വിവരങ്ങൾ വിരൽത്തുമ്പിൽ; കൊവിഡ് ബോധവത്കരണത്തിന് വാട്സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യവകുപ്പ്

By Web TeamFirst Published Mar 31, 2020, 5:30 PM IST
Highlights

9072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട് പ്രവർത്തിക്കുന്നത്. ഈ നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം വാട്സാപ്പിൽ ഒരു ഹലോ അയച്ചാൽ മതിയാകും. അപ്പോൾ പ്രത്യക്ഷപ്പെടുന്ന മെനുവിൽ നിന്ന് ചാറ്റ് ബോട്ടിന്‍റെ നിർദ്ദേശാനുസരണം വിവരങ്ങളിലേക്കെത്താം.

തിരുവനന്തപുരം: കൊവിഡ് 19 ബോധവൽക്കരണത്തിനായി വാട്സാപ്പ് ചാറ്റ്ബോട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ്. കൊവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ചാറ്റ് ബോട്ട് ഉത്തരം നൽകും. കൊവിഡ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർക്കുള്ള മാർഗനിർദ്ദേശങ്ങൾ മുതൽ എങ്ങനെ കൈകഴുകണമെന്ന് വരെ ചാറ്റ് ബോട്ടിലൂടെ അറിയാം. 

9072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട് പ്രവർത്തിക്കുന്നത്. ഈ നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം വാട്സാപ്പിൽ ഒരു ഹലോ അയച്ചാൽ മതിയാകും. അപ്പോൾ പ്രത്യക്ഷപ്പെടുന്ന മെനുവിൽ നിന്ന് ചാറ്റ് ബോട്ടിന്‍റെ നിർദ്ദേശാനുസരണം വിവരങ്ങളിലേക്കെത്താം.

ഈ ലിങ്ക് വഴിയും ചാറ്റ് ബോട്ടുമായി സംവദിക്കാം. http://Qkopy.xyz/covidhelp

താഴെ കാണുന്ന  ക്വൂ ആർ കോഡ് സ്കാൻ ചെയ്താലും മതി.

പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകൾ, കൊറോണ ബാധിത രാജ്യം/ സംസ്ഥാനത്ത് നിന്ന് വന്നവർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ, ആരോഗ്യപ്രവർത്തകർക്കുള്ള നിർദ്ദേശങ്ങൾ സംസ്ഥാന ജില്ലാതല ക ൺട്രോൾ റൂം നമ്പറുകൾ തുടങ്ങിയ വിവരങ്ങൾ ചാറ്റ് ബോട്ട് വഴി ജനങ്ങൾക്ക് ലഭ്യമാകും.

കൊവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കുന്ന മാധ്യമങ്ങളിൽ ഒന്നാണ് വാട്ട്സാപ്പെന്നും ഇത് കൊണ്ടാണ് അശാസ്ത്രീയ സന്ദേശങ്ങളുടെ വ്യാപനം തടയുന്നതിനായാണ് വാട്ട്സാപ്പ് ചാറ്റ് ബോട്ട് പുറത്തിറക്കിയിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് പറയുന്നു. വാട്ട്സാപ്പ് ഇന്ത്യയുമായുള്ള നേരിട്ടുള്ള സഹകരണം ഉറപ്പാക്കിക്കൊണ്ടാണ് ആരോഗ്യ വകുപ്പ് ഈ ചാറ്റ് ബോട്ട് രംഗത്തിറക്കിയിരിക്കുന്നത്. 

click me!