ഒരു ബാൽക്കണിയുടെ മുകളിൽ അത് ഒരു നിമിഷം നിന്നു, പക്ഷേ ആളുകൾ വിളിച്ച് കൂവുന്നത് കേട്ട് അത് വീണ്ടും പറന്നുപോവുകയാണ്.

പക്ഷികളുടെയും മൃഗങ്ങളുടെയും പലതരം വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. എന്നാല്‍, ഒരു തത്ത ഫോണ്‍ തന്നെ പിടിച്ചെടുത്ത് പറന്നാലെന്ത് ചെയ്യും. അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. 

വീഡിയോയില്‍ തത്തയുടെ പിന്നാലെ ഒരാള്‍ ഓടുകയാണ്. വീഡിയോ പുരോഗമിക്കുമ്പോൾ, പക്ഷി ഏകദേശം ഒരു മിനിറ്റോളം അവിടെയുള്ള മുഴുവൻ അയൽപക്കത്തിന്റെയും വിശാലമായ കാഴ്ച തന്നെ പകർത്തി. വീടുകളും മേൽക്കൂരകളും റോഡുകളും ഉൾപ്പെടെ എല്ലാം പിടിച്ചെടുത്തു. ഒരു ബാൽക്കണിയുടെ മുകളിൽ അത് ഒരു നിമിഷം നിന്നു, പക്ഷേ ആളുകൾ വിളിച്ച് കൂവുന്നത് കേട്ട് അത് വീണ്ടും പറന്നുപോവുകയാണ്.

ഒരു കാറിന് മുകളിൽ പക്ഷി ഇരിക്കുന്നതോടെ വീഡിയോ അവസാനിക്കുകയും ചെയ്യുന്നു. 

വീഡിയോ കാണാം: 

Scroll to load tweet…