റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് സന്തോഷ വാര്‍ത്ത; മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചു

By Web DeskFirst Published Jul 21, 2018, 4:41 PM IST
Highlights
  • മ്യൂച്വല്‍ ഫണ്ടുകള്‍ പ്രദാനം ചെയ്യുന്ന ഒരു നിക്ഷേപ ഉപാധിയാണ് എസ്ഐപി

ദില്ലി: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ (എസ്ഐപി) വഴി 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നടത്തിയ നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധനവ്. 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ 67,190 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്കൊഴുകിയത്. 2016- 17 ലെ  43,921 കോടിയുടെ നിക്ഷേപത്തില്‍ നിന്നാണ് ഈ ശക്തമായ ഉയര്‍ച്ച മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കുണ്ടായത്. 

മ്യൂച്വല്‍ ഫണ്ടുകള്‍ പ്രദാനം ചെയ്യുന്ന ഒരു നിക്ഷേപ ഉപാധിയാണ് എസ്ഐപി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യത്തെ രണ്ട് മാസങ്ങളിലെ എസ്ഐപിയിലേക്കുളള സംഭാവന 13,994 കോടി രൂപയായി ഉയര്‍ന്നുവെന്ന് ആംഫി ഡേറ്റ ചൂണ്ടിക്കാട്ടുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനകാലയിളവുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച 58 ശതമാനത്തിടുത്ത് വരും. എസ്ഐപികളോട് ജനങ്ങള്‍ക്ക് താല്‍പര്യം വര്‍ദ്ധിക്കുന്നതും സുരക്ഷിതമാണ് ഇത്തരം നിക്ഷേപങ്ങള്‍ എന്ന തോന്നലുമാണ് നിക്ഷേപ വളര്‍ച്ചയ്ക്ക് വഴിയെരുക്കിയതെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം. 

click me!