87 ശതമാനം മുസ്‌ലിംകളുള്ള ഇന്തോനേഷ്യ ഫ്ലാഷ് മോബിനോട് ചെയ്തത്

By ബക്കര്‍ അബുFirst Published Dec 7, 2017, 4:37 PM IST
Highlights

റോഡില്‍ ഡാന്‍സുമായി ഇറങ്ങിയ സ്ത്രീകളെ അന്ന് മതവിഷം നിറഞ്ഞ സര്‍പ്പങ്ങള്‍ അധിക്ഷേപിച്ചില്ല, മറ്റേതൊരു രാജ്യത്തെപ്പോലെ മതവിഷം നിറഞ്ഞ സര്‍പ്പങ്ങള്‍ കുറവുള്ള ഒരു നാടുമല്ല ഇന്തോനേഷ്യ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം മതവിശ്വാസമുള്ള ജനങ്ങളുള്ള ഒരു രാജ്യത്തെ മൂന്നില്‍ ഒന്ന് സ്ത്രീകള്‍ അതിക്രൂരമായ ലൈംഗിക,ശാരീരിക,മാനസിക പീഡനങ്ങള്‍ക്ക് വിധേയമാവുമ്പോള്‍ നിങ്ങള്‍ തെരുവിലിറങ്ങിയാല്‍ ഇത് മാറിക്കിട്ടുമോ എന്ന് അവിടെ ആരും അവരോടു ചോദിച്ചില്ല.

അന്തമാന്‍ നിക്കോബാര്‍ ദ്വീപ് മുതല്‍ ആസ്‌ട്രേലിയവരെ നീണ്ടു കിടക്കുന്ന പതിനേഴായിരം ദ്വീപുകള്‍ ചേര്‍ന്ന ഒരു വലിയ രാജ്യമാണ് ഇന്തോനേഷ്യ.

കടല്‍കൊള്ളക്കാരുടെ ഏഷ്യന്‍ ജന്മഭൂമി.

ബാലിക് പാപന്‍,സുരബായ, താന്ജ്പരാഗ്,സമരിന്ദ,കൊട്ടാബാരു തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടന്നു ചെന്നപ്പോള്‍ ഈ രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ജീവിതസംസ്‌കാരരീതി പലതവണയായി അനുഭവിച്ചറിയാന്‍ എനിക്ക് സാധിച്ചിരുന്നു.

ചെന്നെയില്‍ നിന്ന് ആസ്‌ത്രേലിയയിലേക്കുള്ള കടല്‍ വഴി സഞ്ചാരത്തില്‍ അന്തമാന്‍ മുതല്‍ ആസ്‌ത്രേലിയവരെ ഇന്തോനേഷ്യയുടെ ദ്വീപുകള്‍ കപ്പലിന്റെ ഇരുവശങ്ങളിലുമുണ്ടാകും.

യാത്രചെയ്ത് തീരാത്തൊരു രാജ്യമായി ഇന്തോനേഷ്യ നീണ്ടു നിവര്‍ന്നങ്ങിനെ കിടക്കുകയാണ്.

നൂറ്റാണ്ടുകളായി കൊടുങ്കാറ്റുകളെ അതിജീവിച്ച ഈ രാജ്യത്തിന് ഇന്ന് അതിജീവിക്കാന്‍ പറ്റാത്ത ഒരു വലിയ വേദന അവരുടെ കൂടെയുണ്ട്.
ഇന്തോനേഷ്യയിലെ മൂന്നിലൊന്നു സ്ത്രീകള്‍ ലൈംഗിക അക്രമങ്ങള്‍ക്കോ ശാരീരിക അക്രമങ്ങള്‍ക്കോ വിധേയരായിട്ടുണ്ടെന്നു സര്‍ക്കാര്‍ തന്നെ  രേഖപ്പെടുത്തുന്നതാണ് ആ വേദന.

സ്ത്രീത്വത്തിന്റെ മാറ് കീറുന്ന ആ വേദന ഒരു ദേശത്തിന്റെ വേദനയായി നമ്മുടെ രാജ്യത്തിലുള്ളത് പോലെ ഇന്നും അവിടെ തുടരുന്നുമുണ്ട്

2014 മുതല്‍ PUPA ഫൌണ്ടേഷന്‍ ഒരു യൂണിവേഴ്‌സല്‍ മെത്തേഡ് ആയി ഫ്ലാഷ് മോബിനെ തെരഞ്ഞെടുത്തുകൊണ്ട് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന എല്ലാവിധ അക്രമങ്ങള്‍ക്കും എതിരെ ജനമധ്യത്തില്‍ ഇറങ്ങി.

ബെന്ക്കു നഗരത്തില്‍ ഇരുപതിനായിരം മനുഷ്യരെയാണ് ഫ്ലാഷ് മോബിലൂടെ ലോകം അന്നവിടെ നോക്കിക്കണ്ടത്.

ESSY ഡാന്‍സ്  സ്റ്റുഡിയോവിന്റെ സപ്പോര്ട്ടിലൂടെ OBR - One Billion Rising  ഇന്തോനേഷ്യയില്‍ പ്രചാരണം തുടങ്ങിയത് അങ്ങിനെയാണ്.
.
റോഡില്‍ ഡാന്‍സുമായി ഇറങ്ങിയ സ്ത്രീകളെ അന്ന് മതവിഷം നിറഞ്ഞ സര്‍പ്പങ്ങള്‍ അധിക്ഷേപിച്ചില്ല,

മറ്റേതൊരു രാജ്യത്തെപ്പോലെ മതവിഷം നിറഞ്ഞ സര്‍പ്പങ്ങള്‍ കുറവുള്ള ഒരു നാടുമല്ല ഇന്തോനേഷ്യ.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം മതവിശ്വാസമുള്ള ജനങ്ങളുള്ള ഒരു രാജ്യത്തെ മൂന്നില്‍ ഒന്ന് സ്ത്രീകള്‍ അതിക്രൂരമായ ലൈംഗിക,ശാരീരിക,മാനസിക പീഡനങ്ങള്‍ക്ക് വിധേയമാവുമ്പോള്‍ നിങ്ങള്‍ തെരുവിലിറങ്ങിയാല്‍ ഇത് മാറിക്കിട്ടുമോ എന്ന് അവിടെ ആരും അവരോടു ചോദിച്ചില്ല.

പകരം

സ്‌കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളും, ബനക്ജു നിവാസികളും സ്ഥലം ഡെപ്യൂട്ടി മേയറും, പാര്‍ലിമെന്റ് പ്രതിനിധികളും, എന്തിനധികം മുന്‍ ഗവര്‍ണര്‍മാര്‍ വരെ തെരുവിലിറങ്ങി പെണ്‍ വേദനയില്‍ അവരോടൊപ്പം പങ്ക് ചേര്‍ന്നു.

മനുഷ്യര്‍ മതവുമായി വ്യത്യാസപ്പെടുന്നത് ഇങ്ങനെയാണ്.

FLASH MOB, A ''UNIVERSAL METHOD' OF CAMPAIGN... FLASHING CIVILIZED THOUGHTS.

ഓരോ സുജൂദിലും സ്വഭാവസംസ്‌കരണം വേണമെന്ന് പഠിപ്പിച്ചവന് മാനഹാനിയുണ്ടാക്കാനായി ജനിച്ചവര്‍ക്ക് ഇതൊന്നും മനസ്സിലാവില്ല.

click me!