'‍ഞാൻ മികച്ച പ്രസിഡന്‍റ് ', പ്രകടനം വിലയിരുത്തി ശ്രീധരൻ പിള്ള

By Web TeamFirst Published May 17, 2019, 3:32 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിക്കാനില്ല. ഒട്ടേറെ സീറ്റ് എൻഡിഎക്ക് കിട്ടുമെന്നും പിഎസ് ശ്രീധരൻ പിള്ള

കൊച്ചി:  സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നതിന് എതിരെ ഒരു സമ്മര്‍ദ്ദവും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയെന്നാണ് സ്വയം വിലയിരുത്തുന്നത്. അത് അഖിലേന്ത്യാ നേതാക്കൾ അടക്കം സമ്മതിച്ച് കഴിഞ്ഞതാണെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിക്കാനില്ല. ഒട്ടേറെ സീറ്റ് എൻഡിഎക്ക് കിട്ടുമെന്നും പിഎസ് ശ്രീധരൻ പിള്ള പ്രതികരിച്ചു. ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎയുടെ വോട്ട് വിഹിതം ഇരിട്ടിയിൽ അധികമാകുമെന്നാണ് എൻഡിഎ വിലയിരുത്തലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. 

കേന്ദ്രത്തിൽ ഭരണം ആവര്‍ത്തിക്കും. കേരളത്തിൽ ഇടത് വലത് മുന്നണികൾക്ക് ബദലായി മാറാൻ എൻഡിഎക്ക് കഴിഞ്ഞിട്ടുണ്ട്. ജനപക്ഷം സെക്യുലറും കാമരാജ് കോൺഗ്രസും ശിവസേനയും എൻഡിഎയിൽ ഘടക കക്ഷികളായി എത്തിയിട്ടുണ്ടെന്നും എൻഡിഎ യോഗത്തിന് ശേഷം പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!