ചൂണ്ടയിടാൻ തോട്ടിൽ പോയ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 09, 2025, 08:00 PM IST
Shaji Kumar

Synopsis

തിങ്കളാഴ്ച ഉച്ചയോടെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടത്. ചൂണ്ടയിടാൻ പോയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു.

ചേർത്തല : ഓട്ടോ ഡ്രൈവറെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മുനിസിപ്പൽ നാലാം വാർഡിൽ ആശാരിശ്ശേരിയിൽ പി ഷാജികുമാർ (62) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടത്. ചൂണ്ടയിടാൻ പോയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ചേർത്തല പൊലീസ് നടപടികൾ സ്വീകരിച്ചു. വർഷങ്ങളായി വിദ്യാർത്ഥികളെ സ്കൂളിൽ കൊണ്ട് പോകുന്ന ജോലിയാണ് ചെയ്യുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!