magazine
By സുനിതാ ദേവദാസ് | 03:01 PM July 12, 2018
സത്യത്തില്‍ ആരാണ് ബിഗ് ബോസിലെ ഈ സാബു?

Highlights

  • ബിഗ് ബോസ് റിവ്യൂ-തരികിട സാബു
  • സുനിതാ ദേവദാസ് എഴുതുന്നു

ഫേസ്ബുക്കിലെ സാബു മഹാ അലമ്പാണ് എന്നതില്‍ ആര്‍ക്കും മറിച്ചൊരഭിപ്രായമുണ്ടാകാന്‍ ഇടയില്ല. എന്നാല്‍ ബിഗ് ബോസിലെ സാബു ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് . ഷോയെ ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നത് സാബുവാണെന്ന് പറയേണ്ടി വരും. എന്നാല്‍ സാബുവിനെ തെല്ല് സംശയത്തോടെ ആണ് ബിഗ് ബോസ് വീട് നേരിട്ടത്. കണ്ണും പൂട്ടി ആ വിട്ടിലേക്ക് കയറിയ സാബു നേരിട്ട് ആദ്യ ഡിമാന്റുകളില്‍ ഒന്ന് ഒരു സോറി ആയിരുന്നു. ചോദിച്ചത് രഞ്ജിിനി ഹരിദാസ്. പഴയ ഒരു ഫേസ് ബുക്ക് പോരിന്റെ ബാക്കി. 

തരികിട സാബു ആരോടും സോറി പറയാറില്ല. വിശദീകരണങ്ങള്‍ നല്‍കാറേ ഉള്ളൂ.

ഫേസ് ബുക്കില്‍ ഇടയ്ക്കിടെ മോഹന്‍ലാല്‍, രഞ്്ജിനി, റിമി ടോമി, ലസിത പാലക്കല്‍ വരെയുള്ളവരെ തെറി വിളിക്കും. കാര്യം ചോദിക്കാന്‍ ചെല്ലുന്നവരോട് വിശദീകരണം നല്‍കും.  പൊലയാട്ട് എന്നോ മറ്റോ ആരെയോ ഉദ്ദേശിച്ചു പറഞ്ഞത് ഒരിക്കല്‍ ചര്‍ച്ചയായപ്പോള്‍ മലയാളത്തില്‍ ബിരുദവും എല്‍ എല്‍ ബിയുമുള്ള വക്കീലും നടനുമായ സാബു പറഞ്ഞത്, അത് തെറിയല്ല, ആ വാക്കിനര്‍ത്ഥം ഇതാണ്, അതാണ്, മറ്റതാണ് എന്ന്. കലാഭവന്‍ മാണിയുടെ മരണത്തിലും സാബുവിന്റെ പേര് നാം കേട്ടിരുന്നു. കുറെ കാലമായി വിവാദങ്ങളുടെ തോഴനാണ് സാബു. 

ഫേസ്ബുക്കിലെ സാബു മഹാ അലമ്പാണ് എന്നതില്‍ ആര്‍ക്കും മറിച്ചൊരഭിപ്രായമുണ്ടാകാന്‍ ഇടയില്ല. എന്നാല്‍ ബിഗ് ബോസിലെ സാബു ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് . ഷോയെ ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നത് സാബുവാണെന്ന് പറയേണ്ടി വരും. എന്നാല്‍ സാബുവിനെ തെല്ല് സംശയത്തോടെ ആണ് ബിഗ് ബോസ് വീട് നേരിട്ടത്. കണ്ണും പൂട്ടി ആ വിട്ടിലേക്ക് കയറിയ സാബു നേരിട്ട് ആദ്യ ഡിമാന്റുകളില്‍ ഒന്ന് ഒരു സോറി ആയിരുന്നു. ചോദിച്ചത് രഞ്ജിിനി ഹരിദാസ്. പഴയ ഒരു ഫേസ് ബുക്ക് പോരിന്റെ ബാക്കി. 

