Asianet News MalayalamAsianet News Malayalam

ബിഗ് ബോസിലെത്തിയപ്പോള്‍ രഞ്ജിനി ഹരിദാസ് മാറിയോ?

  • ബിഗ് ബോസിലെ രഞ്ജിനി ഹരിദാസ്
  • സുനിതാ ദേവദാസ് എഴുതുന്നു
Sunitha Devadas Bigg Boss review Sunitha Devadas Ranjini Haridas
Author
First Published Jul 9, 2018, 5:52 PM IST

ബിഗ് ബോസിന് മുമ്പ് നമ്മള്‍ കണ്ടിരുന്ന രഞ്ജിനി ഇംഗ്ലീഷില്‍ മലയാളം പറഞ്ഞിരുന്ന ബോള്‍ഡ് & ബ്യൂട്ടിഫുള്‍ ആയ ഒരു തന്‍േറടിയാണ് . എല്ലാ വിവാദങ്ങളിലും രഞ്ജിനിയുണ്ടാവും. തേവിടിശ്ശി എന്ന് വിളിച്ചവനെ എയര്‍പോര്‍ട്ടില്‍ വച്ച് രഞ്ജിനി കൈകാര്യം ചെയ്തത് നമ്മളാരും മറന്നിട്ടുണ്ടാവില്ല. പട്ടി മനുഷ്യരെ കടിച്ചു കൊല്ലുമ്പോള്‍ പട്ടിയെ കൊല്ലാന്‍ പാടില്ല എന്ന് പറഞ്ഞു വന്നു നമ്മുടെ വിരോധം സമ്പാദിച്ചതും ഇതേ രഞ്ജിനിയാണ്. താന്‍ വിവാഹം കഴിക്കുന്നില്ലെന്നും ഡേറ്റ് ചെയ്യുന്നുണ്ടെന്നും അത്യാവശ്യം മദ്യപിക്കുമെന്നും രഞ്ജിനി തുറന്നു പറഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കണമെന്ന് പറഞ്ഞതും ഇതേ രഞ്ജിനിയാണ്. 

Sunitha Devadas Bigg Boss review Sunitha Devadas Ranjini Haridas

നിങ്ങള്‍ മറ്റൊരാളെ വിലയിരുത്തുമ്പോള്‍ (ജഡ്ജ് ചെയ്യുമ്പോള്‍ ) നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവരെയല്ല, നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നത് എന്ന് പറഞ്ഞത് Earl Nightingale ആണ് . മറ്റു മനുഷ്യര്‍ നമ്മളെക്കാള്‍ ചീത്തയാണെന്നു കണ്ടെത്തിയാണ് ഒരു സാധാരണ മനുഷ്യന്‍ അവനവന്റെ തിന്മകളില്‍ ആശ്വാസം കണ്ടെത്തുന്നതെന്നു  സിഗ്മണ്ട് ഫ്രോയിഡും പറഞ്ഞിട്ടുണ്ട് . നമുക്ക് നമ്മളെ കുറിച്ച് തന്നെയുള്ള അരക്ഷിതത്വ ബോധമാണത്രെ മറ്റുള്ളവരെ വിലയിരുത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത് . 

മലയാളികള്‍ക്ക് പ്രത്യേകിച്ചും മനുഷ്യര്‍ക്ക് പൊതുവെയും മറ്റുള്ളവരെ ജഡ്ജ് ചെയ്യാന്‍ ഭയങ്കര താല്‍പര്യമാണ് അല്ലേ? 

എന്നാല്‍ സമൂഹം നിര്‍മിച്ചിരിക്കുന്ന ചില ചിട്ടവട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അകത്തു നിന്നേ അത് ചെയ്യാന്‍ സാധിക്കു. കാലം മാറിയതോടെ നാമൊക്കെ, നീയൊന്നും എന്നെ ജഡ്ജ് ചെയ്യേണ്ട എന്ന് ആളുകളുടെ മുഖത്തു നോക്കി പറയാനും തുടങ്ങി. സംസ്‌ക്കാരമുള്ള മനുഷ്യര്‍ ആരെയും ജഡ്ജ് ചെയ്യില്ല എന്നൊരു അലിഖിത നിയമവും വന്നു. 

