Asianet News MalayalamAsianet News Malayalam

അതിനു ശേഷം ആര് അടുത്തുവന്നാലും വല്ലാത്ത ഭയം ആയിരുന്നു

  • എനിക്കും ചിലത് പറയാനുണ്ട്
  • തമന്ന എഴുതുന്നു
Thamanna on her girlhood trauma
Author
First Published Jul 11, 2018, 3:08 PM IST

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Thamanna on her girlhood trauma
പീഡനം - ഈ വാക്ക് കേട്ടാല്‍ ഉടന്‍ മനസ്സിലേക്ക് വരുന്നത് കാമം മൂത്ത് തലയ്ക്കു വെളിവില്ലാതെ കാണുന്ന എല്ലാ പെണ്ണിനോടും അവന്റെ ലൈംഗിക വ്യഗ്രത കാട്ടി എന്നല്ലേ. എന്നാല്‍ അതുമാത്രമല്ല പീഡനം. 

എനിക്ക് ഉണ്ടായ അനുഭവം ആണിത്.  എന്റെ മനസ്സ് തൊട്ടറിഞ്ഞ ഒരാള്‍ക്ക് പോലും അറിയാത്ത അല്ലേല്‍ ഞാന്‍ അറിയിക്കാന്‍ ആഗ്രഹിക്കാത്ത ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു രാത്രിയുടെ ഓര്‍മപ്പെടുത്തല്‍. 

എന്റെ ഉമ്മി ഒറ്റ മോളായത് കൊണ്ട് എനിക്ക് സ്വന്തം ആയിട്ട് മാമ എന്ന് വിളിക്കാനോ മാസി എന്ന് വിളിക്കാനോ ആരുമില്ല, അത് കൊണ്ട് ഉമ്മീടെ ചാച്ചാടെ (അച്ഛന്റെ അനിയന്‍ അല്ലേല്‍ ചേട്ടന്‍) അല്ലെ മാസിയുടെ ഒക്കെ മക്കളെയാണ് ഞാനും അനിയനും അങ്ങനെ വിളിച്ചു കൊണ്ടിരുന്നതും, സ്വന്തം ആയി തന്നെ കരുതിയതും. എല്ലാ കൊല്ലവും കൊല്ലത്തുള്ള ഉമ്മിടെ കസിന്റെ വീട്ടില്‍ പോകും, എന്റെ സമപ്രായത്തിലുള്ള ഒരുത്തി അവിടെയുണ്ട് അത് കൊണ്ട് കുറെ ദിവസം അവിടെ നില്‍ക്കും. 

ഇടയ്ക്ക് ഇടയ്ക്ക് ആരുടേലും വീട് പാര്‍ക്കലോ കല്യാണോ ഒക്കെ വരുമ്പോള്‍ എല്ലാരും ഒത്തു കൂടും. ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചിരുന്നതും അപ്പോഴൊക്കെയായിരുന്നു. ഞാന്‍ ആയിരുന്നു കൂട്ടത്തില്‍ തല തെറിച്ചത്, കൂടെയുള്ള കുട്ടികളെയൊക്കെ ചീത്തയാക്കുന്നു, അവരുമായിട്ടു തല്ലു പിടിക്കുന്നു എന്നൊക്കെയാണ് എല്ലാവരുടെയും വാദം. ഇതൊക്കെ ആസ്വദിക്കുമ്പോഴും ഉള്ളില്‍ വിഷമം വരും കൂടെ ഉള്ളവരൊക്കെ നിറമില്ലാത്തതിന്റെ പേരില്‍ കളിയാക്കുമ്പോഴായിരുന്നു. ഇങ്ങനെയൊക്കെ മുന്നോട്ട് പോകുമ്പോഴായിരുന്നു ഉമ്മിടെ രണ്ടാമത്തെ കസിന്റെ വീട് പാര്‍ക്കല്‍ വന്നത്. 

എപ്പോഴത്തെയും പോലെ തലേന്നു തന്നെ കൊല്ലത്തു എത്തി. നാട്ടിലുള്ള ബന്ധുക്കളും കൊച്ചിയില്‍ നിന്നും ഒക്കെ കുറെ പേരുണ്ടായിരുന്നു അന്നവിടെ. അന്ന് ഞാന്‍ ഏഴിലോ എട്ടിലോ പഠിക്കുവായിരുന്നു എന്നാ ഓര്‍മ. വല്യ കുട്ടി ആയിട്ടില്ലാത്ത കൊണ്ട് ആണ്‍പിള്ളേര്‍ടെ കൂടെ കളിച്ചാലും വല്യ പ്രശ്‌നം ഉണ്ടായില്ലായിരുന്നു. രാത്രി ഞാന്‍ കസിന്‍സ് ആയിട്ട് തല്ലു പിടിച്ചു എന്നെ കളിയാക്കിയതു കൊണ്ട്.  എന്നിട്ട് വേറെ സ്ഥലത്തേക്ക് മാറി കിടന്നു, അടുത്ത് ഉണ്ടായിരുന്നത് ആരാ എന്നൊന്നും നോക്കിയില്ല, ഒരുപാട് പേരുള്ള കൊണ്ട് കുറെ പേരൊക്കെ ഹാളില്‍ ഒക്കെയാ കിടന്നേ ആ കൂട്ടത്തില്‍ പോയി കിടന്നു.. 

