സാധാരണയായി സസ്യങ്ങളുടെ നാരോ ചിലന്തിവലയോ ഒക്കെയാണ് ഇതിന് ഉപയോഗിക്കുന്നത്. ഇങ്ങനെ ഒരു കൂടുണ്ടാക്കാന്‍ നാലുദിവസം വരെ ചിലപ്പോള്‍ എടുക്കുന്നു. 

ഒരു തുന്നാരന്‍ പക്ഷി ഇലകള്‍ തുന്നിച്ചേര്‍ത്ത് തന്‍റെ കൂടുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? കാണേണ്ട കാഴ്ചയാണ്. പ്രകൃതിയിലില്ലാത്ത കലാസൃഷ്ടിയില്ലെന്ന് നമുക്ക് ബോധ്യപ്പെടും. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ മനം കവരുന്നത്. Buitengebieden ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ചുരുങ്ങിയ നേരം കൊണ്ടുതന്നെ നിവരധി പേര്‍ കണ്ടുകഴിഞ്ഞു. 

വീഡിയോയില്‍, എങ്ങനെയാണ് സൂക്ഷ്മമായും മനോഹരമായും ഒരു തുന്നാരന്‍ പക്ഷി കൂടുണ്ടാക്കുന്നത് എന്ന് കാണാം. അതിന്റെ കൊക്ക് കൊണ്ട്, അത് ഇലകളിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കി. അവയെ പയ്യെ തുന്നിച്ചേര്‍ക്കുകയാണ്. സാധാരണയായി സസ്യങ്ങളുടെ നാരോ ചിലന്തിവലയോ ഒക്കെയാണ് ഇതിന് ഉപയോഗിക്കുന്നത്. ഇങ്ങനെ ഒരു കൂടുണ്ടാക്കാന്‍ നാലുദിവസം വരെ ചിലപ്പോള്‍ എടുക്കുന്നു. 

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. 

വീഡിയോ കാണാം.

Scroll to load tweet…