അപ്പോഴാണ് ബിഗ് ബോസ് വ്യത്യസ്തരായ ഒരു കൂട്ടം  മനുഷ്യരെ നമുക്ക് ജഡ്ജ് ചെയ്യാനായി കണ്ണാടിക്കൂട്ടില്‍ ഇട്ടു തരുന്നത്. 60 ക്യാമറകളില്‍ അവരുടെ എല്ലാമെല്ലാം ഒപ്പിയെടുത്ത് നമുക്ക് മുന്നില്‍ എത്തിച്ചു തരുന്നു. അത് തന്നെയാണ് ബിഗ് ബോസ് എന്ന കളിയുടെ രസവും. നമുക്ക് ജഡ്ജ് ചെയ്തു നമ്മളെ തന്നെ കണ്ണാടിയില്‍ കാണാന്‍ ഒരവസരം  കിട്ടി. ഇവരെയൊക്കെ അതിനകത്തു പൂട്ടിയിട്ടിരിക്കുന്നതു കൊണ്ട് നമ്മള്‍ക്ക് ധൈര്യമായി ജഡ്ജ് ചെയ്യാം. ഇവരാരും വന്നു തിരിച്ചു ചോദിക്കില്ല - നീയെന്താ ചുമ്മായിരുന്നു എന്നെ ജഡ്ജ് ചെയ്യുന്നത് എന്ന്. 

അല്ലെങ്കില്‍ നിങ്ങളൊന്നാലോചിച്ചു നോക്കൂ-എയര്‍പോര്‍ട്ടിലോ ബസ് സ്റ്റാന്റിലോ ആള്‍ക്കൂട്ടത്തിലോ  നില്‍ക്കുന്ന രഞ്ജിനിയെ നിങ്ങള്‍ ജഡ്ജ് ചെയ്യാന്‍ പോയാലത്തെ അവസ്ഥ. വല്ല അഭിപ്രായവും പറഞ്ഞു നാക്ക് വായിലിടുന്നതിനു മുമ്പ് ചാടി വീണു കോളറിന് പിടിച്ചു പൊക്കി രഞ്ജിനി  ചോദിക്കില്ലേ  'നീയൊക്കെ ആരാ എന്നെ ജഡ്ജ് ചെയ്യാന്‍? പോയി പണി നോക്ക്. ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്യും' എന്ന്.

നമുക്ക് രഞ്ജിനിയെ ഒന്ന് ജഡ്ജ് ചെയ്താലോ? 

100 ദിവസത്തേക്ക് രഞ്ജിനി കോളറിന് പിടിക്കാനില്ല എന്ന ധൈര്യത്തില്‍  നമുക്ക് രഞ്ജിനിയെ ഒന്ന് ജഡ്ജ് ചെയ്താലോ? 

ബിഗ് ബോസിന് മുമ്പ് നമ്മള്‍ കണ്ടിരുന്ന രഞ്ജിനി ഇംഗ്ലീഷില്‍ മലയാളം പറഞ്ഞിരുന്ന ബോള്‍ഡ് & ബ്യൂട്ടിഫുള്‍ ആയ ഒരു തന്‍േറടിയാണ് . എല്ലാ വിവാദങ്ങളിലും രഞ്ജിനിയുണ്ടാവും. തേവിടിശ്ശി എന്ന് വിളിച്ചവനെ എയര്‍പോര്‍ട്ടില്‍ വച്ച് രഞ്ജിനി കൈകാര്യം ചെയ്തത് നമ്മളാരും മറന്നിട്ടുണ്ടാവില്ല. പട്ടി മനുഷ്യരെ കടിച്ചു കൊല്ലുമ്പോള്‍ പട്ടിയെ കൊല്ലാന്‍ പാടില്ല എന്ന് പറഞ്ഞു വന്നു നമ്മുടെ വിരോധം സമ്പാദിച്ചതും ഇതേ രഞ്ജിനിയാണ്. താന്‍ വിവാഹം കഴിക്കുന്നില്ലെന്നും ഡേറ്റ് ചെയ്യുന്നുണ്ടെന്നും അത്യാവശ്യം മദ്യപിക്കുമെന്നും രഞ്ജിനി തുറന്നു പറഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കണമെന്ന് പറഞ്ഞതും ഇതേ രഞ്ജിനിയാണ്. 

എന്നാല്‍ ബിഗ് ബോസില്‍ നാം കാണുന്ന രഞ്ജിനി എങ്ങനെയാണ്? 

