കാർഷിക യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ വാങ്ങാം: കേന്ദ്ര- സംസ്ഥാന സർക്കാർ പദ്ധതിയെ അടുത്തറിയാം

By Web TeamFirst Published Dec 27, 2020, 6:01 PM IST
Highlights

കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ തുടങ്ങുന്നതിന് 40 മുതൽ 80 ശതമാനം വരെ സാമ്പത്തിക അനുകൂല്യങ്ങളും ലഭിക്കും. 

കൊല്ലം: കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയിൽ സബ്സിഡിയോടെ കാർഷിക യന്ത്രങ്ങൾ വാങ്ങാം. ഇതിനായി agrimachinery .nic .in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. 

കാട് വെട്ട് യന്ത്രം, പവർ ടില്ലർ, ട്രാക്ടർ, കൊയ്ത്ത് മെതിയന്ത്രം, മെഷീൻ വാൾ, സസ്യ സംസ്കാരണ ഉപകരണങ്ങൾ തുടങ്ങിയ കാർഷിക യന്ത്രങ്ങൾ വാങ്ങാനാണ് സബ്സിഡി ലഭിക്കുക. വ്യക്തി​ഗത ​ഗുണഭോക്താക്കൾക്ക് നിബന്ധനകളോടെ 50 ശതമാനം സബ്സിഡി ലഭിക്കും. 

കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ തുടങ്ങുന്നതിന് 40 മുതൽ 80 ശതമാനം വരെ സാമ്പത്തിക അനുകൂല്യങ്ങളും ലഭിക്കും.   

click me!