എന്നാല്‍, ക്ഷമ പറയാന്‍ കൂട്ടാക്കാതെ സാബുവിലെ വക്കീല്‍ വിശദീകരണവുമായി വന്നു- അത് മറ്റൊരു സാബു, ഇത് വേറെ സാബു.

ബിഗ് ബോസിലെ സാബു ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് .

ഒരര്‍ത്ഥത്തില്‍, താന്‍ മറ്റൊരു സാബുവാണ് എന്ന് പറയുന്നതില്‍ ചില കാര്യങ്ങളുണ്ട്. 

ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സാബുവിന്റെ അച്ഛന്‍ ഒരു സ്‌കൂള്‍ അധ്യാപകനാണ്. ഉമ്മയാണ് സാബുവിന്റെ ഏറ്റവും അടുത്ത വ്യക്തി. ഫെമിനിസം എന്നാല്‍ എനിക്കെന്റെ ഉമ്മയാണ് എന്നതാണ് സാബുവിന്റെ ഫെമിനിസ്റ്റ് തിയറി. എന്ന് വച്ചാല്‍ ആണും പെണ്ണും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട് . ഈക്വല്‍ ഒന്നുമല്ല. മള്‍ട്ടി ടാസ്‌ക്കിങ്ങും മൈക്രോ മാനേജ്മെന്റും ഒക്കെ പെണ്ണുങ്ങളുടെ കഴിവാണ്. ആണുങ്ങള്‍ക്ക് വേറെ കഴിവുകളുണ്ട്. ജന്‍ഡര്‍ ഡിസ്‌ക്രിമിനേഷന്‍ ആണെന്ന് കരുതരുത്, പക്ഷെ ഇതാണെന്റെ ഫെമിനിസം എന്നാണ് സാബു പറയാറ്. അതിന്റെ ഭാഗമായാവും ഫേസ്ബുക്കില്‍ ഫെമിനിസ്റ്റുകളെയൊക്കെ തെറി വിളിക്കുന്നത് .  എന്നാല്‍ ലസിത് പാലക്കലിനെ എന്തിനു സാബു അപമാനിച്ചുവെന്നതിനു ഇപ്പോഴും ഉത്തരം അറിയില്ല. സാബു പറയുന്നത് ആ പോസ്റ്റ് ഇട്ടത് സാബു അല്ലെന്നാണ്.

വക്കീലായി രണ്ടു വര്‍ഷം ജോലി ചെയ്തതിനു ശേഷം സാബു സൗദി അറേബിയയില്‍ പോയി ലുഫ്താന്‍സ വിമാനകമ്പനിയില്‍ ജോലി ചെയ്തു. കുറച്ചു കാലം കഴിഞ്ഞു തിരിച്ചു വന്നാണ് സിനിമയിലും മാധ്യമരംഗത്തും സജീവമാകുന്നത്.  സാബു ആദ്യമായി നിര്‍മിച്ച ടെലിവിഷന്‍ സീരിയല്‍ 'ചുമ്മാ' യില്‍  അഭിനയിച്ച നടിയാണ് പേളി മാണി. 

ശാസ്ത്രീയമായി തെറി പറയാന്‍ സാബുവിനെ കഴിഞ്ഞേ ഉള്ളു ആരും. എന്നാല്‍ വീട്ടിനുള്ളില്‍ സാബു മറ്റൊരാളാണ്.

സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യുന്നതും ഏറ്റെടുക്കുന്നതുമാണ് സാബുവിന്റെ പ്രധാനപ്പെട്ട ഗുണവും ദോഷവും. സാബുവിന്റെ ഒരു കൂട്ടുകാരന്‍ ഒരിക്കല്‍ ഒരാളെ തല്ലി നിലത്തിട്ടപ്പോള്‍ എടാ, നീ ഓടി പൊയ്‌ക്കോ , ഇത് ഞാനേറ്റെടാ' എന്ന്  പറഞ്ഞ ഒരു സാബു ഉണ്ടത്രേ.  ഒന്നിനെയും ഡിഫന്‍ഡ് ചെയ്യില്ല . എന്നാല്‍ അതെ സമയവും അടിപിടിക്കോ വഴക്കിനോ അവസരം കിട്ടിയാല്‍ അതങ്ങു ആഘോഷിച്ചു ഉത്സവമാക്കുകയും ചെയ്യും. ശാസ്ത്രീയമായി തെറി പറയാന്‍ സാബുവിനെ കഴിഞ്ഞേ ഉള്ളു ആരും. എന്നാല്‍ വീട്ടിനുള്ളില്‍ സാബു മറ്റൊരാളാണ്. തെറി പറയില്ല, ബഹളം വെക്കില്ല. പോരാത്തതിന് വൃത്തിയുടെ ലേശം അസുഖവുമുണ്ട്. ഒരു മണവും ഇഷ്ടമല്ല . ആ സാബുവിനെയാണ് നമ്മളിപ്പോള്‍ ബിഗ് ബോസ്സില്‍ കാണുന്നത് . 

സാബു ദിവസം നാലും അഞ്ചും പ്രാവശ്യം കുളിക്കും. ബിഗ് ബോസ്സില്‍ ഹിമ ശങ്കര്‍ വന്നു പല്ലു തേക്കാതെ സംസാരിച്ചെന്നും കുളിക്കാതെ അടുക്കളയില്‍ കയറിയെന്നുമൊക്കെ സാബു പറയുന്നുണ്ട് . അതൊക്കെ സാബുവിന്റെ വലിയ പ്രശ്‌നങ്ങളാണ് ജീവിതത്തിലും. 

ജീവിതത്തില്‍ ഒരു കംഫര്‍ട്ട് സോണില്‍ മാത്രം ജീവിക്കാനാഗ്രഹിക്കുന്ന വ്യക്തിയാണ് സാബു.

ജീവിതത്തില്‍ ഒരു കംഫര്‍ട്ട് സോണില്‍ മാത്രം ജീവിക്കാനാഗ്രഹിക്കുന്ന വ്യക്തിയാണ് സാബു. വൃത്തി, കുളി, മൃഷ്ടാന്ന ഭോജനം- ഭക്ഷണത്തിന്റെ കാര്യത്തില്‍ സാബു അതിഭയങ്കര ചിട്ടകളുള്ള വ്യക്തിയാണ്, തിന്നില്ലെങ്കിലും കുഴപ്പമില്ല, ഇഷ്ടമില്ലാത്തത് കഴിക്കില്ല- മദ്യപാനം, സിഗരറ്റു വലി, 24 മണിക്കൂറും വീഡിയോ കാണല്‍ - സാബു ഇതില്‍ നിന്നൊക്കെ രക്ഷപ്പെട്ട് നല്ല മനുഷ്യനാവാനാണത്രെ ബിഗ് ബോസില്‍ പോയത് . 

തന്റെ കംഫര്‍ട്ട് സോണില്‍ നിന്നും മറ്റൊരു സാഹചര്യത്തിലേക്ക് പറിച്ചു നടുമ്പോള്‍ എന്ത് സംഭവിക്കും എന്നറിയാനുള്ള ഒരു സോഷ്യല്‍ എക്‌സ്പിരിമെന്റിനു പോകുന്നുവെന്ന് വീട്ടില്‍ പറഞ്ഞാണ് സാബു പോയത്. വിഷമിക്കേണ്ട രണ്ടാഴ്ച കഴിയുമ്പോ ഞാന്‍ തിരിച്ചു വരും എന്നും പറഞ്ഞു . 

എന്നാല്‍ ഇപ്പോ ബിഗ് ബോസ് വീടിന്റെ നട്ടെല്ലായി സാബു മാറിയിരിക്കുന്നു. കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തു വന്ന സാബു പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള താരമാണ് ഇന്ന്. 

Show Full Article


Recommended


bottom right ad