ഹെഡ്ഗേവാറിനെ പുകഴ്ത്തിയതിനുള്ള ഉപകാരസ്മരണയാണ് പ്രണബ് മുഖർജിക്ക് ലഭിച്ച ഭാരത രത്‍ന: ഡാനിഷ് അലി

By Web TeamFirst Published Jan 26, 2019, 1:11 AM IST
Highlights

ആർ എസ് എസ് ആസ്ഥാനം സന്ദർശിച്ച് ഹെഡ്ഗേവാറിനെ പുകഴ്ത്തിയതിന് പ്രണബ് മുഖർജിക്ക് ലഭിച്ച ഉപകാരസ്മരണയാണ് ഭാരത് രത്നയെന്ന് ജെഡിഎസ് സെക്രട്ടറി ജനറൽ ഡാനിഷ് അലി.

ബംഗളൂരു: ആർ എസ് എസ് ആസ്ഥാനം സന്ദർശിച്ച് ഹെഡ്ഗേവാറിനെ പുകഴ്ത്തിയതിന് പ്രണബ് മുഖർജിക്ക് ലഭിച്ച ഉപകാരസ്മരണയാണ് ഭാരത് രത്നയെന്ന് ജെഡിഎസ് സെക്രട്ടറി ജനറൽ ഡാനിഷ് അലി. ബിജു പട്നായിക്, കാൻഷി റാം എന്നിവരേക്കാൾ വലിയ യോഗ്യതയൊന്നും പ്രണബിനില്ലെന്നും ഡാനിഷ് അലി പറഞ്ഞു. 

ലിംഗായത് ആചാര്യൻ ശിവകുമാരസ്വാമിക്ക് ഭാരത് രത്ന നൽകാതിരുന്ന ബിജെപിക്ക് കർണാടക തിരിച്ചടി നൽകുമെന്നും ഡാനിഷ് അലി പറഞ്ഞു. 

' ഇന്ന് ഇവിടെ എത്തി. രാജ്യത്തിന്‍റെ വീരപുത്രന് പ്രണാമം അര്‍പ്പിക്കാനായി' എന്നായിരുന്നു ഹെഡ്‍ഗേവാറിന്‍റെ സ്മാരകം സന്ദര്‍ശിച്ച് പ്രണബ് മുഖര്‍ജി സന്ദര്‍ശക ഡയറിയിലെഴുതിയത്. 

പരിശീലനം പൂർത്തിയാക്കിയ ആർഎസ്എസ് ​ പ്രവർത്തകർക്ക്​ യാത്രമംഗളം നേരുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് 2018 ജനുവരി 7 ന് പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തിയത്.  അദ്ദേഹത്തിന്‍റെ മകള്‍ ഷര്‍മിസ്ത മുഖര്‍ജി അടക്കം കോണ്‍ഗ്രസിന്‍റെ പല മുതിര്‍ന്ന നേതാക്കളും പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

click me!