നല്ല നേതൃ പാടവം രഞ്ജിനി പ്രകടിപ്പിക്കുന്നുണ്ട്. ബിഗ് ബോസില്‍ ഒരു ഗെയിം ആണെന്ന് മനസ്സിലാക്കി ഓരോ ചുവടും  വയ്ക്കുന്ന മത്സരാര്‍ത്ഥിയാണ് രഞ്ജിനി. സാബു രഞ്ജിനിയെക്കുറിച്ചു ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ശരിയല്ലെന്നും മാപ്പ് പറയണമെന്നും രഞ്ജിനി ആദ്യ ദിവസം തന്നെ പറയുന്നുണ്ട്. സാബു ഒരു മെയില്‍ ഷോവനിസ്റ്റ് പിഗ് ആണെന്നും രഞ്ജിനി കൂടെയുള്ളവരോട് പറയുന്നുണ്ട്. എന്നാല്‍ ആവശ്യം വരുമ്പോള്‍ രഞ്ജിനി വളരെ മര്യാദയോടും സ്‌നേഹത്തോടും കൂടി സാബുവിനെ സമീപിച്ചു കാര്യം നടത്തി എടുക്കുന്നുമുണ്ട്. 

അതേ സമയം, സാബു പറയുന്നത് രഞ്ജിനി ആരെന്നറിയാതെ ഒരു വിര്‍ച്വല്‍ വേള്‍ഡില്‍ ചെയ്ത കാര്യത്തിന് ഇപ്പോ മാപ്പു പറയാനാവില്ലെന്നും രഞ്ജിനി ഇത്രയും ഫ്രെജൈല്‍ ആയ ഒരു പെണ്ണാണ് എന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്  എന്നുമാണ്. ലക്ഷ്വറി ടാസ്‌ക് വന്നപ്പോള്‍ രഞ്ജിനി പുല്ലു പോലെയാണ് സാബുവിനെ മലര്‍ത്തിയടിച്ചത്. സാബു പറയുന്നുണ്ട് രഞ്ജിനി അടക്കി ഭരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളാണെന്ന്. രഞ്ജിനി പറയുന്ന എല്ലാം കേട്ട് തലകുലുക്കി മിണ്ടാതെ ഇരുന്നാല്‍ രഞ്ജിനിയും നല്ലതാണ്. എന്നാല്‍ എന്തെങ്കിലും നിലപാട് പറയുകയോ എതിരഭിപ്രായം പറയുകയോ ചെയ്താല്‍ രഞ്ജിനിയുടെ മട്ടും ഭാവവും മാറുമെന്ന്. 

അനൂപ് രഞ്ജിനിയെ ക്കുറിച്ചു പറയുന്നത് രഞ്ജിനിയുടെ കഠിനാധ്വാനത്തെയും കഴിവിനേയുമൊക്കെ അംഗീകരിക്കുമ്പോള്‍ തന്നെ അവരുടെ കുതന്ത്രങ്ങളെ  കരുതിയിരിക്കണം എന്നാണ്. 

എല്ലാവര്‍ക്കും അറിയാം രഞ്ജിനി ഒരു ശക്തയായ മത്സരാര്‍ത്ഥിയാണെന്ന് .

ബിഗ് ബോസില്‍ ഉള്ള എല്ലാവര്‍ക്കും അറിയാം രഞ്ജിനി ഒരു ശക്തയായ മത്സരാര്‍ത്ഥിയാണെന്ന് . അവസാന റൗണ്ടിലെത്തുമെന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളും രഞ്ജിനി തന്നെയാണ്. 

ഇത്രയും ഒച്ചയും ബഹളവും വയ്ക്കുന്ന രഞ്ജിനി പ്രണയത്തിനു മുന്നിലെത്തിയപ്പോള്‍ അലിഞ്ഞു വീഴുന്നതും നമ്മള്‍ കണ്ടു. ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞ രഞ്ജിനി എന്നാലും അവനെന്നെ ഒരു അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡിന് വേണ്ടി ഉപേക്ഷിച്ചല്ലോ, എന്നേക്കാള്‍ വലുതാണോ ഒരു ഗ്രീന്‍ കാര്‍ഡ് എന്ന് ചോദിച്ചു പൊട്ടിക്കരഞ്ഞപ്പോഴാണ് യഥാര്‍ത്ഥ രഞ്ജിനി പുറത്തു വന്നത്. 

