"എല്ലാം കഴിഞ്ഞ് നടന്നുപോന്നപ്പോള്‍ കബാലിയിലെ മ്യൂസിക്ക് കേട്ടു " വൈറലായി യുവാവിന്‍റെ പോസ്റ്റ്

By Web TeamFirst Published Jan 19, 2019, 1:46 PM IST
Highlights

അടിമത്തത്തില്‍ നിന്ന് രാജ്യം സ്വതന്ത്രമായി എഴുപത് വര്‍ഷം കഴിഞ്ഞിട്ടും ഭരണഘടന അനുശാസിച്ച രീതിയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സാമൂഹികമായ ഉന്നതി ലഭ്യമാക്കാന്‍ രാജ്യത്തെ സംവരണസംവിധാനങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പതിറ്റാണ്ടുകള്‍ സംവരണം നല്‍കിയിട്ടും എന്തുകൊണ്ടാണ് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രാതിനിധ്യം നഷ്ടപ്പെടുന്നുവെന്നതിന്‍റെ നേര്‍സാക്ഷ്യമായി യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സാമ്പത്തിക സംവരണം നൽകാൻ ഇന്ന് ഇന്ത്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഭരണഘടനയെ മറികടന്ന് വെറും മൂന്ന് ദിവസം കൊണ്ട് കേന്ദ്ര സര്‍ക്കാറിന് രണ്ട് സഭകളിലും പാസാക്കിയെടുക്കാന്‍ കഴിഞ്ഞ അത്യപൂര്‍വ്വമായ ഒരു നിയമമായിരിക്കും ഇത്. 

അടിമത്തത്തില്‍ നിന്ന് രാജ്യം സ്വതന്ത്രമായി എഴുപത് വര്‍ഷം കഴിഞ്ഞിട്ടും ഭരണഘടന അനുശാസിച്ച രീതിയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സാമൂഹികമായ ഉന്നതി ലഭ്യമാക്കാന്‍ രാജ്യത്തെ സംവരണസംവിധാനങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പതിറ്റാണ്ടുകള്‍ സംവരണം നല്‍കിയിട്ടും എന്തുകൊണ്ടാണ് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രാതിനിധ്യം നഷ്ടപ്പെടുന്നുവെന്നതിന്‍റെ നേര്‍സാക്ഷ്യമായി യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 

രണ്ട് സ്കോളര്‍ഷിപ്പുകളാണ് കേരളത്തിനകത്തും പുറത്തും ഉപരിപഠനം നടത്തുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ക്കായുള്ളത്. ഒന്ന് ഗവ.ഓഫ് ഇന്ത്യ സ്കോളര്‍ഷിപ്പും രണ്ടാമത്തേത് ഗവ. ഓഫ് കേരള സ്കോളര്‍ഷിപ്പും. ഇതില്‍ ഗവ.ഓഫ് ഇന്ത്യ സ്കോളര്‍ഷിപ്പിന് 2.5 ലക്ഷം രൂപയാണ് വാര്‍ഷിക വരുമാന പരിധി. ഗവ. ഓഫ് കേരള സ്കോളര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ കേരളത്തിന് പുറത്ത് പഠിക്കുന്ന കോഴ്‍സുകള്‍ കേരളത്തിനകത്ത് ലഭ്യമാകരുമെന്നാണ് നിയമം. ഈ നിയമത്തിലെ പഴുതുപയോഗിച്ച് പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളുടെ പഠനം നിഷേധിക്കുന്നതെങ്ങനെയെന്ന് അരവിന്ദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവരിക്കുന്നു.  

