പൊള്ളും വില; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

By Web TeamFirst Published Oct 7, 2021, 7:11 AM IST
Highlights

തിരുവനന്തപുരത്ത് പെട്രോൾ വില 105 കടന്നു. ഇന്ന് 105.48 രൂപയാണ് വില, വില വർധനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.

തിരുവനന്തപുരം: ഇന്ധനവില (Fuel price) ഇന്നും കൂട്ടി (price hike). പെട്രോളിന് (Petrol)  30 പൈസയും ഡീസലിന് (diesel) 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 105 കടന്നു. ഇന്ന് 105.48 രൂപയാണ് വില, ഡീസലിന് 98.78 രൂപയായി. കൊച്ചിയിൽ പെട്രോളിന് 103.42 രൂപയുംഡീസലിന് 96.80 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.72 രൂപയായി. ഡീസൽ വില 97.14 രൂപയാണ്. 

ലഖിംപുർ ഖേരി: കർഷകർക്ക് മേൽ വാഹനമോടിച്ച് കയറ്റുന്ന വ്യക്തമായ ദൃശ്യങ്ങൾ പുറത്ത്, കേസ് സുപ്രീംകോടതി പരിഗണിക്കും

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.  വില വർധനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. 

ഗുജറാത്ത് തീരത്തെ 21,000 കോടിയുടെ ലഹരിവേട്ട, കേസ് എൻഐഎ ഏറ്റെടുത്തു

click me!