മുംബൈയിലെ ലോക്കൽ ട്രെയിനിൽ ജെൻസികൾക്ക് റിസർവ്ഡ് കോച്ച് അനുവദിക്കണമെന്ന് കോർപ്പറേഷൻ ബിജെപി കൗൺസിലർ തേജസ്വി ഘോൽസാൽക്കർ. സെൻട്രൽ, വെസ്റ്റേൺ റൂട്ടുകളിലെ ട്രെയിനുകളിൽ 3 കോച്ചുകൾ ജെൻസി ജെൻ ആൽഫ കുട്ടികൾക്കു നൽകണമെന്നാണ് ആവശ്യം
മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിനിൽ ജെൻസികൾക്ക് റിസർവ്ഡ് കോച്ച് അനുവദിക്കണമെന്ന് കോർപ്പറേഷൻ ബിജെപി കൗൺസിലർ തേജസ്വി ഘോൽസാൽക്കർ. സെൻട്രൽ, വെസ്റ്റേൺ റൂട്ടുകളിലെ ട്രെയിനുകളിൽ 3 കോച്ചുകൾ ജെൻസി ജെൻ ആൽഫ കുട്ടികൾക്കു നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തേജസ്വി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. പുലർച്ചെ അഞ്ചുമണി മുതൽ 11 മണി വരെയുള്ള തിരക്കുള്ള സമയങ്ങളിൽ വിദ്യാർത്ഥികളുടെ യാത്ര സൗകര്യമാണ് ലക്ഷ്യമെന്ന് തേജസ്വി പറഞ്ഞു.
വീണ്ടും ജെൻസികളുമായി സംവദിക്കാൻ മോഹൻ ഭാഗവത്
വീണ്ടും ജെൻസികളുമായി സംവദിക്കാൻ ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് രംഗത്ത്. നാഗ്പുരിൽ പ്രാദേശിക ചാനൽ നടത്തുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് സംവാദം. രാജ്യത്തിന്റെ ഭാവിയും യുവാക്കളുടെ സംഭാവനയും എന്ന വിഷയത്തിലാണ് മോഹൻ ഭഗവത് വിദ്യാർത്ഥികളുമായി സംസാരിക്കുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തും. നേരത്തെ മുംബൈയിൽ നടന്ന ജെൻസി സംവാദത്തിൽ ആർഎസ്എസ് മേധാവിയുടെ പരാമർശങ്ങൾ ചർച്ചയായിരുന്നു.


