ശിവഭക്തിയില്‍ ലയിച്ച് സോഫിയ ഹയാത്ത്

Published : Jun 27, 2016, 10:36 AM ISTUpdated : Oct 04, 2018, 04:47 PM IST
ശിവഭക്തിയില്‍ ലയിച്ച് സോഫിയ ഹയാത്ത്

Synopsis

കാലിഫോര്‍ണിയ: ഗ്ലാമറിന്റെ ലോകം ഉപേക്ഷിച്ച് ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞ പ്രശസ്ത മോഡല്‍ സോഫിയ ഹയാത്ത് ഇപ്പോള്‍ ഇന്ത്യന്‍ ആത്മീയതയില്‍ മുഴുകിയിരിക്കുകയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സോഫിയാ ഹയാത്ത് ഈയിടെ നടത്തിയ ഇന്ത്യന്‍ യാത്രകളുടെ അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഔറംഗബാദിലെ കൈലാശ് ക്ഷേത്രത്തില്‍ നടത്തിയ യാത്രയിലുടനീളം ശിവഭക്തിയുടെ ലഹരിയിലായിരുന്നു താനെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി. 

ശരീര പ്രദര്‍ശനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ സോഫിയ ഹയാത്ത് സന്യാസിനി ആയി. താന്‍ സന്യാസ ജീവിതത്തിലേക്ക് മാറിയതായി സോഫിയ ഇന്‍സ്റ്റഗ്രാമിലൂടെയാണ് നേരത്തെ അറിയിച്ചത്.ഇത് വലിയ വാര്‍ത്തയായിരുന്നു. 

തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരാന്‍ പോവുന്നതായി ഏപ്രിലില്‍ സോഫിയ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടിരുന്നു. ' മേക്കപ്പോ മുടിക്ക് ചായം പൂശലോ ഫാഷനോ ഇല്ലങ്കിലും നമ്മള്‍ സുന്ദരികളാണ്. നമ്മള്‍ എന്താണോ ആ നിലയ്ക്ക് തന്നെ പൂര്‍ണ്ണരാണ്. അതല്ലാത്ത ഒരു ബോധം നിങ്ങള്‍ക്ക് തന്നതില്‍ ക്ഷമിക്കുക. ഞാന്‍ മാറി. എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു'ഇതായിരുന്നു അന്നത്തെ സോഫിയയുടെ മെസേജ്.

ഇതിനു ശേഷമാണ് മോഡലിംഗും അഭിനയവുമെല്ലാം നിര്‍ത്തി സോഫിയ സന്യാസിനി ആയി മാറിയത്. ഇപ്പോഴവര്‍ മദര്‍ ഗയ സോഫിയയാണ്. മോഡലില്‍നിന്നും സന്യാസിനിയിലേക്കുള്ള മാറിയ സോഫിയ ഇപ്പോള്‍ ആത്മീയ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ തിരയുകയാണ്. 

കൈലാശ് ക്ഷേത്രത്തിലെ അനുഭവം തന്നെ അമ്പരപ്പിച്ചതായി അവര്‍ എഴുതുന്നു. ശിവലിംഗം കാണ്‍കെ മാന്ത്രികമായ ഒരനുഭൂതിയില്‍ താന്‍ ലയിച്ചുപോയതായി അവര്‍ എഴുതുന്നു. ശിവന്‍ തന്നിലും താന്‍ ശിവനിലും പുനര്‍ജനിച്ചതായും അവര്‍ എഴുതുന്നു. 

കാണുക, അവരുടെ ഇന്ത്യന്‍ ആത്മീയാനുഭവങ്ങള്‍: 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം