Asianet News MalayalamAsianet News Malayalam

തത്തയെ കൂട്ടിലിട്ട് വളര്‍ത്തി, അയല്‍വാസി വിവരം നല്‍കി, കേസ്; മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

അയല്‍വാസിയാണ് വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിനെ തത്തയെ വളര്‍ത്തുന്ന വിവരം അറിയിച്ചത്

case against man  who kept parrot as pet in home thirssue mala
Author
Mala, First Published Sep 26, 2021, 12:01 PM IST

തത്തയെ കൂട്ടിലിട്ട് വളര്‍ത്തിയ ആള്‍ക്കെതിരെ കേസെടുത്തു. മാള പുത്തൻചിറ വെള്ളൂർ സ്വദേശി നടുമുറി സർവനെതിരെയാണ് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ കേസ് എടുത്തത്. അയല്‍വാസിയാണ് വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിന് തത്തയെ വളര്‍ത്തുന്ന വിവരം അറിയിച്ചത്.

വിദേശത്താണേല്‍ കോടിക്കിലുക്കം; തിമിംഗല ഛര്‍ദി കൈവശം വച്ചവരെ അറസ്റ്റ് ചെയ്തതിന്‍റെ കാരണം ഇതാണ്

തത്തയെ കസ്റ്റഡിയിലെടുത്തു ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെടുന്ന തത്തയെ അരുമ ജീവിയാക്കി വളര്‍ത്തുന്നത് കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വര്‍ഷം വരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തത്തയെ വളര്‍ത്തുന്നത്. ഇതിന് പുറമേ പിഴ ശിക്ഷയും ലഭിക്കാം. നിരവധിപ്പേരാണ് തത്തയെ അരുമജീവിയാക്കി വളര്‍ത്തുന്നത്. 

നായ്ക്കുട്ടിയോട് 'ഐ ലവ് യു' പറയുന്ന തത്ത; വൈറലായി വീഡിയോ

സമാനമായ സംഭവത്തില്‍ പലരാജ്യങ്ങളില്‍ കടല്‍ത്തീരത്ത് നിന്ന് കിട്ടിയ തിമിംഗല ഛര്‍ദി വിറ്റ് വന്‍തുക ആളുകള്‍ നേടുമ്പോള്‍ ഇന്ത്യയില്‍ ഇത് കുറ്റകരമാണ്. ഒരു ജീവിയെ കൊലചെയ്യാതെ കിട്ടിയ വസ്തു എങ്ങനെ അറസ്റ്റിലേക്ക് നയിച്ചുവെന്നത് പലര്‍ക്കും സംശയത്തിന് കാരണമായിരുന്നു.  എന്നാല്‍ 1972ലെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരമാണ് തിമിംഗല ഛര്‍ദില്‍ വില്‍പനയ്ക്കെത്തിയവരെ അറസ്റ്റ് ചെയ്തത്. ഈ നിയമത്തില്‍ വിശദമാക്കുന്നത് അനുസരിച്ച് പിടിച്ച് വളര്‍ത്തുന്നതോ വന്യമൃഗമോ ആയ കീടങ്ങള്‍ അല്ലാതെയുള്ള ഒരു ജീവിയുടെ തോല്‍ ഉപയോഗിച്ച് കരകൌശല വസ്തുപോലുള്ളവ നിര്‍മ്മിക്കാന്‍ ആവാത്ത വസ്തുക്കളായ ആംബര്‍ഗ്രീസ്, കസ്തൂരി മറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് കുറ്റകരമാണ്.

വീട്ടിനകത്ത് തീപ്പിടുത്തം; ഉടമസ്ഥനെ രക്ഷിച്ചത് 'പെറ്റ്' ആയി വളര്‍ത്തിയ തത്ത

ഇത്തരം വസ്തുക്കള്‍ കേടുവരാതെ പാകപ്പെടുത്തുന്നതും സംരക്ഷിക്കുന്നതും ഇത് ഉപയോഗിച്ച് സ്മാരകം പോലുള്ളവ നിര്‍മ്മിക്കുന്നതും കുറ്റകരമാണ്. അണ്‍ക്യുവേര്‍ഡ് ട്രോഫി എന്നാണ് ഇത്തരം വസ്തുക്കളെ വിശദമാക്കുന്നത്.  മൃഗങ്ങളുടെ തോല്‍, പല്ല്, കൊമ്പ്, എല്ല്, തോടുകള്‍, രോമങ്ങള്‍, മുടി, തൂവലുകള്‍, നഖം, കൂട്, മുട്ട എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 44 അനുസരിച്ചാണ് ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരമാവുന്നത്. ലൈസന്‍സില്ലാതെ ഇത്തരം വസ്തുക്കള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. 

വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസൻസ് ഏർപ്പെടുത്തൽ; നടപടികൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

Follow Us:
Download App:
  • android
  • ios