ഡിജിറ്റൽ സേവനങ്ങൾ രണ്ട് മണിക്കൂർ നേരത്തേക്ക് തടസ്സപ്പെടുമെന്ന് എസ്ബിഐ അറിയിപ്പ്; വിശദാംശങ്ങൾ ഇവയാണ്

By Web TeamFirst Published Oct 8, 2021, 4:40 PM IST
Highlights

ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള അപ്ഡേഷൻ നടക്കുന്നത് മൂലമാണ് ഈ തടസം നേരിടുന്നതെന്ന് എസ്ബിഐ ട്വീറ്റിൽ അറിയിച്ചു. യോനോ ആപ്പിലും ഈ പ്രതിസന്ധിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. 


ദില്ലി: ഒക്ടോബർ 8, 9 തീയതികളിലായി ഒരു നിശ്ചിത സമയത്തേക്ക് എസ്ബിഐ (SBI) ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിം​ഗ് (Internet Banking) സൗകര്യങ്ങൾ ഉപോ​ഗിക്കാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോ​ഗിക ട്വിറ്റർ (Twitter) പേജിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയിൽ പറയുന്നു. ഡിജിറ്റൽ സേവനങ്ങൾ (Digital Service) കൂടുതൽ മെച്ചപ്പെടുത്താനുള്ള അപ്ഡേഷൻ (Updation) നടക്കുന്നത് മൂലമാണ് ഈ തടസം നേരിടുന്നതെന്ന് എസ്ബിഐ ട്വീറ്റിൽ അറിയിച്ചു. യോനോ ആപ്പിലും (YONO App) ഈ പ്രതിസന്ധിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. 

ഒക്ടോബർ‌ 9 അർദ്ധരാത്രി 11.20 മുതൽ രാത്രി 1.20 വരെ അതായത് ഒക്ടോബർ 10, 1.20 വരെ ആയിരിക്കും ഡിജിറ്റൽ ഇടപാടുകൾക്ക് തടസം നേരിടുക. എസ് ബിഐ ഡെബിറ്റ് കാർഡ്, യോനോ ആപ്പ്, യോനോ ലൈറ്റ്, യോനോ ബിസിനസ്, യുപിഐ സേവനങ്ങൾ എന്നിവയും തടസ്സപ്പെടും. ഉപഭോക്താക്കൾ ഈ തടസ്സത്തെക്കുറിച്ച് ബോധവാൻമാരായിരിക്കണമെന്നും എസ് ബി ഐ ഓർമ്മപ്പെടുത്തി. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് അപ്ഡേഷൻ രാത്രി വൈകിയാണ് നടത്തുന്നത്. 

Latest Videos

click me!