നന്നായി ഇടപഴകുന്ന പെങ്കുട്ട്യോളെ  നിങ്ങളെന്തിനാണ് ഭയക്കുന്നത്?

By അഡ്വ. ഷാനിബ അലിFirst Published Jul 11, 2018, 3:21 PM IST
Highlights
  • എനിക്കും ചിലത് പറയാനുണ്ട്
  • അഡ്വ. ഷാനിബ അലി എഴുതുന്നു:

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

ഇന്ന് അപ്രതീക്ഷിതമായി ഒരു പഴയ കൂട്ടുകാരി വിളിച്ചു. 

നിറയെ വിശേഷങ്ങള്‍ പറയുന്നതിനിടക്ക് കൊച്ചിന്റെ കുറുമ്പിനെ പറ്റിയും കെട്ട്യോന്റെ ധാര്‍ഷ്ടങ്ങളെ പറ്റിയും ഒരുപാട് സന്തോഷത്തോടെ പറഞ്ഞു.

'നിക്ക് വക്കീലായാല്‍ മതി ടീച്ചറെ' ന്ന് വിടര്‍ന്ന കണ്ണുകളില്‍ നിറയെ കൗതുകം ഒളിപ്പിച്ചു പറഞ്ഞ പെണ്ണാണ്. 

എന്നിട്ടും വീട്ടമ്മയുടെ റോള്‍ അവള്‍ ഒരുപാടാസ്വദിക്കുന്നപോലെ തോന്നി ഞാന്‍ അത്ഭുതം കൂറി. ചിലരങ്ങനെ അല്ലേ. എവിടെയും എന്തിലും അവര്‍ സന്തോഷം കണ്ടെത്തും.

'നീയെന്താ ഓര്‍ക്കുന്നെ?'

'ഒന്നുമില്ല'

'എനിക്ക് നിന്നോട് അസൂയ തോന്നുന്നു ഷാനീ. നീ ആഗ്രഹിച്ചിടത്തു നീയെത്തിയില്ലേ'

ആ വാചകത്തിലെ നിരാശയോ വേദനയോ ഒക്കെ എന്നെ വല്ലാതെ ചിന്തിപ്പിച്ചു. 

ചില നഷ്ടബോധങ്ങള്‍ പ്രകടിപ്പിക്കാന്‍ പോലും അവകാശമില്ലാത്തവരെ പറ്റി ഞാന്‍ ഓര്‍ത്തു.

എന്തിനാണവര്‍ മെഴുകുതിരിയാവുന്നത് എന്നെനിക്കിന്നുമറിയില്ല. 

ഒരിക്കലും ഇരുട്ട് അനുഭവിക്കാത്ത ഒരു കൂട്ടരോട് നിങ്ങള്‍ പകര്‍ന്ന വെളിച്ചത്തിന്റെ വിലപറഞ്ഞു മനസിലാക്കാന്‍ കഴിയുമെന്ന് ഇപ്പോഴും നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

എന്റെ ഭാര്യയ്ക്ക് ഫേസ്ബുക്ക് ഒന്നും ഇല്ല എന്ന് അഭിമാനത്തോടെ പറയുന്ന ആള്‍ക്കാരെ മനസിലാകും. പക്ഷെ ഈ നൂറ്റാണ്ടിലും ചേട്ടനതൊന്നും ഇഷ്ടമല്ലെന്ന് പറയുന്നവരെ മനസിലാകുന്നില്ല.

പറഞ്ഞു വന്നതിതാണ്

പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറത്ത് പെണ്ണ് പഠിക്കുന്നത് ലക്ഷണക്കേടായി കാണുന്ന ഒരു നാട്ടില്‍ എല്‍എല്‍ബി  പോലൊരു കോഴ്‌സിന് പെങ്കുട്ട്യോളെ അയച്ചാല്‍ കുടുംബം മുടിയുമെന്നും, വിവാഹകമ്പോളത്തില്‍ അവര്‍ക്ക് വില ഇടിയുമെന്നും കരുതുന്ന കൂട്ടര്‍ക്കിടയില്‍ വിദ്യാഭ്യാസം വിപ്ലവം തന്നെയാണ്.

ഇതൊക്കെ ഇപ്പോഴത്തെ കാലത്തുമുണ്ടോ എന്നു ചോദിച്ചു ഇത് വഴി വരരുത്. 

കാരണം 1994 മാണ്ടില്‍ ജനിച്ച ഈയുള്ളവളോട് ഞങ്ങളുടെ ഒക്കെ മയ്യത്തില്‍ ചവുട്ടീട്ട് പോയാല്‍ മതി വക്കീലാകാന്‍ എന്നു കസിന്‍ ഇക്ക പറഞ്ഞത് 2011 ലാണ്.

പ്രാഥമികമായും ആത്യന്തികമായും പ്രശ്‌നം വിദ്യാഭ്യാസം ആയിരുന്നില്ലെന്ന തിരിച്ചറിവ് എനിക്കിപ്പോഴുണ്ട്.

