കളവ് പഠിപ്പിച്ച ടീച്ചര്‍

By മുഹമ്മദ് കാവുന്തറFirst Published Nov 16, 2017, 7:32 PM IST
Highlights

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്

അഞ്ചാം ക്‌ളാസില്‍ പഠിക്കുന്ന കാലം.

ചെറുപ്പത്തില് ഞാന്‍അന്തര്‍മുഖനായിരുന്നു. കളിക്കാനൊന്നും പോവാതെ പുസ്തക പുഴുവായിട്ടിരിക്കും.

മൂന്നാം പിരീയഡ് ഇന്റര്‍വെല്ലിനു ശേഷം സാമൂഹ്യ ശാസ്ത്രമാണ്.

ടീച്ചര്‍ വന്ന് ടേബിളില്‍ കാണുന്നത് ശ്യാമള, സാമൂഹ്യം എന്നെഴുതിയ വടിവൊത്ത അക്ഷരങ്ങളാണ്.

ടീച്ചര്‍ പല തവണ ചോദിച്ചു.

ആരും മിണ്ടുന്നില്ല.

വടി കൊണ്ട് വരാന്‍ പറഞ്ഞു. അപ്പോളവരില്‍ ചിലര്‍ എന്റെ നേരേ ചൂണ്ടുന്നു. ഞാനാണല്ലോ കളിക്കാന്‍ പോകാതെ ക്‌ളാസില്‍ തന്നെയിരിക്കുന്നയാള്‍.

ടീച്ചര്‍ എന്നോട് കുറേ തവണ ചോദിച്ചു.

ഞാന്‍ ആവുന്നത്ര  ഞാനല്ലെന്ന് പറഞ്ഞു നോക്കി.

ഒടുവിലെന്നെ ക്ലാസില്‍ നിന്ന് പുറത്താക്കി.

ഞാനാണ് എഴുതിയതെന്ന് പറഞ്ഞാല്‍ ക്‌ളാസില്‍ കയറാമെന്ന് അറുത്തു മുറിച്ച് പറഞ്ഞു.

ഒരുദിവസം മുഴുവന്‍ പുറത്ത് നിര്‍ത്തി.

ഒടുവില്‍, ഞാനാണെഴുതിയതെന്ന് കള്ളം പറയേണ്ടി വന്നു.

അന്ന് ഞാനൊരു പാഠം പഠിച്ചു: കള്ളം പറഞ്ഞാലേ രക്ഷയുള്ളൂ.

ഇന്ന് ഞാനുമൊരു അധ്യാപകനാണ്.

ഒരുത്തനും ഇത് പോലൊരു പാഠം പഠിക്കല്ലേ എന്നാണെന്റെ പ്രാര്‍ത്ഥന.

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'

മുബശ്ശിർ കൈപ്രം: എന്റെ തങ്കവല്ലി ടീച്ചര്‍​

നദീര്‍ കടവത്തൂര്‍: സന്ധ്യ കഴിഞ്ഞ് സ്‌കൂളിലെത്തിയ ഞങ്ങളെ കണ്ടതും ടീച്ചര്‍ കരഞ്ഞു!

click me!