തലേന്ന് വരെ കല പിലാ വര്‍ത്തമാനം പറഞ്ഞു ഓടി നടന്ന ഞാന്‍ വാടിയ പൂ പോലെയായി.

കുറച്ചു കഴിഞ്ഞു എന്തോ എന്റെ വയറ്റിലേക്ക് തലോടുന്ന പോലെ. തിരിഞ്ഞു നോക്കിയപ്പോള്‍ തൊട്ടടുത്തു എന്റെ മാസിയുടെ ഭര്‍ത്താവ്. അയാളുടെ കൈ ആയിരുന്നു എന്നെ തലോടിയത്, പെട്ടന്ന് ഞാന്‍ കൈ പിടിച്ചു മാറ്റി, കുറച്ചു കൂടെ മാറി കിടന്നു, ഉള്ളില്‍ വല്ലാത്ത പേടിയായി. അയാള്‍ പിന്നെയും എന്റെ അടുത്തേക്ക് വന്നു. ഞാന്‍ ഒന്ന് ഉറക്കം പിടിച്ചു വന്ന സമയത്തു, എന്റെ പുറത്തേക്കു അയാളുടെ കാലെടുത്തു വെച്ച് എന്നെ ചേര്‍ന്നു പിടിച്ചു. എന്റെ ഒച്ചയൊന്നും പുറത്തു വന്നില്ല. പെട്ടന്ന് പിടിച്ചു മാറ്റി എണീറ്റിരുന്നു. അയാളുടെ ഭാര്യ- എന്റെ മാസി- കുറച്ചു അപ്പുറം കിടപ്പുണ്ട്. അവര്‍ ആണെങ്കിലോ, ചക്ക വെട്ടിയിട്ട പോലെ ഉറക്കം. ഞാന്‍ എണീറ്റ് വേറെ റൂമിലേക്ക് പോയി. അയാള്‍ അന്നേരം എന്റെ കൈയില്‍ പിടിച്ചു.  പേടിയാകുന്നു എന്നും പറഞ്ഞു ഞാന്‍ ഓടിപ്പോയി. ആ മുറിയില്‍ ഒരുപാട് പേരുണ്ട് കിടക്കാന്‍ സ്ഥലം ഇല്ല.

പക്ഷെ തിരിച്ചു പോയാല്‍ അയാള്‍ പിന്നെയും എന്റെ അടുത്തേക്ക് വരുമോ എന്ന് ഭയന്ന് അവിടെ ഒരു മൂലയില്‍ അലമാരയുടെ ഇടയില്‍ പോയി കിടന്നു. കിടക്കാന്‍ പായും തലയണയും ഒന്നും കിട്ടില്ല. തിരിച്ചു പോയി എടുക്കാനും പേടി. കണ്ണ് അടക്കാന്‍ പറ്റുന്നില്ല.  അയാള്‍ ഇങ്ങോട്ട് വരുമോ എന്ന ഭയം.  പേടിച്ച പോലെ അയാള്‍ പിന്നെയും വന്നു മുറിയുടെ പുറത്തു നിന്നും എന്നെ വിളിച്ചു. ഒന്നും മിണ്ടാതെ ഞാന്‍ കണ്ണ് അടച്ചു കിടന്നു. ഉറക്കം വന്നത് എപ്പോഴാ എന്ന് ഓര്‍മയില്ല.. രാവിലെ ആയാല്‍ ഒന്ന് വീട്ടില്‍ പോകായിരുന്നു എന്ന് മാത്രമേ ഉള്ളില്‍ ഉണ്ടായുള്ളൂ. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. രാവിലെ എല്ലാര്‍ക്കും തിരക്ക്, എനിക്ക് ആരോടും ഒന്നും പറയാന്‍ വയ്യ. മാസിയുടെ ഭര്‍ത്താവല്ലേ,  അവര്‍ക്ക് വിഷമം ആകില്ലേ, പിന്നെ ഞാന്‍ പറയുന്നത് ആരേലും വിശ്വസിക്കുമോ എന്നൊക്കെ ഓര്‍ത്തു ഒന്നും മിണ്ടാന്‍ പോയില്ല, ആരോടും. 

