ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിലിനെ (23) യാണ് കാണാതായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം.

03:40 PM (IST) Aug 12
ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ് ദർശനെ അറസ്റ്റ് ചെയ്തു. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് മരിച്ച രതീശന്റെ കുറിപ്പിൽ പറയുന്നുണ്ട്.
02:53 PM (IST) Aug 12
മുംബൈയിലെ ലോക്കൽ ട്രെയിനിൽ ജെൻസികൾക്ക് റിസർവ്ഡ് കോച്ച് അനുവദിക്കണമെന്ന് കോർപ്പറേഷൻ ബിജെപി കൗൺസിലർ തേജസ്വി ഘോൽസാൽക്കർ. സെൻട്രൽ, വെസ്റ്റേൺ റൂട്ടുകളിലെ ട്രെയിനുകളിൽ 3 കോച്ചുകൾ ജെൻസി ജെൻ ആൽഫ കുട്ടികൾക്കു നൽകണമെന്നാണ് ആവശ്യം
02:38 PM (IST) Aug 12
ലോക്സഭയിൽ എഫ്സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചു. ഇത് ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടുള്ളതാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചപ്പോൾ, ഒരു സ്ഥാപനത്തെയും ഉന്നംവയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു മറുപടി നൽകി.
01:46 PM (IST) Aug 12
കെഎം ബഷീർ കേസിൽ സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ച് സർക്കാർ. സ്‌പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറായി അഡ്വ സന്തോഷിനെ നിയമിക്കാനാണ് ആഭ്യന്തരവകുപ്പിൻ്റെ തീരുമാനം
01:27 PM (IST) Aug 12
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ തോണി മറിഞ്ഞ അതേ സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
01:13 PM (IST) Aug 12
കരിമ്പട്ടികയിൽപ്പെട്ട കമ്പനിക്ക് കരാർ ലഭിച്ചതിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി പറയുന്നു. വിജിലൻസ് അന്വേഷണത്തിൽപ്പെടാത്തവ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം.
12:52 PM (IST) Aug 12
ആകാശച്ചുഴിയിൽ വീണ വിമാനത്തിന്റെ മുൻപ് ചെയ്ത അറ്റകുറ്റപണികളുടെ രേഖകൾ എഎഐബി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഹൈഡ്രോളിക് സംവിധാനങ്ങളിലെ തകരാറും പരിശോധിക്കുന്നുണ്ട്. വിമാനത്തിനു സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നു എന്ന റിപ്പോർട്ട് പരിഗണിച്ചാണ് ഈ തീരുമാനം.
12:34 PM (IST) Aug 12
ഷൂറാക്കിനുള്ളിൽ നിന്നാണ് മൊബൈൽ ഫോൺ ലഭിച്ചത്. പൊലീസുദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയേയും വെല്ലു വിളിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നൽകിയിരുന്നു. ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈ കണക്ഷനാണ് ഇതിന് ഉപയോഗിച്ചതെന്നും മൊഴിയിലുണ്ട്.
12:23 PM (IST) Aug 12
എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഭ നടക്കാൻ അനുവദിക്കണമെന്നും സ്പീക്കർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അമിത് ഷാ
11:51 AM (IST) Aug 12
ജോൺ ബ്രിട്ടാസ് എംപിയെ സുഷ്മിത ദേവ് 'ലുങ്കിവാല' എന്ന് വിളിച്ചതിനെതിരെ രാജ്യസഭയിൽ പ്രതിഷേധം. ബ്രിട്ടാസ് രാജ്യസഭയിൽ വിഷയം ഉന്നയിക്കുകയായിരുന്നു. മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് ബ്രിട്ടാസ്
11:29 AM (IST) Aug 12
നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ലാതൂരിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശിവരാജ് രഘുനാഥ് മോട്ടേഗോങ്കറുടെ മകന് പരീക്ഷയ്ക്ക് മുമ്പ് 132 കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും ലഭിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
10:57 AM (IST) Aug 12
ബസിൽ ഒറ്റപ്പാലത്ത് ഇറങ്ങുന്നത് കണ്ടെന്ന് ബന്ധുക്കളെ അറിയിച്ചു. മൊബൈൽ ഫോൺ വാങ്ങിവച്ചതോടെ ശിവസൂര്യ നാടുവിട്ടത്. കാശിക്ക് പോവുകയാണെന്ന് കുറിപ്പെഴുതി വെച്ചിട്ടാണ് ശിവസൂര്യ നാട് വിട്ടത്.
10:42 AM (IST) Aug 12
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുതെന്നും യുവാക്കൾ അവർ ആരാധിക്കുന്ന ആരുടെയങ്കിലും ആത്മകഥ വായിക്കണമെന്നും നരേന്ദ്ര മോദി
10:13 AM (IST) Aug 12
അഭ്യസ്തവിദ്യർക്കിടയിലെ സർവ്വേയും നൈപുണ്യ വികസനവുമാണ് കുടുംബശ്രീയെ ഏൽപ്പിച്ചിരുന്നത്. ഓഗസ്റ്റ് 31 ന് ശേഷം കുടുംബശ്രീ സേവനം ആവശ്യമില്ലെന്നാണ് സർക്കാർ ഉത്തരവ്.
10:06 AM (IST) Aug 12
മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്‌മാനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കായികമന്ത്രി ഒജെ ജെനീഷ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും, ദുരൂഹ സാഹചര്യത്തിൽ ഒരു സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കാൻ ശ്രമം നടന്നുവെന്നും മന്ത്രി ആരോപിച്ചു.
09:39 AM (IST) Aug 12
ലൈംഗിക അതിക്രമക്കേസിൽ പ്രസക്തമായ നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി. ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണമെന്നും അല്ലാതെ പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുക അല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി
08:43 AM (IST) Aug 12
മെസ്സിയെ കേരളത്തിൽ എത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി അബ്ദുറഹിമാൻ നേരിട്ട് ആശയവിനിമയം നടത്തിയതിൻ്റെ രേഖകൾ പുറത്ത്. അബ്ദുറഹിമാന്റെ ഇ മെയിൽ സന്ദേശങ്ങളിൽ കായിക സെക്രട്ടറിയോ ഡയറക്ടറോ ഇല്ല.
08:24 AM (IST) Aug 12
അതേ സമയം ആയെങ്കിക്കെതിരെ കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് വളപട്ടണം എസ്എച്ച്ഒ കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും.
07:50 AM (IST) Aug 12
മരിച്ച ആറുപേർ ഉൾപ്പെടെ 14 പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ദേശീയപാത 65ൽ സംഗറെഡ്ഡി ജില്ലയിലാണ് അപകടമുണ്ടായത്.
07:24 AM (IST) Aug 12
മുൻ മന്ത്രിയുടെ ഇ മെയിൽ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കായിക സെക്രട്ടറിയോ ഡയറക്ടറോ കളത്തിൽ ഇല്ല. കോപ്പി അയച്ചിരിക്കുന്നത് സ്പോൺസർക്കും എഎഫ്എ ഭാരവാഹികൾക്കും മാത്രമാണ്.
06:56 AM (IST) Aug 12
ബലിതർപ്പണത്തോട് അനുബന്ധിച്ച് തിരുവല്ലത്തും വർക്കലയിലും ശംഖ്മുഖത്തും ഇന്നലെ രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.