കാരണം സ്വന്തം കഴിവില്ലായ്മയെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള ഒരു കൂട്ടം ആള്‍ക്കാരുടെ ജല്‍പനങ്ങള്‍ മാത്രമാണ് അവ.  പെണ്ണ് ലോകം അറിഞ്ഞു തുടങ്ങുമ്പോള്‍, അവളുടെ ചിന്തകളുടെ, അറിവിന്റെ മണ്ഡലങ്ങള്‍ വികസിക്കുമ്പോള്‍ തന്റെ വിവരമില്ലായ്മയെ അവള്‍ തിരിച്ചറിയുമോന്നാവണം ഭയം.

നന്നായി സംസാരിക്കുന്ന ഇടപഴകുന്ന പെങ്കുട്ട്യോളെ നിങ്ങളെന്തിനാണ് ഭയക്കുന്നത്? 

കുറച്ചു നാള്‍ മുമ്പ് വരെ വക്കീല് പെമ്പിള്ളേരെയോ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പെങ്കുട്ട്യോളെയോ കല്യാണം കഴിക്കാന്‍ കുറച്ചു പേരേലും മടിച്ചിരുന്നതായി അറിയാം. ഡോക്ടര്‍മാര്‍ക്കോ എഞ്ചിനീയര്‍മാര്‍ക്കോ ഇത്തരത്തില്‍ ഒരു ഭ്രഷ്ട് ഉണ്ടായിരുന്നതായി കേട്ടിട്ടു കൂടി ഇല്ല.

അപ്പോള്‍ പേടി ആദര്‍ശമുള്ള, നിലപാടുകളുള്ള, സംവദിക്കുന്ന പെണ്ണിനെയാണ്. 

നിയമമോ ലോകമോ അവള്‍ക്കറിയാമെന്നതാണ് പ്രശ്‌നം. 

തന്നെക്കാള്‍ നന്നായി സംസാരിക്കുന്ന, ഡിസ്‌കഷനുകളില്‍ ഒരു പക്ഷെ വാഗ്വാദങ്ങളില്‍ തന്നെ ജയിക്കുന്ന പെണ്ണിനെ അംഗീകരിക്കാന്‍ തന്നെയാണ് പേടി. അതു കൊണ്ടാണ് സംസാരിച്ചു എവിടെയുമെത്തില്ലാന്നു കാണുമ്പോള്‍ അവര്‍ sexual shaming ലോട്ട് കടക്കുന്നത്.

ഒരു കാര്യം കൂടി. നിങ്ങള്‍ക്ക് ഒരേ സമയം ആന്റി ഫെമിനിസ്റ്റും ഹ്യൂമനിസ്റ്റുമായി തുടരാന്‍ കഴിയില്ല. കാരണം അതിലും വലിയ വിരോധാഭാസം വേറെയില്ല.

ഫെമിനിസം എന്ന വാക്കിന്റെ അര്‍ത്ഥം സ്ത്രീ പുരുഷ സമത്വത്തില്‍ വിശ്വസിക്കുന്ന ആള്‍ എന്നാണെന്നു എവിടെയോ വായിച്ചു. അങ്ങനെയെങ്കില്‍ എത്ര മാത്രം തെറ്റിദ്ധരിക്കപ്പെട്ട വാക്കാണത്.  ഫെമിനിച്ചി എന്ന വിളി കേവലം ഭയം മാത്രമാണ്. ഷോവപ്പന്‍സ് എന്ന് അതിലും പുച്ഛത്തോടെ വിളിച്ചു കൊണ്ട് പറയട്ടെ, നിങ്ങളുടെ ഭയം അസ്ഥാനത്തല്ല. വക്കീലുമാരല്ലാത്ത പെമ്പിള്ളേര്‍ക്കും വാക്കുകള്‍ കൊണ്ട് നിങ്ങളുടെ നാവു കെട്ടാനറിയാം.

Sexual shaming ലൂടെ പോലും നാവടപ്പിക്കാന്‍ പറ്റാത്ത വലിയ ഭൂരിഭാഗം പെണ്ണുങ്ങളെ നിങ്ങളിനി എന്തു ചെയ്യാനാണ്? 

(In collaboration with FTGT Pen Revolution)

 

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ്  നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?

അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!

അനിത: നിര്‍ത്തിക്കൂടേ ഈ താരാരാധന?

സ്വാതി ശശിധരന്‍: ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!

വിഷ്ണുരാജ് തുവയൂര്‍: ആണസോസിയേഷനാകണോ  സി.പി.എം?​

ജൂബി ടി മാത്യു: അധികാരികളേ നിങ്ങളറിയണം ഈ മനുഷ്യരെ...

റിയ ഫാത്തിമ: പെണ്‍മക്കള്‍ വിറ്റൊഴിക്കാന്‍  മാത്രമുള്ളതല്ല, മാതാപിതാക്കളേ​

ഫബീന റഷീദ്: ആണ്‍ലോകമേ ഉത്തരമുണ്ടോ  ഈ ചോദ്യങ്ങള്‍ക്ക്?

 തമന്ന: അതിനു ശേഷം ആര് അടുത്തുവന്നാലും വല്ലാത്ത ഭയം ആയിരുന്നു

click me!