Latest Videos

അരുണാചല്‍ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി; രണ്ട് മന്ത്രിമാരും ആറ് എം എല്‍ എമാരും പാര്‍ട്ടി വിട്ടു

By Web TeamFirst Published Mar 20, 2019, 11:58 AM IST
Highlights

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി  ജനങ്ങളെ വഞ്ചിച്ചുവെന്ന ആരോപണമാണ് പാര്‍ട്ടി വിട്ടവര്‍ ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങില്ലെന്നും നാഷണൽ പീപ്പിള്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് പാര്‍ട്ടി വിട്ടവര്‍ വ്യക്തമാക്കുന്നത്

ഇറ്റാനഗര്‍:  അരുണാചൽ പ്രദേശിൽ ബി ജെ പിക്ക് തിരിച്ചടി നല്‍കി രണ്ടു മന്ത്രിമാരും ആറു എം എല്‍ എമാരും പാര്‍ട്ടി വിട്ടു . മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മയുടെ നാഷണൽ പീപ്പിള്‍സ് പാര്‍ട്ടിയിലാണ് ഇവര്‍ ചേര്‍ന്നത് . ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ആഭ്യന്തരമന്ത്രി കുമാര്‍ വായി  ടൂറിസം മന്ത്രി ജാര്‍ക്കാര്‍ ഗാമ് ലിൻ എന്നിവര് പാര്‍ട്ടി വിട്ടത് .

പാര്‍ട്ടി ജനറൽ സെക്രട്ടറി ജര്‍പും ഗാമലിനും ബിജെപി വിട്ടു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി  ജനങ്ങളെ വഞ്ചിച്ചുവെന്ന ആരോപണമാണ് പാര്‍ട്ടി വിട്ടവര്‍ ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങില്ലെന്നും നാഷണൽ പീപ്പിള്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് പാര്‍ട്ടി വിട്ടവര്‍ വ്യക്തമാക്കുന്നത്. 

click me!