Asianet News MalayalamAsianet News Malayalam

പ്രാവിന് തീറ്റ കൊടുത്തതിന് യുവതിക്ക് മൂന്നു ലക്ഷത്തിന്റെ പിഴ

പക്ഷികൾ ഭക്ഷണം കഴിച്ച ശേഷം പ്രദേശത്തെ വീടുകളുടെ മേൽക്കൂരയിലും കാറുകൾക്ക് മുകളിലും വഴിയിലുമൊക്കെ കാഷ്ഠിച്ച് വൃത്തികേടാക്കുന്നു എന്നും പരാതിയിൽ ആക്ഷേപമുണ്ട്. 

woman fined for excessive feeding of birds pigeons in uk
Author
UK, First Published Aug 24, 2021, 2:29 PM IST

യുകെ : പറവകളെ ഇഷ്ടമുള്ളവർ പലരുമുണ്ടാവും. കിളികൾക്ക് തിന്നാൻ അരിമണികളും കുടിക്കാൻ വെള്ളവും നൽകുന്നവരും നമുക്കിടയിൽ പലരുമുണ്ടാവും. എന്നാൽ, ആ കമ്പം ഒരിത്തിരി കൂടുതലായിപ്പോയാലോ? അത്തരത്തിൽ ഒരു സംഭവമാണ് യുകെയിലെ സള്ളി എന്ന സ്ഥലത്തെ മൈൻഹെഡ് അവന്യൂവിൽ നടന്നത്. പ്രദേശവാസിയായ ഐറീൻ വെബറിനാണ് അയൽവാസികൾ നൽകിയ പരാതിപ്പുറത്ത് കോടതി  £3,000 (ഏകദേശം മൂന്നു ലക്ഷം രൂപ) പിഴ ചുമത്തിയത്. 

തന്റെ വീട്ടിലെ തോട്ടത്തിൽ പക്ഷികൾക്ക് തിന്നാൻ വേണ്ടി വെള്ളവും ധാന്യമണികളും സൂക്ഷിക്കുന്ന ശീലം ഐറീനുണ്ട്. എന്നാൽ, ഈ ശീലം ഈയിടെയായി പരിധിവിട്ട് പോയിരിക്കുകയാണ് എന്നും, അത് കമ്യൂണിറ്റി മാർഗരേഖകൾ ലംഘിക്കുകയാണ് എന്നും ചൂണ്ടിക്കാണിച്ചാണ് ഐറീൻ താമസിക്കുന്ന പ്രദേശത്തെ റെസിഡന്റ്‌സ് അസോസിയേഷൻ പരാതിപ്പെട്ടത്. ഐറീൻ സൂക്ഷിക്കുന്ന വെള്ളവും ഭക്ഷണവും ശാപ്പിടാൻ വേണ്ടി, പ്രാവുകളും, കടൽക്കാക്കകളും, മറ്റു കിളികളുമൊക്കെയായി ഏകദേശം 100 -150 ലധികം പക്ഷികൾ ഈ പ്രദേശത്തേക്ക് പറന്നിറങ്ങുമെന്നാണ് പ്രദേശവാസികളുടെ പരാതി. ഈ പക്ഷികൾ ഭക്ഷണം കഴിച്ച ശേഷം പ്രദേശത്തെ വീടുകളുടെ മേൽക്കൂരയിലും കാറുകൾക്ക് മുകളിലും വഴിയിലുമൊക്കെ കാഷ്ഠിച്ച് വൃത്തികേടാക്കുന്നു എന്നും പരാതിയിൽ ആക്ഷേപമുണ്ട്. ഭക്ഷ്യാവശിഷ്ടങ്ങൾ അകത്താക്കാൻ വേണ്ടി എലികളും പെരുച്ചാഴികളും പ്രദേശത്തു പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാവുന്നുണ്ട് എന്നും പരാതി ഉയർന്നിരുന്നു. ഇത്തരത്തിൽ പ്രദേശത്ത് കറങ്ങി നടക്കുന്ന പക്ഷികൾ പലരുടെയും വീടുകളിൽ നിന്ന് പലതും കൊത്തിയെടുത്ത് പറന്നുപോവുന്നതായും പലരും പറഞ്ഞു.

ഈ പക്ഷികളുടെ വിസർജ്യങ്ങൾ കാരണം തങ്ങൾക്ക് സ്വന്തം വീടും പരിസരങ്ങളും അണുവിമുക്തമാക്കാൻ നിരന്തരം ചെലവുവരുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രദേശവാസികൾ കോടതിയെ സമീപിച്ചത്. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ഐറീനെതിരെ പിഴ ചുമത്തപ്പെടുന്നത് എന്നും, തങ്ങളുടെ വിഷമതകളെപ്പറ്റി അറിയിച്ചിട്ടും ഐറീൻ  തന്റെ ഫീഡിങ് നിർത്താൻ തയ്യാറായില്ല എന്നും പരാതിപ്പെട്ടവർ പറയുന്നു. 

Follow Us:
Download App:
  • android
  • ios