
സുൽത്താൻ ബത്തേരി: വയനാട് ബത്തേരി കൈപ്പഞ്ചേരിയിൽ വീടിനുള്ളിൽ കുടുങ്ങി രണ്ടു വയസുകാരൻ. വീട്ടുകാർ പുറത്തിറങ്ങിയ സമയത്ത് കുട്ടി അകത്ത് നിന്നും വാതിലിന്‍റെ കുറ്റിയിടുകയായിരുന്നു. കൈപ്പഞ്ചേരി സ്വദേശി റഷീദിന്‍റെ മകൻ അദീം അൽഹാമാണ് വീട്ടിനുള്ളിൽ അകപ്പെട്ടത്.
ഇരുമ്പ് വാതിലായതിനാൽ കുട്ടിയ്ക്ക് ഡോർ തുറക്കാനായില്ല. വീട്ടുകാർ അറിയിച്ചതിനെ തുർന്ന് ബത്തേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തി. പിന്നീട് അശ്രദ്ധമൂലം വീട്ടിനുള്ളിൽ കുടുങ്ങിയ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് സേനാംഗങ്ങൾ വീടിന്‍റെ ജനൽ കന്പി മുറിച്ചുമാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്. സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
മലപ്പുറം: ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് ആംബുലന്‍സിന് പിഴ!. പറപ്പൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിനാണ് കേരള പൊലീസിന്റെ കത്ത് ലഭിച്ചത്. ഹെൽമറ്റില്ലാതെ ബൈക്കോടിച്ച് നിയമം ലംഘിച്ചെന്നും പിഴയടക്കണമെന്നുമാണ് കത്തിൽ പറയുന്നത്. ഫറോക്ക് ചാലിയം ഭാഗത്ത് ഹെല്‍മെറ്റ് ഉപയോഗിക്കാതെ ബൈക്ക് ഓടിച്ചത് ക്യാമറയില്‍ പതിഞ്ഞെന്നാണ് കത്തിൽ പറയുന്നത്. ഫോട്ടോയില്‍ കാണുന്ന വാഹനം ബൈക്കാണ്. പക്ഷേ മേൽവിലാസത്തിൽ പറയുന്ന പറപ്പൂര്‍ പാലിയേറ്റിവിന്റെ വാഹനം ആംബുലന്‍സുമാണ്.
Read more: മൽഗോവ മാമ്പഴ പാര്‍സല്‍ ലക്ഷ്യത്തിലെത്തിയില്ല, ഏജന്‍സിക്ക് പിഴ 25,000 രൂപ!
വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറിലെ സമാനതയാകാം ഈ തെറ്റിന് കാരണമെന്ന് കരുതുന്നു. ഫോട്ടോയിലുള്ള മോട്ടോര്‍ സൈക്കിള്‍ നമ്പര്‍ കെ എല്‍55ആര്‍ 2683 ആണ്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ആംബുലന്‍സ് രജിസ്‌ട്രേഷന്‍ നമ്പര്‍ കെ എല്‍ 65ആര്‍2683 എന്നുമാണ്. പിഴ അടക്കാതെ നിരസിക്കാനാണ് പാലിയേറ്റിവ് ഭാരവാഹികളുടെ തീരുമാനം.