എനിക്കും ചിലത് പറയാനുണ്ട് ഫബീന റഷീദ് എഴുതുന്നു

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും പ്രസവവേദനയൊന്നു തന്നെ.

ഒന്‍പതു മാസത്തെ കാത്തിരിപ്പും ക്ലേശങ്ങളും ഒന്നു തന്നെ. പിന്നെന്താണ് ആണെന്നറിഞ്ഞപ്പോള്‍ നിങ്ങളുടെ മുഖം തെളിഞ്ഞതും പെണ്ണെന്നു കേട്ടപ്പോള്‍ മുഖം കറുത്തതും?

പെണ്ണായി പിറന്നാല്‍ കരയണമെന്നും ആണ്‍കുട്ടികള്‍ കരയില്ലെന്നും നൂറ്റൊന്നാവര്‍ത്തിച്ചതും നിങ്ങളല്ലേ?

അവന്‍ പഠിക്കട്ടെ എന്ന് കല്‍പ്പിച്ചു അവളുടെ അറിവിന്റെ കവാടം അടച്ചത് എന്തിന്റെ പേരിലാണ് ?

സന്ധ്യയ്ക്കുശേഷം പുറത്തിറങ്ങരുതെന്ന് അവളെ വിലക്കിയപ്പോള്‍, ചന്ദ്രനും നക്ഷത്രങ്ങളും രാത്രിയും അവള്‍ക്കു കൂടി സ്വന്തമെന്നു മറന്നതാണോ അതോ മറന്നെന്നു നടിച്ചതോ?

പാദം തറയില്‍ തൊടുന്ന ശബ്ദം പോലും കേള്‍പ്പിക്കരുതെന്നു അവളെ പഠിപ്പിച്ച നേരത്തെന്തേ അവളോട് ശബ്ദമുയര്‍ത്തരുതെന്നു അവനെ പഠിപ്പിച്ചില്ല?

മറ്റൊരു വീട്ടിലെ വിളക്കാവാന്‍ അവളെ പരിശീലിപ്പിച്ചെടുത്തപ്പോള്‍ അവളെന്ന വിളക്കിനെ ക്ലാവ് പിടിക്കാതെ കാക്കാന്‍ അവനെ എന്തേ ശീലിപ്പിച്ചില്ല?

ഒറ്റക്കൊരു സ്ത്രീയും വ്യഭിചരിച്ചിട്ടില്ല. അവളാല്‍ തനിച്ചൊരു അവിഹിത ഗര്‍ഭം ഉണ്ടാക്കാനും കഴിയില്ല പിന്നെങ്ങനെ അവള്‍ മാത്രം പിഴച്ചവള്‍ ആകും?

ഞാനെന്റെ ഭാര്യയ്ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുക്കുന്നുണ്ടെന്നു വീമ്പു പറയാന്‍ അവളുടെ സ്വാതന്ത്ര്യം എപ്പോഴാണ് നിനക്ക് തീറെഴുതിയത്?

തൊഴിലിടത്തിലവള്‍ മിടുക്കു കാട്ടുമ്പോള്‍, ഉയരങ്ങളോരോന്നും എത്തിപ്പിടിക്കുമ്പോള്‍ ഇതു മറ്റേ വഴിക്കെന്ന് കുശുമ്പു പറയാന്‍ നിങ്ങള്‍ക്ക് നാണമാവില്ലേ?

തൊട്ടതെല്ലാം പൊന്നാക്കുന്ന പെണ്ണിനെ അപവാദമെന്ന നീര്‍ച്ചുഴിയില്‍ മുക്കി നിശ്ശബ്ദയാക്കുന്നത് എങ്ങിനെ ആണത്തമാകും ?

നീയും ഞാനും പുറത്തുവന്ന ആ കാലിടുക്കുകളെ അവളുടെ മാനമിരിക്കുന്ന കൂടായും തെറിയായും അടയാളപ്പെടുത്താന്‍ എങ്ങിനെ കഴിയുന്നു?

ഈ ചോദ്യങ്ങളൊക്കെ ആണായിപ്പിറന്നവന്‍ ചോദിച്ചപ്പോള്‍ അവന്‍ വീരപുരുഷന്‍.പെണ്ണിന്റെ സംരക്ഷകന്‍!

പെണ്ണായി പിറന്ന ഞാന്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഫെമിനിച്ചി. കാര്യമില്ലാതെ കലഹിക്കുന്നോള്‍!

(In collaboration with FTGT Pen Revolution)

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍ കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ് നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?

അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!

അനിത: നിര്‍ത്തിക്കൂടേ ഈ താരാരാധന?

സ്വാതി ശശിധരന്‍: ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!

വിഷ്ണുരാജ് തുവയൂര്‍: ആണസോസിയേഷനാകണോ സി.പി.എം?​

ജൂബി ടി മാത്യു: അധികാരികളേ നിങ്ങളറിയണം ഈ മനുഷ്യരെ...

റിയ ഫാത്തിമ: പെണ്‍മക്കള്‍ വിറ്റൊഴിക്കാന്‍ മാത്രമുള്ളതല്ല, മാതാപിതാക്കളേ​