തലേന്ന് വരെ കല പിലാ വര്‍ത്തമാനം പറഞ്ഞു ഓടി നടന്ന ഞാന്‍ വാടിയ പൂ പോലെയായി. കാണുന്നവരൊക്കെ ചോദിക്കാന്‍ തുടങ്ങി നിനക്ക് ഇതെന്തു പറ്റി മോളെ എന്ന്. അപ്പോഴും പറയാന്‍ ധൈര്യം വന്നില്ല. ഒന്നുമില്ല എന്നും പറഞ്ഞു ഒഴിഞ്ഞു മാറി. രാത്രി എന്നിലേക്ക് വരാന്‍ ശ്രമിച്ച അയാള്‍ എന്നോട് ഒന്നും അറിയാത്ത പോലെ വന്നു സംസാരിച്ചു. 'മോളെ വാ കഴിക്കാം, നീയെന്താ ഇങ്ങനെ വാടി കരിഞ്ഞു ഇരിക്കുന്നെ' എന്നൊക്കെയുള്ള ചോദ്യങ്ങള്‍. ഞാന്‍ മിണ്ടാതെ എണീറ്റു പോയി. അയാളുടെ മുന്നില്‍ ചെന്ന് പെടാതെ ഇരിക്കാന്‍ ആയിരുന്നു അന്നത്തെ ശ്രമം മുഴുവന്‍. എങ്ങനെയൊക്കെയോ ഞാന്‍ അന്നത്തെ ഒരു പകല്‍ തള്ളി നീക്കി, രാത്രി വീട് എത്തുന്നതു വരെ ഭയം ആയിരുന്നു. തലേന്ന് വീട്ടില്‍ നിന്നും പോയ വായാടിയല്ല തിരിച്ചു വീട്ടിലേക്കു കയറി ചെന്നത്. 

അതിനു ശേഷം ഏതൊരാള്‍ അടുത്ത് വന്നാലും വല്ലാത്ത ഭയം ആയിരുന്നു.

പിന്നീട് കൊല്ലത്തു അധികം പോകാനോ അയാളെ മാമ എന്ന് വിളിക്കാനോ തോന്നിയില്ല. കാണുമ്പോള്‍ പറ്റാവുന്ന അകലം പാലിച്ചു അയാളില്‍ നിന്നും. അയാള്‍ എന്നെ കീഴ്പ്പെടുത്തി ആസ്വദിച്ചില്ല. പക്ഷെ ചേച്ചിയുടെ മകളായ എന്നെ സ്വന്തം മകളായി കാണേണ്ട അയാള്‍ പ്രാപിക്കാന്‍ ശ്രമിച്ചില്ലേ. അതൊരു തരം മാനസിക പീഡനം ആയിരുന്നു എനിക്ക്. 

അതിനു ശേഷം ഏതൊരാള്‍ അടുത്ത് വന്നാലും വല്ലാത്ത ഭയം ആയിരുന്നു.  എന്റെ അനിയനെ പോലും കൂടെ കിടക്കാന്‍ അനുവദിക്കാന്‍ ഭയം. കസിന്‍സ് കളിക്കാന്‍ വിളിച്ചാലും അടുത്ത് വന്നിരുന്നാലും ഒരു വല്ലായ്മ. 

ആ ഒരു വല്ലായ്മ, ഭയം ഒക്കെ ഇന്നും ഉള്ളിലുണ്ട്. എല്ലാ ആണുങ്ങളും ഇങ്ങനെ ആകില്ല എന്നാലും ആയാലോ എന്നോര്‍ത്ത് ആരുടെ വീട്ടിലും പോകാതെ ആയി. ഇന്നും എന്റെ മകന്‍ വന്നൊന്നു കെട്ടിപ്പിടിച്ചാലും ഇതേ ഒരു വല്ലായ്മയാണ്. ഇന്ന് വരെ ആരോടും പറയാന്‍ ധൈര്യം ഇല്ലായിരുന്നു. ഇപ്പോ ആരറിഞ്ഞാലും എനിക്കൊന്നുമില്ല.

പെണ്ണാണ് അടങ്ങി ഒതുങ്ങി കഴിയണം എന്ന് പഠിപ്പിച്ചു പഠിപ്പിച്ചു നമ്മളുടെ ഉള്ളിലെ വേദനയും വിഷമവും വരെ പറയാന്‍ വയ്യാത്ത അവസ്ഥയില്‍ കൊണ്ട് എത്തിക്കുന്നത് നമ്മള്‍ തന്നെയല്ലേ? 

(In collaboration with FTGT Pen Revolution)

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ്  നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?

അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!

അനിത: നിര്‍ത്തിക്കൂടേ ഈ താരാരാധന?

സ്വാതി ശശിധരന്‍: ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!

വിഷ്ണുരാജ് തുവയൂര്‍: ആണസോസിയേഷനാകണോ  സി.പി.എം?​

ജൂബി ടി മാത്യു: അധികാരികളേ നിങ്ങളറിയണം ഈ മനുഷ്യരെ...

റിയ ഫാത്തിമ: പെണ്‍മക്കള്‍ വിറ്റൊഴിക്കാന്‍  മാത്രമുള്ളതല്ല, മാതാപിതാക്കളേ​

ഫബീന റഷീദ്: ആണ്‍ലോകമേ ഉത്തരമുണ്ടോ  ഈ ചോദ്യങ്ങള്‍ക്ക്?
 

Follow Us:
Download App:
  • android
  • ios