കാണാം, എ.കെ.ജിയുടെ അപൂര്‍വ്വ വീഡിയോ

By Web DeskFirst Published May 13, 2016, 6:49 AM IST
Highlights

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയുടെ അപൂര്‍വ്വ വീഡിയോ. ഫ്രഞ്ച്  നവതരംഗ  സിനിമാ മുന്നേറ്റത്തിന്റെ ഭാഗമായിരുന്ന പ്രമുഖ ഫ്രഞ്ച് സംവിധായകന്‍ ലൂയി മല്ലെ സംവിധാനം ചെയ്ത ഡോക്യൂമെന്ററി സിനിമയിലാണ് എ.കെ.ജിയുടെ ഈ അപൂര്‍വ്വ വീഡിയോ അഭിമുഖം പ്രത്യക്ഷപ്പെട്ടത്. 

രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച ഫാന്റം ഇന്ത്യ, കല്‍ക്കട്ട തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ലൂയി മല്ലെ. ഇന്ത്യയുടെ ദാരിദ്ര്യം, ജാതി, ആദിവാസി ജീവിതം തുടങ്ങിയവ ചിത്രീകരിച്ച ഫാന്റം ഓഫ് ഇന്ത്യ 1969 ലാണ് പുറത്തുവന്നത്. ബിബിസി സംപ്രേഷണം ചെയ്തിരുന്ന ഈ ഡോക്യുമെന്ററിയുടെ സംപ്രേഷണം നിര്‍ത്തി വെക്കാന്‍ അന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഇത്. ഈ ആവശ്യം ബിബിസി തള്ളിയതിനെ തുടര്‍ന്ന് ഈ ഡോക്യൂമന്ററി ഇന്ത്യ നിരോധിച്ചു. കല്‍ക്കട്ടയുടെ ജീവിതവും സംസ്‌കാരവും  രാഷ്ട്രീയവും പകര്‍ത്തിയ സിനിമയാണ് കല്‍ക്കട്ട. ഇവയില്‍ ഏതു ചിത്രത്തിലാണ് എ.കെ.ജി പ്രത്യക്ഷപ്പെട്ടത് എന്നു വ്യക്തമല്ല.

എ.കെജിയുടെ സംഭാഷണത്തിന്റെ ഫ്രഞ്ച് വിവര്‍ത്തനമാണ് വീഡിയോയില്‍ ആദ്യം. അതു കഴിഞ്ഞ് അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള സംസാരം കേള്‍ക്കാം. ഓള്‍ ഇന്ത്യ റേഡിയോയുടെ ആര്‍കെക്കവില്‍ പോലും എകെ.ജിയുടെ ശബ്ദമില്ലാത്ത സാഹചര്യത്തിലാണ് ഈ വീഡിയോ ക്ലിപ്പ് പ്രസക്തമാവുന്നത്. 

ഇതാ കാണാം, എ.കെ.ജിയുടെ വീഡിയോ: 

 

click me!