ആദ്യരാത്രിയെ പേടിക്കുന്നുവോ; പങ്കാളിയുമായി മനസ് തുറന്ന് സംസാരിക്കാൻ മടിക്കരുത്

By Web TeamFirst Published Sep 18, 2018, 7:32 PM IST
Highlights
  • ആദ്യരാത്രി മിക്ക പെൺകുട്ടികൾക്കും പേടി സ്വപ്നമാണ്. ആദ്യരാത്രി എങ്ങനെയായിരിക്കും എന്തൊക്കെ സംഭവിക്കുമെന്നോർത്ത് മിക്ക പെൺകുട്ടികളും ആശങ്കാകുലരാകാറുണ്ട്.ആദ്യരാത്രിയെ കുറിച്ച് പലര്‍ക്കും പല ധാരണയാണുള്ളത്. ആദ്യരാത്രിയിൽ സ്ത്രീകളാണ് കൂടുതൽ ചിന്താകുലരാകുന്നത്.

ആദ്യരാത്രി മിക്ക പെൺകുട്ടികൾക്കും പേടി സ്വപ്നമാണ്. ആദ്യരാത്രി എങ്ങനെയായിരിക്കും എന്തൊക്കെ സംഭവിക്കുമെന്നോർത്ത് മിക്ക പെൺകുട്ടികളും ആശങ്കാകുലരാകാറുണ്ട്.ആദ്യരാത്രിയെ കുറിച്ച് പലര്‍ക്കും പല ധാരണയാണുള്ളത്.

എങ്ങനെയായിരിക്കും ആ നിമിഷങ്ങള്‍? എന്തു സംസാരിക്കും? ആദ്യം ആര് തൊടും? ധൈര്യത്തോടെ, വിജയകരമായി ആദ്യദിനം പിന്നിടാന്‍ കഴിയുമോ? ആദ്യരാത്രിയില്‍ എപ്പോഴാണ് ഉറങ്ങേണ്ടത്? ഇത്തരം ചോദ്യങ്ങളായിരിക്കും മിക്ക പെൺകുട്ടികളുടെയും മനസിൽ. ആദ്യരാത്രിയിൽ സ്ത്രീകളാണ് കൂടുതൽ ചിന്താകുലരാകുന്നത്.

ലൈംഗികതയെ ഉണര്‍ത്തുന്ന രീതിയില്‍ സ്പര്‍ശിക്കാന്‍ മുന്നോട്ടിറങ്ങാന്‍ ഇക്കാലത്തും യുവതികള്‍ ഭൂരിപക്ഷത്തിനും ധൈര്യമില്ല. തെറ്റിദ്ധരിക്കപ്പെട്ടേക്കുമോ എന്നതാണ് അവരുടെ ഭയം. ആദ്യരാത്രിയെ കുറിച്ച് ചില കാര്യങ്ങൾ അറിയണം. 

1.എല്ലാ പെൺകുട്ടികളും അവരുടെ ആദ്യരാത്രി വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.ആദ്യ രാത്രി സെക്സിന് വേണ്ടി മാത്രം ഉള്ളതല്ല.പങ്കാളിയുമായി തുറന്ന് സംസാരിക്കാനുള്ള ഒരു ദിവസം കൂടിയാണെന്ന കാര്യം മറന്ന് പോകരുത്. സ്ത്രീകൾ ഒരിക്കലും ആദ്യരാത്രിയെ ആകാംക്ഷയോടെ കാണരുത്. മറ്റ് ദിവസങ്ങൾ പോലെ തന്നെയാണ് ഈ ദിവസവുമെന്ന് മനസിലാക്കുക. ആദ്യരാത്രിയെ സ്ത്രീകൾ പുഞ്ചരിയോടെ വേണം കാണേണ്ടത്. 
 
 2. ആദ്യരാത്രിയിൽ വിശ്രമമാണ് പ്രധാനം. ശരീരവും മനസ്സും വിശ്രമിക്കുമ്പോൾ, ലൈംഗിക ബന്ധം കൂടുതൽ എളുപ്പമാകും.
 
 3.സ്ത്രീകൾ ആദ്യരാത്രിയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറെടുപ്പുകൾ എടുക്കേണ്ട ആവശ്യമില്ല. സ്ത്രീകൾ ചിരിയോടെ വേണം മുറിയിൽ പ്രവേശിക്കാൻ. 

4. ആദ്യരാത്രിയിൽ സെക്സിലേർപ്പെട്ട് കഴിഞ്ഞാൽ അൽപം വേദനജനകമായിരിക്കുമെന്ന കാര്യം മറക്കരുത്. അത് കൊണ്ട് തന്നെ ലെെംഗികതയെ ചിരിച്ച് കൊണ്ട് വേണം കാണാൻ. 

5. നിങ്ങളുടേത് വീട്ടുകാര്‍ നിശ്ചയിച്ച വിവാഹമാണെങ്കില്‍ വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിയുമായി തങ്ങളുടെ സങ്കല്പങ്ങളും ആശങ്കകളും പങ്കുവെയ്ക്കുക. പ്രേമവിവാഹമാണെങ്കിലും ഇത് ചെയ്യാം. ആശയവിനിമയം ഏത് ബന്ധത്തിലും പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുക. കുടുംബാസൂത്രണം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിവാഹത്തിന് മുമ്പ് തന്നെ സംസാരിക്കാം.

6. ആദ്യ രാത്രിയില്‍ ആദ്യമേ സെക്സിലേർപ്പെടുന്നത് ശരിയായ രീതിയല്ല. നിങ്ങള്‍ പരസ്പരം വര്‍ഷങ്ങളായി പരിചയമുള്ളവരാണെങ്കിലും ആദ്യം പങ്കാളിയുമായി ഒരു വൈകാരിക ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. എന്‍റെ പങ്കാളിയാകാന്‍ സമ്മതിച്ചതിന് നന്ദി എന്ന മട്ടിലുള്ള വാക്കുകള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഇത്തരത്തിലുള്ള നന്ദി പ്രകാശനം നടന്നാല്‍ ബാക്കി കാര്യങ്ങളെല്ലാം എളുപ്പമാകും. 

click me!