തനിക്ക് അവകാശപ്പെട്ട സ്കോളര്‍ഷിപ്പ് നിഷേധിക്കപ്പെട്ടപ്പോഴാണ് അരവിന്ദ് പട്ടിക ജാതി കമ്മീഷനെ പരാതിയുമായി സമീപിച്ചത്. തുടര്‍ന്ന് കമ്മീഷന്‍ സിറ്റിങ്ങ് വിളിച്ചു. സിറ്റിങ്ങില്‍ അരവിന്ദിനെയും പട്ടികജാതി കമ്മീഷനിലെ ഉദ്യോഗസ്ഥയെയും വിളിച്ചു വരുത്തി. കമ്മീഷന്‍റെ സിറ്റിങ്ങിലാണ് ഉദ്യോഗസ്ഥര്‍ അപേക്ഷ നിരസിക്കാന്‍ കണ്ടെത്തിയ 2.5 ലക്ഷത്തിന്‍റെ വരുമാന പരിധി കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന വിവരമറിയുന്നത്. എന്നാല്‍ ഈ വിവരമറിയാമായിരുന്നിട്ടും ഉദ്യോഗസ്ഥ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്.

കമ്മീഷന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഉദ്യോഗസ്ഥ ഒരു ആഴ്ചയ്ക്കുള്ളില്‍ സ്കോളര്‍ഷിപ്പ് അനുവദിക്കാമെന്ന് കമ്മീഷന് ഉറപ്പുകൊടുത്തു. വിജിലന്‍സില്‍ പരാതി പോയതു കൊണ്ട് ഉദ്യോഗസ്ഥയുടെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍, അവര്‍ ഒരു സ്ത്രീയും താന്‍ ദളിതനുമാണെന്നും തങ്ങള്‍ക്കിരുവര്‍ക്കും പല സാമൂഹിക പ്രശ്നങ്ങളാല്‍ ബാധിതരാണെന്നും അരവിന്ദ് എഴുതുന്നു. മാത്രമല്ല പല തരത്തില്‍ അരികുവത്ക്കരിക്കപ്പെട്ട ഒരാളെന്ന നിലയില്‍ സ്കോളര്‍ഷിപ്പ് ഒരാഴ്ചയ്ക്കുള്ളില്‍ അനുവദിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ ഒരു നടപടിയുണ്ടാകുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നും അരവിന്ദ് എഴുതുന്നു. 

സെപ്തംബറിലാണ് 36,000 രൂപയുടെ സ്കോളര്‍ഷിപ്പ് പാസായത്. എന്നാല്‍ ഡിസംബറായിട്ടും അനുവദിച്ച് തരാത്തതുകൊണ്ട് അന്വേഷിച്ചപ്പോള്‍ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കണമെന്ന് പറഞ്ഞു.  ഇത് സ്കോളര്‍ഷിപ്പ് വൈകിക്കുവാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമായതുകൊണ്ടാണ് താന്‍ പട്ടിക ജാതി കമ്മീഷനെ സമീപിച്ചതെന്ന് അരവിന്ദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. എന്നാല്‍ മാര്‍ക്ക് ലിസ്റ്റല്ല മറിച്ച് വിദ്യാര്‍ത്ഥിയുടെ അറ്റന്‍റന്‍സ് രജിസ്റ്ററാണ് ആവശ്യപ്പെട്ടിരുന്നതെന്ന് തൃശൂര്‍ അസിസ്റ്റന്‍റ് പട്ടികജാതി വികസന ഓഫീസര്‍ ഷാജി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. രണ്ട് അപേക്ഷയ്ക്കും കൂടി ഒരു അപേക്ഷാ ഫോമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് മാറ്റാനുള്ള നടപടിക്രമങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു പട്ടിക ജാതി കമ്മീഷന്‍ അംഗം എസ് അജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്. മാത്രമല്ല പ്രസ്തുത ഉദ്യോഗസ്ഥയ്‍ക്കെതിരെ ഇതിന് മുമ്പും ഇത്തരത്തില്‍ പരാതികള്‍ ഉണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ക്കിടയിലെ ജാതി ബോധമാണ് വിദ്യാര്‍ത്ഥികളോട് ഇത്തരത്തില്‍ പെരുമാറാന്‍ ഇവരെ പ്രയരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

അരവിന്ദിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:


click me!