അതെ സമയം തന്നെ ശ്വേതയെ അനൂപ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദം ഉയര്‍ന്നപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കി അനൂപിനെ പ്രതിരോധത്തിലാക്കി ശ്വേതക്ക് കാപ്റ്റന്‍ മത്സരത്തില്‍ മൈലേജ് ഉണ്ടാക്കി കൊടുക്കുന്നതും രഞ്ജിനി തന്നെയാണ്. എന്നിട്ട് അപ്പുറത്തു നിന്ന് രഞ്ജിനി പറയുന്നുണ്ട് , ഇതൊരു ഗെയിം ആണ് . അതില്‍ കളിക്കുക തന്നെ വേണമെന്ന്. 

ഹിമ ഒരു  ശക്തയായ  എതിരാളി ആണെന്ന് മറ്റാര്‍ക്കുമറിയില്ലെങ്കിലും രഞ്ജിനിക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെ പലരും ഹിമയോട് വഴക്കിടാന്‍ പോകുമ്പോള്‍ രഞ്ജിനി അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് അവള്‍ക്ക് ആവശ്യമില്ലാത്ത പ്രാധാന്യം നിങ്ങള്‍ കൊടുക്കല്ലേ എന്ന് പറഞ്ഞാണ് . 

സ്വപ്രയത്‌നം കൊണ്ട് അവനവനെ രേഖപ്പെടുത്തിയ മിടുക്കിയായ സ്ത്രീ തന്നെയാണ് രഞ്ജിനി.

ബിഗ് ബോസിലെ ക്യാമറയെ എങ്ങനെ തന്നില്‍ തന്നെ നിര്‍ത്തണമെന്ന് രഞ്ജിനിക്ക് നന്നായറിയാം. ഇപ്പോള്‍ രഞ്ജിനി കളിക്കുന്നത് ശ്വേതയോടൊപ്പം ചേര്‍ന്നാണ് . ഒന്നിച്ചു നില്‍ക്കുന്നതാണ് ഇപ്പോ ഗുണം എന്ന് അവള്‍ കരുതുന്നു. എന്നാല്‍ അടുത്ത ഘട്ടത്തില്‍ കളിയിലെ തന്നെ ഏറ്റവും രസകരമാവാന്‍ പോകുന്ന ഭാഗം രഞ്ജിനിയും ശ്വേതയും നേരിട്ട് ഏറ്റു മുട്ടുന്നതായിരിക്കും . 

ജീവിതത്തില്‍ രഞ്ജിനി കഠിനാധ്വാനിയായ ഒരു പെണ്‍കുട്ടിയാണ്. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ച ഒരു പെണ്‍കുട്ടി കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചെറുപ്പത്തിലേ ചുമലില്‍ ഏറ്റി. രഞ്ജിനിയെ അറിയുന്നവര്‍ ആവര്‍ത്തിച്ച് പറയുന്ന രഞ്ജിനിയുടെ ഗുണം അഞ്ചു പൈസ വെറുതെ കളയില്ലെന്നും അധ്വാനിച്ചുണ്ടാക്കുന്ന പൈസ ബുദ്ധിപൂര്‍വമേ ചെലവഴിക്കു എന്നുമാണ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ താരമായ രഞ്ജിനി പണമുണ്ടാക്കിയത് കോര്‍പറേറ് ഇവന്റുകളുടെ ഭാഗമായിട്ടാണ് . ഒരു കാലത്തു ഏറ്റവും വിലയുള്ള ആംഗറായിരുന്നു രഞ്ജിനി . ചെയ്യുന്ന ജോലിക്ക് കണക്കു പറഞ്ഞു കൂലി ചോദിച്ചു വാങ്ങുന്നതില്‍ ഒരു കാലത്തും രഞ്ജിനി മടിച്ചിട്ടില്ല . വാഗ്ദാനം ചെയ്ത പൈസ കിട്ടാത്ത പരിപാടികള്‍ ചെയ്യാതിരിക്കാനും രഞ്ജിനി ധൈര്യം കാണിച്ചിട്ടുണ്ട് . 

എന്തൊക്കെ ആരൊക്കെ വിയോജിപ്പ് പറഞ്ഞാലും, ചെറുപ്പം മുതല്‍ ആരുടെയും തണലിലല്ലാതെ സ്വപ്രയത്‌നം കൊണ്ട് അവനവനെ രേഖപ്പെടുത്തിയ മിടുക്കിയായ സ്ത്രീ തന്നെയാണ് രഞ്ജിനി.

Follow Us:
Download App:
  • android
  • ios