പറമ്പിൽ ശബ്‍ദം; കണ്ടത് അത്ര നിസാരക്കാരനേയല്ല, അകത്താക്കുന്നതും ചില്ലറക്കാരനെയല്ല; രസകരമായി സംസാരിച്ച് വീട്ടമ്മ

Published : Jul 13, 2025, 06:32 AM IST
monitor lizard

Synopsis

ആലപ്പുഴയിൽ ഉടുമ്പ് അണലിയെ വിഴുങ്ങുന്നത് കണ്ട് വീട്ടമ്മ രസകരമായി സംസാരിക്കുന്ന വീഡിയോ വൈറലായി. 

ആലപ്പുഴ: വീട്ടുപറമ്പിൽ കയറിയ ഉടുമ്പിനോട് രസകരമായി സംസാരിക്കുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ. ചേർത്തല തുറവൂർ ക്ഷേത്രത്തിനു സമീപം സുശീലാ രാമസ്വാമിയുടെ പുരയിടത്തിലാണ് ഉടുമ്പ് അണലിയെ വിഴുങ്ങുന്നതിനിടെ അതിനോട് സംസാരിച്ചു വീഡിയോ പകർത്തിയത്. പട്ടി കുരച്ചത് കേട്ടാണ് വന്നതെന്നും അപ്പോഴാണ് ഉടുമ്പിനെ കണ്ടെതെന്നും വീട്ടമ്മ പറയുന്നുണ്ട്. ഈ സമയമെല്ലാം ഉടുമ്പ് അണലിയെ അകത്താക്കുകയായിരുന്നു. ഇതിന് ശേഷം ഉടുമ്പേ പൊക്കോ ഇന്നത്തെ ക്വാട്ട കഴിഞ്ഞുവെന്നും വീട്ടമ്മ പറയുന്നുണ്ട്.

അതേസമയം, കോന്നി അതിരിങ്കൽ പൊടിമണ്ണിൽ പടിയിൽ വീടിന്‍റെ കോഴികൂടിന് മുകളിൽ നിന്നും വമ്പൻ പെരുമ്പാമ്പിനെ പിടികൂടി. ഓലിക്കൽ വീട്ടിൽ അമ്പിളി ഉദയകുമാറിന്റെ വീട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കോഴികൂടിന് മുകളിലൂടെ കോഴിക്ക് തീറ്റ കൊടുക്കാൻ ഇവർ എത്തിയപ്പോളാണ് പെരുമ്പാമ്പ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കോന്നി റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ പാഞ്ഞെത്തിയ ആർ ആർ ടി ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ പിടികൂടുകയും ചെയ്തു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി