‍ ഒലിവ് ഓയില്‍ പുരട്ടാം.  പെട്രോളിയം ജെല്ലി കണ്‍പീലികളില്‍ പുരട്ടുന്നത് പീലികള്‍ക്ക്  കരുത്ത് നല്‍കും. 

ആല്‍മണ്ട് ഓയിലില്‍ ഒരുമുട്ടയുടെ വെള്ള ചേര്‍ത്ത് കണ്‍പീലിയില്‍ പുരട്ടുന്നത് കൊഴിച്ചില്‍ തടയും.

 

click me!