നന്നായി പീഡിപ്പിക്കാനറിയാവുന്ന സ്ത്രീകള്‍ നിര്‍ഭയയിലുണ്ടെന്ന പരാമർശവുമായി നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഡയറക്ടറായ ഡോ. എസ് അശ്വതി

കോട്ടയം: നന്നായി പീഡിപ്പിക്കാനറിയാവുന്ന സ്ത്രീകള്‍ നിര്‍ഭയയിലുണ്ടെന്ന പരാമർശവുമായി നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഡയറക്ടറായ ഡോ. എസ് അശ്വതി. നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു വിവാദ പരാമർശം.

' ഇവിടെ നന്നായി പീഡിപ്പിക്കാനറിയാവുന്ന നട്ടെല്ലുള്ള സ്ത്രീകള്‍ നിര്‍ഭയയിലുണ്ടെന്ന് നിങ്ങളെ ഓര്‍മപ്പെടുത്തുകയാണ്. ഒരു സ്ത്രീയെ പുരുഷൻ ബലാൽസംഗം ചെയ്താൽ സ്ത്രീ പരാതി പോലീസ് സ്റ്റേഷനിൽ കൊടുക്കും.പോലീസ് അവനെ വിളിച്ചു നീ ഇങ്ങനെ ചെയ്തോടാ മേലാൽ ചെയ്തേക്കരുത് എന്ന് പറഞ്ഞു സ്ത്രീയോട് പൊക്കോളാൻ പറയും. നിങ്ങളെന്ത് സ്ത്രീയോട് പെരുമാറുന്നുവോ അതേ ആറ്റിറ്റ്യൂഡോടുകൂടി, നിങ്ങള്‍ ബലാല്‍സംഗം ചെയ്താല്‍ തിരിച്ച് ബലാല്‍സംഗം ചെയ്യാനറിയാവുന്ന സ്ത്രീകളും നിര്‍ഭയയിലുണ്ട്...' എന്നായിരുന്നു അശ്വതിയുടെ വാക്കുകൾ. കേരളത്തിൽ സാമൂഹിക ജീർണതകളും പ്രതിസന്ധികളും രൂക്ഷമാകുമ്പോൾ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണമാണ് ലക്ഷ്യമിടുന്നതെന്നും ഡോ അശ്വതി പറഞ്ഞു. 

Read more: ഗോപന്റെ ജീവിതത്തിൽ മാത്രമല്ല ജീവനും തുണയായി നന്ദൻ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് 'നിർഭയ' വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചത്. കിടങ്ങുരിൽ നിന്നും ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിർവഹിച്ചു. നിർഭയ കോർഡിനേറ്റർ സി.ജെ തങ്കച്ചൻ, നിർഭയ സെക്രട്ടറി ജെസി എബ്രാഹം എന്നിവർ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചരണം നടത്തിയ വാഹന പ്രചാരണജാഥ അയർക്കുന്നത്ത് സമാപിച്ചു.

YouTube video player

Read more: പാനിപൂരിക്ക് ശേഷം മോമോസ്, ഡാർജിലിങ്ങിൽ വീണ്ടും പാചക പരീക്ഷണവുമായി മമത- വീഡിയോ