Video Report

പ്രളയ സഹായത്തിന് കണക്ക് പറഞ്ഞ് കേന്ദ്രം; 290.67 കോടി കേരളം നല്‍കണം

Nov 29, 2018, 2:55 PM IST

പ്രളയസഹായമായി സൈനിക വിമാനങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് കൂലിയായി 25 കോടി നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തത് കൂടി ചേര്‍ത്ത് മൊത്തം 290.67 കോടിയാണ് കേരളം നല്‍കേണ്ടത്.